2023-24 ല്‍ ഇപിഎഫ് പലിശ നിരക്ക് 8.25%; മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന നിരക്ക്

ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന പലിശ നിരക്കാണ് ഇത്തവണ ലഭിക്കുക

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

2023-24 ല്‍ 8.25 ശതമാനം പലിശനിരക്ക് നിശ്ചയിച്ച് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ). ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന പലിശ നിരക്കാണ് ഇത്തവണ ലഭിക്കുക. എങ്കിലും കോവിഡിന് മുന്‍പത്തെ നിരക്കിലേക്ക് ഇപിഎഫ് പലിശനിരക്ക് ഇനിയും ഉയര്‍ന്നിട്ടില്ല. 2020-21 ല്‍ 8.5 ശതമാനമായിരുന്നു നിരക്ക്.

2022-23ല്‍ 8.15 ശതമാനവും 2021-22 ല്‍ 8.10 ശതമാനവുമായിരുന്നു ഇപിഎഫ് പലിശനിരക്ക്. കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് 2021-22ല്‍ നാല് പതിറ്റാണ്ട് കാലത്തെ ഏറ്റവും താഴ്ന്ന നിരക്കായ 8.1 ശതമാനത്തിലേക്ക് ഇപിഎഫ് പലിശ നിരക്ക് താഴ്ത്തിയിരുന്നത്. 1977-78 കാലഘട്ടത്തിലെ 8 ശതമാനത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ഇത്. സാമ്പത്തിക നില മെച്ചപ്പെട്ടതോടെ നിരക്ക് ക്രമേണ വര്‍ധിപ്പിച്ചു വരികയാണ് സര്‍ക്കാര്‍.

എങ്കിലും കോവിഡിന് മുന്‍പത്തെ നിരക്കിലേക്ക് ഇപിഎഫ് പലിശനിരക്ക് ഇനിയും ഉയര്‍ന്നിട്ടില്ല. 2020-21 ല്‍ 8.5 ശതമാനമായിരുന്നു നിരക്ക്

ഇപിഎഫ്ഒയുടെ ഏറ്റവും ഉയര്‍ന്ന നിര്‍ണയ സമിതിയായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) ശനിയാഴ്ച യോഗം ചേര്‍ന്നാണ് പലിശ നിരക്ക് തീരുമാനിച്ചത്. ഇത് ധനമന്ത്രാലയത്തിന്റെ അംഗീകാരത്തിന് അയക്കും. സര്‍ക്കാരിന്റെ അംഗീകാരത്തിന് ശേഷം, 2023-24 ലെ ഇപിഎഫ് പലിശ മാര്‍ച്ച് 31ന് ഇപിഎഫ്ഒയുടെ ആറ് കോടിയിലധികം വരിക്കാരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version