ഓള്‍ട്ട്മാന്‍ മൈക്രോസോഫ്റ്റില്‍; കൂടെ ബ്രോക്മാനും

ഓള്‍ട്ട്മാനെ റിക്രൂട്ട് ചെയ്ത് സത്യ നദെല്ല; ഓപ്പണ്‍ എഐക്ക് തിരിച്ചടി

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

ഓപ്പണ്‍ എഐ പുറത്താക്കിയ സിഇഒ സാം ഓള്‍ട്ട്മാനെ റിക്രൂട്ട് ചെയ്ത് ടെക് ഭീമന്‍ മൈക്രോസോഫ്റ്റ്. വെള്ളിയാഴ്ച്ചയാണ് ഓപ്പണ്‍ എഐയില്‍ നിന്ന് കമ്പനിയുടെ സ്ഥാപകന്‍ കൂടിയായ ഓള്‍ട്ട്മാനെ പുറത്താക്കിയത്. മൈക്രോസോഫ്റ്റിന്റെ എഐ റിസര്‍ച്ച് ടീമിനെ നയിക്കുക ഓള്‍ട്ട്മാനും ബ്രോക്ക്മാനും ആയിരിക്കും.

ഓപ്പണ്‍ എഐയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപം മൈക്രോസോഫ്റ്റിനുണ്ടെന്നതും ശ്രദ്ധേയമാണ്.

ചാറ്റ് ജിപിടി അവതരിപ്പിച്ചതിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ യു എസ് കമ്പനിയാണ് ഓപ്പണ്‍ എഐ. കമ്പനിയുടെ സിഇഒ സ്ഥാനത്തേക്ക് സാം ആള്‍ട്ട്മാനെ തിരിച്ചെത്തിക്കാനുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് മൈക്രോസോഫ്റ്റിന്റെ നിയമനം.

ഓള്‍ട്ട്മാനെ തിരിച്ചെടുക്കാനുള്ള കമ്പനി ജീവനക്കാരുടെയും മൈക്രോസോഫ്റ്റ് ഉള്‍പ്പടെയുള്ള നിക്ഷേപരുടെയും സമ്മര്‍ദം കണക്കിലെടുക്കാതെയാണ് ഓപ്പണ്‍ എഐ ബോര്‍ഡ് ഇടക്കാല സിഇഒ ആയി എമ്മിറ്റ് ഷീറിനെ നിയമിച്ചത്. ആള്‍ട്ട്മാന്‍ അനുകൂലിയായിരുന്ന മിറാ മുറാതിയില്‍ നിന്നാണ് സിഇഒ സ്ഥാനം മാറ്റിയത്.

ഗ്രെഗ് ബ്രോക്ക്മാന്‍

വീഡിയോ സ്ട്രീമിംഗ് സൈറ്റായ ട്വിച്ചിന്റെ സഹസ്ഥാപകനാണ് എമ്മിറ്റ് ഷീര്‍.

സാം ആള്‍ട്ട്മാന്റെ നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് അദ്ദേഹത്തെ പുറത്താക്കുന്നത് എന്നാണ് കമ്പനി ബോര്‍ഡ് അറിയിച്ചത്. ഓള്‍ട്ട്മാന്റെ പുറത്താക്കല്‍ ടെക് ലോകത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ഇതിന് പിന്നാലെ കമ്പനിയുടെ മറ്റൊരു സഹസ്ഥാപകനും പ്രസിഡന്റുമായ ഗ്രെഗ് ബ്രോക്ക്മാനും രാജി പ്രഖ്യാപിച്ചിരുന്നു.

2020ലാണ് ഓള്‍ട്ട്മാന്‍ കമ്പനിയുടെ സിഇഒയായി ചുമതലയേല്‍ക്കുന്നത്. 2022ലാണ് ഓള്‍ട്ട്മാന്റെ നേതൃത്വത്തില്‍ ചാറ്റ് ജിപിടി അവതരിപ്പിച്ചത്.

ഇടക്കാല സിഇഒ ആയി ചുമതലയേറ്റ മിറാ മുറാതി ഞായറാഴ്ച ചര്‍ച്ചകള്‍ക്കായി ഓള്‍ട്ട്മാനെ ക്ഷണിച്ചതായി അറിയിച്ചിരുന്നു. ഓള്‍ട്ട്മാനും ഗ്രെഗ് ബ്രോക്ക്മാനും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കമ്പനി ആസ്ഥാനത്ത് എത്തിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.

ഓള്‍ട്ട്മാന്‍ കമ്പനിയിലേക്ക് തിരിച്ചു വരികയാണെങ്കില്‍ മൈക്രോസോഫ്റ്റ്, കമ്പനി ബോര്‍ഡില്‍ നിര്‍ണ്ണായക പങ്കു വഹിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version