ചന്ദ്രയാന്‍ കരുത്തില്‍ കുതിച്ചു കയറി സെന്‍ട്രം ഓഹരികള്‍

ചന്ദ്രയാന്‍ പ്രൊജക്റ്റില്‍ ഐഎസ്ആര്‍ഒയുടെ വ്യാവസായിക പങ്കാളിയായ സെന്‍ട്രം ഇലക്ട്രോണിക്സിന്റെ ഓഹരി മൂല്യം വ്യാഴാഴ്ച 7.51% ഉയര്‍ന്നു

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

ചന്ദ്രയാന്‍-3 വിക്ഷേപണം വിജയമായതോടെ ദൗത്യത്തില്‍ പങ്കാളികളായ സ്വകാര്യ കമ്പനികളുടെയും പ്രതിച്ഛായ വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ചന്ദ്രയാന്‍ പ്രൊജക്റ്റില്‍ ഐഎസ്ആര്‍ഒയുടെ വ്യാവസായിക പങ്കാളിയായ സെന്‍ട്രം ഇലക്ട്രോണിക്സിന്റെ ഓഹരി മൂല്യം വ്യാഴാഴ്ച 7.51% ഉയര്‍ന്നു. 1643 ല്‍ നിന്ന് 123.50 രൂപ ഉയര്‍ന്ന് 1766.9 രൂപയിലാണ് സെന്‍ട്രം ഓഹരികള്‍ ക്ലോസ് ചെയ്തത്. കഴിഞ്ഞ ആറ് മാസത്തിനിടെ 189 ശതമാനം ലാഭവും ഒരു വര്‍ഷത്തിനിടെ 274.51% ലാഭവും സെന്‍ട്രം ഇലക്ട്രോണിക്സ് ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കി.

കഴിഞ്ഞ ആറ് മാസം നിഫ്റ്റി ബെഞ്ച്മാര്‍ക്ക് സൂചിക നിക്ഷേപകര്‍ക്ക് നല്‍കിയ 11.33 ശതമാനം ലാഭത്തേക്കാള്‍ 17 ഇരട്ടിയിലേറെ ലാഭമാണ് സെന്‍ട്രം ഓഹരികള്‍ കൈയില്‍ വെച്ചവര്‍ക്ക് ലഭിച്ചത്. ചന്ദ്രയാന്‍-3 യുടെ മൊഡ്യൂളുകളും സിസ്റ്റങ്ങളുമടക്കം ഇലക്ട്രോണിക്സ് ഉപകരണങ്ങളാണ് സെന്‍ട്രം ഐഎസ്ആര്‍ഒയ്ക്ക് നല്‍കിയത്.

ചന്ദ്രയാന്‍-3 യുടെ മൊഡ്യൂളുകളും സിസ്റ്റങ്ങളുമടക്കം ഇലക്ട്രോണിക്സ് ഉപകരണങ്ങളാണ് സെന്‍ട്രം ഐഎസ്ആര്‍ഒയ്ക്ക് നല്‍കിയത്

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version