പാലക്കാട്ടേക്കും വന്ദേഭാരത് വന്നേക്കും

5 മണിക്കൂര്‍ കൊണ്ട് ബെംഗളൂരുവില്‍ നിന്ന് കോയമ്പത്തൂരെത്തുന്ന രീതിയിലാണ് ഷെഡ്യൂള്‍

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

ബെംഗളൂരു-കോയമ്പത്തൂര്‍ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ പാലക്കാട്ടേക്ക് നീട്ടാനുള്ള പദ്ധതി റെയില്‍വേയുടെ പരിഗണനയില്‍. ഈ മാസം അവസാനമാണ് ബെംഗളൂരു-കോയമ്പത്തൂര്‍ വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് ആരംഭിക്കുക. 5 മണിക്കൂര്‍ കൊണ്ട് ബെംഗളൂരുവില്‍ നിന്ന് കോയമ്പത്തൂരെത്തുന്ന രീതിയിലാണ് ഷെഡ്യൂള്‍.

നിലവില്‍ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഏക എക്സ്പ്രസ് ട്രെയില്‍ ഉദയ് എക്സ്പ്രസാണ്. 7 മണിക്കൂര്‍ കൊണ്ട് സര്‍വീസ് പൂര്‍ത്തിയാക്കുന്ന ഈ ട്രെയിനേക്കാള്‍ രണ്ട് മണിക്കൂര്‍ കുറവ് സമയം മാത്രമേ വന്ദേഭാരത് എക്സ്പ്രസിന് വേണ്ടിവരൂ. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികളുടെ ദീര്‍ഘകാല ആവശ്യമാണ് ഉദയ് എക്സ്പ്രസ് കേരളത്തിലേക്ക് നീട്ടുകയെന്നത്. എന്നാല്‍ അനുകൂല തീരുമാനം ഇതുവരെ റെയില്‍വേയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് വന്ദേഭാരത് എക്സ്പ്രസ് പാലക്കാട്ടേക്ക് നീട്ടുന്നത് പരിഗണിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ ആശ്വാസമാകുന്നത്.

കര്‍ണാടകയ്ക്ക് ലഭിക്കുന്ന നാലാമത്തെ വന്ദേഭാരത് എക്സ്പ്രസാണിത്. കര്‍ണാടകയ്ക്കും തമിഴ്നാടിനും ഇടയിലുള്ള രണ്ടാമത്തെ വന്ദേഭാരത് ട്രെയിനും. ബെംഗളൂരു-ചെന്നൈ വന്ദേഭാരത് ട്രെയിന്‍ നേരത്തെ തന്നെ സര്‍വീസ് നടത്തുന്നുണ്ട്.

ഈ മാസം അവസാനമാണ് ബെംഗളൂരു-കോയമ്പത്തൂര്‍ വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് ആരംഭിക്കുക. 5 മണിക്കൂര്‍ കൊണ്ട് ബെംഗളൂരുവില്‍ നിന്ന് കോയമ്പത്തൂരെത്തുന്ന രീതിയിലാണ് ഷെഡ്യൂള്‍.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version