ധന്‍ തേരാസിന് സ്വര്‍ണത്തിളക്കം; ആഭരണ വില്‍പ്പനയില്‍ പുതിയ റെക്കോഡ്

സ്മാര്‍ട്ട്‌ഫോണുകള്‍, ടെലിവിഷനുകള്‍, ഗൃഹോപകരണങ്ങള്‍, വസ്ത്രങ്ങള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയ ഉപഭോക്തൃ ഉല്‍പന്നങ്ങളിലുടനീളം വളര്‍ച്ചയുടെ പണക്കിലുക്കം

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

ദീപാവലി ആഘോഷങ്ങളുടെ തുടക്കമായ വെള്ളിയാഴ്ച ധന്‍തേരാസ് ദിവസം എല്ലാ വ്യാപാര മേഖലകളിലും ഉണര്‍വ്. റെക്കോഡ് വില്‍പ്പനയുമായി സ്വര്‍ണാഭരണ വിപണിയാണ് ധന്‍തേരാസ് ദിവസത്തെ കച്ചവടത്തെ നയിച്ചത്.

ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്‌സ് അസോസിയേഷന്റെ (ഐബിജെഎ) കണക്കനുസരിച്ച്, രാജ്യത്ത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് 7.7% വര്‍ദ്ധിച്ച് 42 ടണ്ണിലേക്കും മൂല്യം 10% ഉയര്‍ന്ന് 22,000 കോടിയിലേക്കുമെത്തി. വെള്ളിയാഴ്ച സ്വര്‍ണവില 10 ഗ്രാമിന് 1,500 രൂപ കുറഞ്ഞ് 60,400 രൂപയായി.

മൊബൈല്‍ ഫോണുകളുടെ വില്‍പ്പന 8% ഉയര്‍ന്നെന്ന് മൊബൈല്‍ ഫോണ്‍ വിപണി നിരീക്ഷകരായ കൗണ്ടര്‍പോയന്റ് റിസര്‍ച്ച് പറയുന്നു. വൈറ്റ് ഗുഡ്സില്‍ വരുന്ന റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, എയര്‍ കണ്ടീഷണറുകള്‍ എന്നിവയുടെ വില്‍പ്പന 20% വര്‍ധിച്ചു.

ടെലിവിഷന്‍ വില്‍പ്പനയ്ക്ക് ദിവാലിക്കൊപ്പം ക്രിക്കറ്റ് ലോകകപ്പും കരുത്തായിട്ടുണ്ട്. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ മികച്ച പ്രകടനം കൂടിയായപ്പോള്‍ ടെലിവിഷന്‍ വില്‍പ്പന 30% ന് മുകളിലേക്ക് വര്‍ധിച്ചു.

നഗര, അര്‍ദ്ധ നഗര വിപണികളാണ് പുനരുജ്ജീവനത്തിന് കാരണമായതെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍ണായകമായ ഗ്രാമീണ വിപണികള്‍ ഇപ്പോഴും വീണ്ടെടുക്കലിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാന്‍ തുടങ്ങിയിട്ടില്ല.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version