കിലോഗ്രാമിന് 29 രൂപ ‘ഭാരത് അരി’ വിപണിയില്‍

കിലോഗ്രാമിന് 29 രൂപ നിരക്കില്‍ അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

അരിയുടെ വില കുതിച്ചുയരുമ്പോള്‍ സാധാരണക്കാര്‍ക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ‘ഭാരത് അരി’ വിപണിയില്‍ എത്തിച്ചു. കിലോഗ്രാമിന് 29 രൂപ നിരക്കില്‍ അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു.

വിപണിയില്‍ അവതരിപ്പിച്ച ഭാരത് അരി തൊട്ടടുത്ത ദിവസം മുതല്‍ വിപണിയില്‍ ലഭ്യമാകുമെന്ന് കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്ര പറഞ്ഞു. ലക്ഷക്കണക്കിന് ആളുകള്‍ക്ക് പുതിയ അരിയുടെ ഗുണം ലഭിക്കുമെന്നാണ് കരുതുന്നത്.

ആദ്യഘട്ടത്തില്‍ ചില്ലറവിപണി വില്‍പ്പനയ്ക്കായി അഞ്ചുലക്ഷം ടണ്‍ അരിയാണ് കേന്ദ്രം അനുവദിച്ചത്. നാഫെഡ്, നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍, കേന്ദ്രീയ ഭണ്ഡാര്‍ തുടങ്ങിയ സംവിധാനങ്ങളിലൂടെയാകും അരി പൊതുവിപണിയിലേക്കെത്തുക. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയും അരി ലഭ്യമാക്കും.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version