അഖില്‍ ഹണ്ട ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് രാജി വെച്ചു

രാജി വെക്കാനുള്ള തീരുമാനം കുറച്ചു കാലം മുമ്പ് എടുത്തിരുന്നതായും അദ്ദേഹം പറഞ്ഞു

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡയിലെ ഡിജിറ്റല്‍ ലെന്‍ഡിംഗ് ബിസിനസ്സിന്റെ തലവനായ അഖില്‍ ഹണ്ട തന്റെ ചുമതലകളില്‍ നിന്ന് രാജി വെച്ചു. കഡ്ഗട്ടൂര്‍ ശീതള്‍ വെങ്കിടസ്മര്‍ട്ട് പകരം ചുമതല ഏറ്റെടുക്കുമെന്ന് ബാങ്ക് അറിയിച്ചു. നിലവില്‍ ഡിജിറ്റല്‍ ചാനലുകളുടെയും പ്രവര്‍ത്തനങ്ങളുടെയും ചുമതലയാണ് ശീതളിനുള്ളത്.

പുതിയ യാത്ര ആരംഭിക്കുമ്പോള്‍, എല്ലാ പിന്തുണയും നല്‍കിയ സഹപ്രവര്‍ത്തകര്‍ക്ക് ലിങ്ക്ഡിന്‍ പോസ്റ്റിലൂടെ അഖില്‍ ഹണ്ട നന്ദി പ്രകടിപ്പിച്ചു. രാജി വെക്കാനുള്ള തീരുമാനം കുറച്ചു കാലം മുമ്പ് എടുത്തിരുന്നതായും അദ്ദേഹം പറഞ്ഞു.

ബോബ് വേള്‍ഡ് എന്ന മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷന്റെ നിര്‍മ്മാണവുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്. ബാങ്കിന്റെ ഡിജിറ്റല്‍ ബാങ്കിംഗ് ആപ്ലിക്കേഷനായ ബോബ് വേള്‍ഡിലേക്ക് പുതിയ ഉപഭോക്താക്കളെ ഉള്‍പ്പെടുത്തുന്നത് നിര്‍ത്താന്‍, ഒക്ടോബര്‍ 10 ന് ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിയിരുന്നു.

2015 ല്‍ ബാങ്കിന്റെ ഭാഗമായ ഹണ്ട, കോര്‍പ്പറേറ്റ് ലീഡര്‍ഷിപ്പ് ടീമിലെ അംഗമെന്ന നിലയില്‍ ബാങ്ക് ഓഫ് ബറോഡയുടെ ഡിജിറ്റല്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version