പ്രാദേശിക വിപണി ലക്ഷ്യമാക്കി ഓണ്‍ലൈന്‍ മാര്‍ക്കറ്റ് സ്പേസ് വെക്സോ

തദ്ദേശീയമായ കടകള്‍ കൂടി ഓണ്‍ലൈന്‍ ഷോപ്പിംഗിന് കീഴില്‍ കൊണ്ട് വന്ന് വീട്ടിലിരുന്നുകൊണ്ട്, തൊട്ടടുത്ത കടകളില്‍ നിന്നും ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ വാങ്ങാനുള്ള അവസരമൊരുക്കുകയാണ് കളമശ്ശേരി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വെക്സോ

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ കാലമാണ് ഇത്. അത് കൊണ്ട് തന്നെ തദ്ദേശീയമായ കടകള്‍ കൂടി ഇത്തരത്തില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിന് കീഴില്‍ കൊണ്ട് വന്ന് വീട്ടിലിരുന്നുകൊണ്ട്, തൊട്ടടുത്ത കടകളില്‍ നിന്നും ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ വാങ്ങാനുള്ള അവസരമൊരുക്കുകയാണ് കളമശ്ശേരി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വെക്സോ.

വെക്സോ, ഇനിയും ഈ പേര് പരിചിതമാകാത്ത മലയാളികള്‍ക്ക് വരും നാളുകളില്‍ തീര്‍ച്ചയായും പരിചിതമാകും. കാരണം, മലയാളിയുടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് ആവശ്യങ്ങള്‍ക്ക് പുതിയൊരു മാനം നല്‍കി, അയ്യായിരം സംരംഭകരെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് വെക്സോ. സജിന്‍, സുഹൈര്‍ എന്നിവര്‍ ചേര്‍ന്നാണ് 2022- ല്‍ ‘മിഷന്‍ 2030’ സംരംഭക പദ്ധതി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ 136 പേര്‍ക്ക് സംരംഭക അവസരം ഒരുക്കുകയാണ് ലക്ഷ്യം. ലക്ഷ്യത്തിലേക്ക് ഒരേ മനസോടെ നടന്നടുത്തുകൊണ്ടിരിക്കുകയാണ് സംരംഭകരായ സജിനും സുഹൈറും.

പ്രാദേശിക ഓണ്‍ലൈന്‍ മാര്‍ക്കറ്റ് സ്പേസ് ആണ് വെക്സോ. കടകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത ഓണ്‍ലൈന്‍ കാലഘട്ടം വളമാക്കി ആരംഭം കുറിച്ച സ്ഥാപനം. വിദേശ കമ്പനികളുടെ വരവോടെ കച്ചവടം മന്ദഗതിയിലായ പ്രാദേശിക മാര്‍ക്കറ്റിനെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടു കൂടിയാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സംരംഭം പ്രാദേശിക കച്ചവടക്കാരുടെ ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വീട്ടില്‍ ഇരുന്ന് വാങ്ങുവാനുള്ള അവസരമാണ് നല്‍കുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകള്‍, അങ്ങാടിക്കടകള്‍ എന്നിവയ്‌ക്കൊക്കെ ഈ ആപ്പ് മികച്ച അവസരങ്ങള്‍ നല്‍കുന്നു.

എല്ലാവിധ പ്രാദേശിക ഉത്പന്നങ്ങളും ഇത്തരത്തില്‍ വാങ്ങാന്‍ കഴിയും. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എല്ലാം ഒരുകുടക്കീഴില്‍ ലഭ്യമാക്കിയിരിക്കുക എന്ന വലിയ ലക്ഷ്യം സാധ്യമാക്കാന്‍ ഒരു വലിയ പരിധിവരെ വെക്സോക്ക് കഴിഞ്ഞിട്ടുണ്ട്. മറ്റ് ഹോം ഡെലിവറി ആപ്പുകള്‍ പോലെ തന്നെ ലൊക്കേഷന്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ പ്ലാറ്റ്ഫോമിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ സമീപമുള്ള കച്ചവട സ്ഥാപനങ്ങളില്‍ നിന്ന് ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും.

ഇത്തരത്തില്‍ ഓര്‍ഡര്‍ ലഭിച്ചാല്‍ വെക്സോയുടെ ഡെലിവെറി പാര്‍ട്ണര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പ്രോഡക്ട് വീട്ടില്‍ എത്തിക്കും. ഇഷ്ടമുള്ള കടകളില്‍ നിന്നും തന്നെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ കഴിയുന്നത് ഒരു സന്തോഷവും സംതൃപ്തിയും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. ഇതാണ് വെക്സോയുടെ പ്രാഥമികമായ നേട്ടം.

സംരംഭകത്വം വളര്‍ത്തുന്ന വെക്സോ !

സ്വയം ഒരു സംരംഭമായി നിന്ന് കൊണ്ട് തന്നെ കേരളത്തിലെ പ്രാദേശിക മാര്‍ക്കറ്റിനെ വളര്‍ത്തിയെടുക്കുന്ന വലിയൊരു ഉത്തരവാദിത്വം കൂടിയാണ് വെക്സോ നിറവേറ്റുന്നത്. ആദ്യഘട്ടത്തില്‍ 136 പേര്‍ക്ക് സംരംഭക അവസരം ഒരുക്കുകയാണ് ലക്ഷ്യം. മാത്രമല്ല അയ്യായിരത്തോളം സംരംഭകര്‍ക്ക് പിന്തുണ നല്‍കുക എന്ന വലിയ ലക്ഷ്യവും വെക്സോക്ക് പിന്നിലുണ്ട്. ഫ്രാഞ്ചൈസി ഓണര്‍ ആകുവാനുള്ള അവസരവും കമ്പനി മുന്നോട്ട് വയ്ക്കുന്നു. 2030-ഓടെ അയ്യായിരം സംരംഭകരെ ഈ മേഖലയില്‍ വാര്‍ത്തെടുക്കുന്നതോടെ വെക്സോയുടെ സാന്നിധ്യം എല്ലായിടത്തും എത്തുമെന്നാണ് സ്ഥാപകര്‍ പ്രതീക്ഷിക്കുന്നത്.

ഇതിന്റെ ഭാഗമായി, കേരളത്തില്‍ ഉള്‍പ്പെടെ പ്രത്യക്ഷമായും പരോക്ഷമായും ഇരുപതിനായിരം തൊഴില്‍ അവസരം സൃഷ്ടിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് (ഒഎന്‍ഡിസി) പ്ലാറ്റ്ഫോമില്‍ ബയേഴ്സ് വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേരളത്തില്‍ നിന്നുള്ള ഏക സ്റ്റാര്‍ട്ടപ്പാണ് വെക്സോയെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല വെക്സോയുടെ സേവനം. കേരളത്തില്‍ കണ്ണൂര്‍, കാസര്‍കോഡ്, കൊല്ലം ജില്ലകളൊഴികെ മറ്റെല്ലാ ജില്ലകളിലും സാന്നിധ്യമുള്ള വെക്സോയ്ക്ക് തമിഴ്നാട്, കര്‍ണാടക എന്നിവടങ്ങളിലും ഉപഭോക്താക്കളുണ്ട്. തമിഴ്നാട്ടില്‍ നാഗര്‍കോവില്‍, കന്യാകുമാരി, കാഞ്ചിപുരം എന്നിവടങ്ങളില്‍ കൂടുതല്‍ കച്ചവടക്കാരും ഇപ്പോള്‍ വെക്സോ പ്ലാറ്റ്ഫോമിലൂടെയാണ് കച്ചവടം നടത്തുന്നത്.

ഭാവിയില്‍ കേരളത്തിന് പുറത്തുള്ള കൂടുതല്‍ ഗ്രാമീണ കച്ചവടക്കാര്‍ തങ്ങളുടെ സങ്കേതിക സേവനം സേവനം പ്രയോജനപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ഈ യുവ സംരംഭകര്‍. വെക്സോയുടെ ഭാഗമായ സംരംഭങ്ങള്‍ ആപ്ലിക്കേഷനില്‍ വലിയ പ്രതീക്ഷയാണ് അര്‍പ്പിച്ചിരിക്കുന്നത്. മാത്രമല്ല, പ്രാദേശിക വിപണിയുടെ വളര്‍ച്ചയ്ക്ക് വെക്സോ മുതല്‍കൂട്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

എന്തിന് വെക്സോ ?

ചെറുകിട ഇടത്തരം ബിസിനസ്സുകള്‍ക്കു പ്രാദേശികമായി വില്‍പ്പന വര്‍ധിപ്പിക്കുക എന്ന ആവശ്യത്തിന് ഊന്നല്‍ നല്‍കിയാണ് വെക്സോ ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്നുകൊണ്ട് പ്രാദേശിക വിഭവങ്ങള്‍ വാങ്ങാന്‍ സാധിക്കുന്നു. സ്വന്തമായി ഓണ്‍ലൈന്‍ ഡെലിവറി ആപ്പ് വികസിപ്പിച്ചു വില്പന നടത്താന്‍ കഴിയാത്ത ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ക്ക് ഈ സേവനം ഗുണകരമാകും.

പലചരക്ക്, ഫ്രൂട്‌സ് പച്ചക്കറി മുതല്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, മീറ്റ്, ഫിഷ് തുടങ്ങി ഏതു സ്ഥാപനങ്ങള്‍ക്കും വെക്സോ ആപ്പിന്റെ സേവനം സര്‍വീസ് പ്രയോജനപ്പെടുത്താവുന്നതാണ്. കേരളത്തില്‍ ഉടനീളം നിലവില്‍ 40 ന് മുകളില്‍ ഫ്രാഞ്ചെസികളുണ്ട്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version