നിത അംബാനിക്ക് ആഗോള ലീഡര്‍ഷിപ്പ് പുരസ്‌കാരം

75 ദശലക്ഷം ആളുകളിലേക്കാണ് റിലയന്‍സ് ഫൗണ്ടേഷനെ നിത അംബാനി എത്തിച്ചത്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയര്‍പേഴ്‌സണുമായനിത എം. അംബാനിക്ക് ആഗോള ലീഡര്‍ഷിപ്പ് പുരസ്‌കാരം. ജീവകാരുണ്യത്തിനും സാമൂഹിക പ്രതിബദ്ധത പദ്ധതികള്‍ക്കും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് യുഎസ് ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം (USISPF) 2023 ഗ്ലോബല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡാണ് നിത അംബാനിക്ക് സമ്മാനിച്ചിരിക്കുന്നത്.

ഫിറോസ് അബ്ബാസ് ഖാന്‍, സൈന നെഹ്വാള്‍, അഭിനവ് ഭിന്ദ്ര, യുഎസ്‌ഐഎസ്പിഎഫ് പ്രസിഡന്റും സിഇഒയുമായ ഡോ മുകേഷ് അഗി എന്നിവരുടെ സാന്നിധ്യത്തില്‍ യുഎസ്‌ഐഎസ്പിഎഫ് ചെയര്‍മാന്‍ ജോണ്‍ ചേമ്പേഴ്‌സ് ആണ് അംബാനിക്ക് അവാര്‍ഡ് നല്‍കിയത്.

റിലയന്‍സ് ഫൗണ്ടേഷനിലൂടെ 75 മില്യണ്‍ ആളുകളിലേക്ക് എത്താന്‍ സാധിച്ചതായി നിത പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിനും കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും വിദ്യാഭ്യാസവും സ്പോര്‍ട്സുമെല്ലാം എല്ലാവര്‍ക്കും പ്രാപ്യമാക്കാനും നടത്തുന്ന പദ്ധതികളാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് നിത അംബാനി പറഞ്ഞു.

ഓരോ കുട്ടിക്കും കളിക്കാനും പഠിക്കാനുമുള്ള അവകാശമുണ്ട്. അത് തിരിച്ചറിഞ്ഞാണ് തങ്ങളുടെ പ്രവര്‍ത്തനമെന്നും നിത. ക്രിക്കറ്റിനെ ഒളിംപിക്സ് ഇനമായി ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിലും നിത അംബാനി സന്തോഷം പ്രകടിപ്പിച്ചു. യുഎസ് ഒളിംപിക്സില്‍ 128 വര്‍ഷത്തിന് ശേഷം ക്രിക്കറ്റ് എത്തുകയാണെന്നും അത് പരമാവധി പ്രയോജനപ്പെടുത്തുന്ന രീതിയില്‍ പദ്ധതികള്‍ നടപ്പാക്കുമെന്നും അവര്‍ പറഞ്ഞു.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version