നേപ്പാള്‍ ഭൂകമ്പം; 20 മെട്രിക് ടണ്‍ അരി അയക്കാന്‍ പതഞ്ജലി

കാമറൂണിന് 1,90,000 ടണ്ണും, മലേഷ്യക്ക് 1,70,000 ടണ്ണും, ഫിലിപ്പീന്‍സിന് 2,95,000 ടണ്ണും, സീഷെല്‍സിന് 800 ടണ്ണും അനുവദിച്ചിട്ടുണ്ട്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

നേപ്പാളിലെ ഭൂകമ്പബാധിതര്‍ക്കായി 20 മെട്രിക് ടണ്‍ അരി കയറ്റിയയ്ക്കാന്‍ പതഞ്ജലി ആയുര്‍വേദയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. ആഭ്യന്തര വിതരണം വര്‍ധിപ്പിക്കുന്നതിനായി ജൂലൈ 20 മുതല്‍ നോണ്‍ ബസ്മതി വെള്ള അരിയുടെ കയറ്റുമതി സര്‍ക്കാര്‍ നിരോധിച്ചിരുന്നു. നിരോധനത്തില്‍ നിന്ന് ഒരു തവണത്തെ ഇളവാണ് ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

ഒക്ടോബറില്‍ പുറത്തിറക്കിയ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെ അറിയിപ്പ് അനുസരിച്ച്, നേപ്പാള്‍, കാമറൂണ്‍, മലേഷ്യ ഉള്‍പ്പെടെയുള്ള 7 രാജ്യങ്ങളിലേക്ക് 10, 34,800 ടണ്‍ അരി കയറ്റുമതി ചെയ്യാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കി. നേപ്പാളിന് 95,000 ടണ്ണിന്റെ അരിയാണ് അനുവദിച്ചിരിക്കുന്നത്. കാമറൂണിന് 1,90,000 ടണ്ണും, മലേഷ്യക്ക് 1,70,000 ടണ്ണും, ഫിലിപ്പീന്‍സിന് 2,95,000 ടണ്ണും, സീഷെല്‍സിന് 800 ടണ്ണും അനുവദിച്ചിട്ടുണ്ട്.

നവംബര്‍ 6 ന് അര്‍ധരാത്രിക്ക് തൊട്ട് മുമ്പാണ് നേപ്പാളില്‍ ഭൂചലനമുണ്ടായത്. 153 പേര്‍ മരിക്കുകയും 250 ലിധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നേപ്പാളിലെ ഭൂകമ്പ ബാധിത ജില്ലകളില്‍ അവശ്യ സാധനങ്ങള്‍ എത്തിക്കുന്ന ആദ്യത്തെ രാജ്യം ഇന്ത്യയാണ്. പതഞ്ജലിക്ക് നേപ്പാള്‍ പ്രധാനപ്പെട്ട വിപണിയാണ്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version