റിയല്‍ എസ്റ്റേറ്റ് ആസ്തിയില്‍ ഒന്നാമനായി അദാനി; പിന്നിലാക്കിയത് ഡിഎല്‍എഫ് സ്ഥാപകനെ, ഹോര്‍മുസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ത്യ, പ്രധാന ബിസിനസ് വാര്‍ത്തകള്‍

വര്‍ഷങ്ങളായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഡിഎല്‍എഫ് ചെയര്‍മാന്‍ രാജീവ് സിങ്ങിനെ പിന്തള്ളിയാണ് അദാനി കുടുംബം മുന്നിലെത്തിയത്

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image:AI-generated

റിയല്‍ എസ്റ്റേറ്റ് ആസ്തിയില്‍ അദാനി ഒന്നാമന്‍

ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സമ്പന്നരുടെ പട്ടികയില്‍ ആദ്യമായി അദാനി കുടുംബം ഒന്നാം സ്ഥാനത്തെത്തി. 2026 ലെ ജിആര്‍ഒഎച്ച്ഇ-ഹൂറണ്‍ ഇന്ത്യ പട്ടികയില്‍,  വര്‍ഷങ്ങളായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഡിഎല്‍എഫ് ചെയര്‍മാന്‍ രാജീവ് സിങ്ങിനെ പിന്തള്ളിയാണ് അദാനി കുടുംബം മുന്നിലെത്തിയത്. അദാനി കുടുംബത്തിന്റെ റിയല്‍ എസ്റ്റേറ്റ് ആസ്തി മൂല്യം 90,400 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സമ്പത്തില്‍ 73 ശതമാനം വര്‍ധന രേഖപ്പെടുത്തി. രാജീവ് സിങ് കുടുംബത്തിന്റെ ആസ്തി 90,200 കോടി രൂപയാണ്. 200 കോടി രൂപയുടെ വ്യത്യാസത്തിലാണ് അദാനി കുടുംബം ഒന്നാം സ്ഥാനത്തെത്തിയത്.

പട്ടികയില്‍ ലോധ ഗ്രൂപ്പിന്റെ മംഗള്‍ പ്രഭാത് ലോധയും കുടുംബവും 67,700 കോടി രൂപയുടെ ആസ്തിയുമായി മൂന്നാം സ്ഥാനത്താണ്. രാജ്യത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് സംരംഭകരുടെ സമ്പത്ത്, പദ്ധതികള്‍, ഭൂമിയുടമസ്ഥാവകാശം, ബിസിനസ് മൂല്യം തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിയാണ് ഹുറണ്‍ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ലോജിസ്റ്റിക്സ്, വ്യവസായ പാര്‍ക്കുകള്‍ തുടങ്ങിയ അടിസ്ഥാനസൗകര്യ മേഖലകളില്‍ ശക്തമായ സാന്നിധ്യമുള്ള അദാനി ഗ്രൂപ്പ്, സമീപ വര്‍ഷങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് വികസനത്തിലും വന്‍തോതില്‍ സാന്നിധ്യം വിപുലീകരിച്ചിട്ടുണ്ട്. കൊമേഴ്സ്യല്‍ പദ്ധതികള്‍, മിക്‌സഡ്-യൂസ് ടൗണ്‍ഷിപ്പുകള്‍, നഗരവികസന പദ്ധതികള്‍ എന്നിവയാണ് ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ് വളര്‍ച്ചയ്ക്ക് കരുത്തായതെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

അതേസമയം, ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തില്‍ ഡിഎല്‍എഫ് ഇപ്പോഴും രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനമായി തുടരുകയാണ്. ഹുറണ്‍ പട്ടിക വ്യക്തികളുടെയും കുടുംബങ്ങളുടെയും റിയല്‍ എസ്റ്റേറ്റ് സമ്പത്തിന്റെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്.

ഹോര്‍മുസ് ആക്രമണം: ഇറാനെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ഹോര്‍മുസില്‍ യുഎഇ പതാകയുള്ള എണ്ണ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. ഇറാന്‍ നയതന്ത്ര പ്രതിനിധിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. മുന്നറിയിപ്പുകള്‍ അവഗണിച്ച് അനധികൃതമായി സഞ്ചരിച്ചതിനാണ് യുഎഇ കപ്പലുകള്‍ ആക്രമിച്ചതെന്ന് ഇറാന്‍ സൈന്യം അറിയിച്ചു.  അതേസമയം, അമേരിക്കയും ഇറാനും പരസ്പരം ആക്രമണങ്ങള്‍ തുടരുകയാണ്. ഇറാന്റെ മിസൈലുകള്‍ തടഞ്ഞെന്ന് ബഹ്‌റൈന്‍ അറിയിച്ചു. 

ക്രൂഡ് ഓയില്‍ വില കുതിക്കുന്നു

ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 86 ഡോളര്‍ കടന്നു. ജൂണ്‍ 12ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരമാണിത്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുകയും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള  എണ്ണവിതരണത്തെച്ചൊല്ലിയുള്ള ആശങ്ക വര്‍ധിക്കുകയും ചെയ്തതാണ് വിലക്കയറ്റത്തിന് കാരണം. 

വിപണിയില്‍ പശ്ചിമേഷ്യന്‍ ഭീതി

ഇന്ത്യന്‍ ഓഹരി വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം ശക്തമായതോടെ സെന്‍സെക്‌സ് 500 പോയിന്റിലേറെ ഇടിഞ്ഞു. നിഫ്റ്റി 24,050 നിലവാരത്തിലേക്ക് തിരിച്ചെത്തി. 561 പോയന്റ് ഇടിഞ്ഞ സെന്‍സെക്‌സ് 77,054 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. പശ്ചിമേഷ്യയിലെ സംഘര്‍ഷം, ഉയരുന്ന എണ്ണവില, ആഗോള വിപണികളിലെ അനിശ്ചിതത്വം, വിദേശ നിക്ഷേപകരുടെ വില്‍പ്പന, ലാഭമെടുപ്പ് എന്നിവയാണ് ഇടിവിന് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.

കടം എഴുതിത്തള്ളണമെന്ന പാകിസ്ഥാന്റെ അപേക്ഷ നിരസിച്ച് ചൈന

ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട 170 ബില്യണ്‍ പാകിസ്ഥാന്‍ രൂപയുടെ കടം ഒഴിവാക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം ചൈന തള്ളി. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന്‍ 10 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായത്തിനായി സൗദി അറേബ്യയെ സമീപിച്ചു. വിദേശനാണ്യ ശേഖരം ശക്തിപ്പെടുത്താനും വായ്പാ ബാധ്യതകള്‍ നിറവേറ്റാനുമാണ് പുതിയ ധനസഹായ ശ്രമം.

English Summary

Adani Family Tops India’s Real Estate Rich List; India Condemns Hormuz Strait Attack, Top Business Storise
Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version