ക്ഷയരോഗ നിര്‍മാര്‍ജനത്തിന് നൂറു ദിന കര്‍മ്മപദ്ധതിയുമായി അമൃത ആശുപത്രി

എറണാകുളം ജില്ലാ ടിബി ഓഫീസര്‍ ഡോ. സുനിത വി.എം, അമൃത ആശുപത്രി അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ബീന കെ.വി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

ക്ഷയരോഗത്തിനെതിരായ പോരാട്ടം ത്വരിതപ്പെടുത്താനുള്ള ദേശീയ ക്ഷയരോഗ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി കൊച്ചി അമൃത ആശുപത്രിയിലെ ക്ഷയരോഗ നിര്‍മ്മാര്‍ജന യൂണിറ്റ് സംഘടിപ്പിക്കുന്ന നൂറു ദിന ടിബി നിര്‍മാര്‍ജന ക്യാമ്പയിന്‍ എറണാകുളം ജില്ലാ ടിബി ഓഫീസര്‍ ഡോ. സുനിത വി.എം, അമൃത ആശുപത്രി അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ബീന കെ.വി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

ജില്ലാ ടിബി സെന്ററിന്റെയും നാഷണല്‍ യൂത്ത് മൂവ്‌മെന്റ് എഗൈന്‍സ്റ്റ് ട്യൂബര്‍കുലോസിസിന്റെയും (നൈമാറ്റ്) സഹകരണത്തോടെയാണ് ക്യാമ്പയിന്‍ നടത്തുന്നത്. ടിബി അതിജീവിതരുടെ സംഗമം, പാലിയേറ്റീവ് കേന്ദ്രങ്ങളിലും ഹൈ-റിസ്‌ക് വിഭാഗത്തിലുള്ളവര്‍ക്കും ക്ഷയരോഗ സ്‌ക്രീനിങ്, ജില്ലാ ടിബി സെന്ററിന്റെ സഹകരണത്തോടെ ബോധവല്‍ക്കരണ ക്ലാസുകള്‍, മത്സരങ്ങള്‍ എന്നിവ കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുന്നു.

പ്രമേഹ രോഗികളില്‍ ക്ഷയരോഗം നേരത്തേ കണ്ടെത്താനുള്ള ഡയബറ്റിസ് – ടിബി ബൈഡയറക്ഷണല്‍ സ്‌ക്രീനിംഗ് വ്യാപകമാക്കാനുള്ള പദ്ധതിയുടെ സ്വിച്ച് ഓണ്‍ അമൃത ആശുപത്രി അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ബീന കെ.വി, ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. എം. ഗോപാലകൃഷ്ണ പിള്ള എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

ഇന്റര്‍നാഷണല്‍ യൂണിയന്‍ എഗൈന്‍സ്റ്റ് ട്യൂബെര്‍ക്കുലോസിസ് ആന്‍ഡ് ലംഗ് ഡിസീസ് എന്ന രാജ്യാന്താര സംഘടനയുടെ സാങ്കേതിക സഹകരണത്തോടെ ഈ പദ്ധതി ശ്വാസകോശരോഗവിഭാഗവും എന്‍ഡോക്രൈനോളജി വിഭാഗവും നിലവില്‍ നടത്തി വരുന്നു.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version