ജിയോ ഐപിഒ പ്രഖ്യാപിച്ച് മുകേഷ് അംബാനി; 27,500 കോടി രൂപയുടെ വമ്പന്‍ ഐപിഒയുടെ കരട് രേഖകള്‍ സമര്‍പ്പിച്ചു, പ്രധാന ബിസിനസ് വാര്‍ത്തകള്‍

27 കോടി ഓഹരികളാണ് ജിയോ ഐപിഒയിലൂടെ വിപണിയിലേക്കെത്തുക

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image Credit : AI-generated

ജിയോ ഐപിഒ പ്രഖ്യാപിച്ച് അംബാനി

റിലയന്‍സിന്റെ 49 ാം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ മുകേഷ് അംബാനിയുടെ വമ്പന്‍ പ്രഖ്യാപനങ്ങള്‍ക്കായി കാതോര്‍ത്തവര്‍ക്ക് നിരാശപ്പെടേണ്ടി വന്നില്ല. ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒയാണ് പ്രഖ്യാപനങ്ങളുടെ കേന്ദ്ര ബിന്ദുവായത്. മുകേഷിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ജിയോ ഐപിഒയുടെ കരട് രേഖകള്‍ റിലയന്‍സ്, സെബിക്ക് സമര്‍പ്പിച്ചു. 27,500 കോടി രൂപയുടേതാണ് ഐപിഒ. 27 കോടി ഓഹരികളാണ് വിപണിയിലേക്കെത്തുക. കമ്പനിയുടെ 27,579 കോടി രൂപ വരുന്ന കടം വീട്ടാനാവും ഐപിഒ വരുമാനം ഉപയോഗിക്കുക. മക്കളായ ഇഷയും ആകാശും അനന്തുമാണ് ജിയോ ഐപിഒയെ നയിക്കുന്നതെന്ന് മുകേഷ് അംബാനി വ്യക്തമാക്കി.

ഐടി ഓഹരികള്‍ കൂപ്പുകുത്തി

ആഗോള ഐടി വമ്പനായ ആക്‌സഞ്ചര്‍ വരുമാന വളര്‍ച്ചാ പ്രതീക്ഷകള്‍ കുറച്ചതോടെ ഇന്ത്യന്‍ ഐടി ഓഹരികളില്‍ വമ്പന്‍ ഇടിവ്. ഐടി സൂചിക ഇന്ന് 3.65% ഇടിഞ്ഞു. ഇന്‍ഫോസിസിനാണ് ഏറ്റവും പരിക്കേറ്റത്. 6.75% ഇടിവാണ് ഇന്‍ഫി ഓഹരികളിലുണ്ടായത്. ടിസിഎസ് 3.5 ശതമാനവും ടെക് മഹീന്ദ്രയും എച്ച്‌സിഎല്‍ ടെക്കും 2.5 ശതമാനത്തിലേറെയും ഇടിഞ്ഞു. ഐടിയിലെ തിരിച്ചടിയില്‍ വിപണിയിലും കരടികള്‍ മേധാവിത്തം നേടി. സെന്‍സെക്‌സ് 607 പോയന്റ് ഇടിഞ്ഞ് 76,802 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 155 പോയന്റ് ഇടിഞ്ഞെങ്കിലും 24,013 എന്ന നിര്‍ണായക ലെവലിലാണ് ക്ലോസ് ചെയ്തത്.

ഇറാന്‍ സമാധാന കരാര്‍ വൈകുന്നു

ഇറാന്‍ സമാധാന കരാര്‍ ഒപ്പിടുന്നത് വൈകുന്നു. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് സ്വിറ്റ്‌സര്‍ലന്‍ഡിലേക്കുള്ള യാത്ര മാറ്റിവെച്ചു. ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് അടിയന്തര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന ഇറാന്റെ പ്രസ്താവനയോടെയാണ് കരാര്‍ ഒപ്പിടല്‍ വീണ്ടും അവതാളത്തിലായത്. ക്രൂഡ് വില ഇതോടെ വീണ്ടും ഉയരാനാരംഭിച്ചിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 80 ഡോളറിലേക്ക് വീണ്ടും എത്തി.

ഇന്ത്യക്കാരുടെ സ്വിസ് നിക്ഷേപങ്ങളില്‍ 8% ഇടിവ്

സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപങ്ങളില്‍ ഇടിവ്. 2025 അവസാനത്തോടെ 8% ഇടിഞ്ഞ് 36,800 കോടി രൂപയിലേക്കെത്തി ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം. 2024 ല്‍ മൂന്നിരട്ടിയായി ഇന്ത്യക്കാരുടെ നിക്ഷേപങ്ങള്‍ വര്‍ധിച്ചതിന് ശേഷമാണ് ഇപ്പോഴത്തെ ഇടിവ്.

Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version