സെമികണ്ടക്റ്റര്‍ നിര്‍മാണത്തിന് ഇന്ത്യ-ഇസ്രയേല്‍ സഹകരണം; 8 ബില്യണ്‍ ഡോളറിന്റെ പദ്ധതി തയാര്‍

പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവിന് (പിഎല്‍ഐ) ടവര്‍ അപേക്ഷിക്കും

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

സെമികണ്ടക്റ്റര്‍ ചിപ്പുകള്‍ക്കായി ഇന്ത്യ-ഇസ്രയേല്‍ സഹകരണം ശക്തമാവുന്നു. ഇസ്രായേല്‍ കമ്പനിയായ ടവര്‍ സെമികണ്ടക്ടര്‍ ഇന്ത്യയില്‍ 8 ബില്യണ്‍ ഡോളറിന്റെ ചിപ്പ് നിര്‍മ്മാണ കേന്ദ്രം നിര്‍മ്മിക്കും. 65 നാനോമീറ്റര്‍, 40 നാനോമീറ്റര്‍ ചിപ്പുകളാണ് ടവര്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുക.

സെമികണ്ടക്റ്ററുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍തൂക്കം കൊടുക്കുന്നുണ്ട്. 2021 ഡിസംബറില്‍ 10 ബില്യണ്‍ ഡോളറിന്റെ പദ്ധതിയാണ് ഇതിനായി ആവിഷ്‌കരിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവിന് (പിഎല്‍ഐ) ടവര്‍ അപേക്ഷിക്കും.

കഴിഞ്ഞ ഒക്ടോബറില്‍ കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ടവര്‍ സെമികണ്ടക്ടര്‍ സിഇഒ റസല്‍ സി എല്‍വാംഗറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് പങ്കാളിത്തത്തിന് ഏകദേശ ധാരണയായത്.

65 നാനോമീറ്റര്‍, 40 നാനോമീറ്റര്‍ ചിപ്പുകളാണ് ടവര്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുക

2022-ല്‍, ടവര്‍ സെമികണ്ടക്റ്ററിന്റെ ഭാഗമായ ഇന്റര്‍നാഷണല്‍ സെമികണ്ടക്ടര്‍ കണ്‍സോര്‍ഷ്യം (ഐഎസ്എംസി) ഇന്ത്യയുടെ അര്‍ദ്ധചാലക പദ്ധതിയുടെ ഭാഗമാകാന്‍ അപേക്ഷിച്ചിരുന്നു. ടവറിനെ ഏറ്റെടുക്കാന്‍ ഇന്റല്‍ ചര്‍ച്ച നടത്തുന്ന സമയമായിരുന്നു ഇത്. ഈ ഇടപാട് യാഥാര്‍ത്ഥ്യമാകാഞ്ഞതോടെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം ടവര്‍ സെമികണ്ടക്ടറുമായി വീണ്ടും ബന്ധപ്പെട്ടു.

ഓട്ടോമോട്ടീവ്, മെഡിക്കല്‍, ഇന്‍ഡസ്ട്രിയല്‍, കണ്‍സ്യൂമര്‍, എയ്‌റോസ്‌പേസ്, പ്രതിരോധം തുടങ്ങിയ വളരുന്ന വിപണികളില്‍ ലോകമെമ്പാടുമുള്ള 300-ലധികം ഉപഭോക്താക്കള്‍ക്കായി അനലോഗ് ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് ടവര്‍ സെമികണ്ടക്റ്റര്‍. ഇന്ത്യയെ ഒരു സെമികണ്ടക്റ്റര്‍ ഹബ്ബായി മാറ്റാനുള്ള ദൗത്യത്തിലെ നിര്‍ണായക ചുവടുവെയ്പ്പാകും ടവറിന്റെ കടന്നുവരവ്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version