250 കോടിയുടെ നിക്ഷേപതട്ടിപ്പ്; ധനലക്ഷ്മി ഹൈര്‍ പര്‍ച്ചേസ് ആന്‍ഡ് ലീസിംഗിനെതിരെ വമ്പന്‍ വെളിപ്പെടുത്തലുമായി മുന്‍സിഇഒ

പ്രോഫിറ്റ് ഡോട് ന്യൂസ് യൂട്യൂബ് ചാനലിന്റെ നിങ്ങള്‍ക്കും പറയാം പരിപാടിയില്‍ കേരളത്തെ ഞെട്ടിക്കുന്ന നിക്ഷേപ തട്ടിപ്പിന്റെ ആരോപണവുമായി മുതിര്‍ന്ന ഇന്‍ഡസ്ട്രി പ്രൊഫഷണല്‍

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: The Profit News

ധനലക്ഷ്മി ഹൈര്‍ പര്‍ച്ചേസിംഗ് ആന്‍ഡ് ലീസിംഗ് ലിമിറ്റഡിന് കീഴിലുള്ള നിധി കമ്പനിയില്‍ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് സ്ഥാപനത്തിന്റെ മുന്‍ സിഇഒയും ഡയറക്റ്ററുമായ സുഹാസ് സോമന്‍. കമ്പനിയുമായി ബന്ധപ്പെട്ട് 250 കോടി രൂപയുടെയെങ്കിലും സാമ്പത്തിക ക്രമക്കേട് നടന്നുവെന്നാണ് കേരളത്തിലെ പ്രമുഖ എന്‍ബിഎഫ്‌സികളില്‍ നേതൃസ്ഥാനത്തിരുന്ന സുഹാസ് സോമന്‍ ആരോപിക്കുന്നത്. പ്രോഫിറ്റ് ന്യൂസ് യൂട്യൂബ് ചാനലിന്റെ റെയ്‌സ് യുവര്‍ വോയ്‌സ് പ്ലാറ്റ്‌ഫോമില്‍ പ്രമുഖ ബിസിനസ് മാധ്യമ പ്രവര്‍ത്തകന്‍ സെബിന്‍ പൗലോസുമായുള്ള അഭിമുഖത്തിലാണ് സുഹാസ് സോമന്റെ തുറന്നുപറച്ചില്‍.

പൊതുജനങ്ങള്‍ക്ക് തങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക, സാമൂഹ്യ വിഷയങ്ങളെക്കുറിച്ച് അഭിപ്രായം പറയാനുള്ള പ്ലാറ്റ്‌ഫോമാണ് റെയ്‌സ് യുവര്‍ വോയ്‌സ്.

വിഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കേരളം കാണാനിരിക്കുന്ന വലിയ നിക്ഷേപ തട്ടിപ്പുകളിലൊന്നായി ഇത് മാറുമെന്നും നിരവധി ജനങ്ങളുടെ നിക്ഷേപം അപകടത്തിലാകുമെന്നും സെബിനുമായുള്ള വിശദമായ അഭിമുഖത്തില്‍ സുഹാസ് പറയുന്നു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തന്റെ പക്കലുണ്ടെന്നും റിസര്‍വ് ബാങ്ക് ഉള്‍പ്പടെയുള്ള നിയമസംവിധാനങ്ങളില്‍ പരാതി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സുഹാസ് വ്യക്തമാക്കുന്നു.

ധനലക്ഷ്മി ബാങ്കുമായി യാതൊരുവിധ ബന്ധവുമില്ലാത്ത എന്‍ബിഎഫ്‌സിയാണ് ധനലക്ഷ്മി ഹൈര്‍ പര്‍ച്ചേസ് ആന്‍ഡ് ലീസിംഗ് ലിമിറ്റഡ്.

അസറ്റും ലയബിലിറ്റിയും തമ്മിലുള്ള അന്തരം വളരെ വലുതാണെന്നും ക്രമക്കേട് ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ തന്റെ ജീവന്‍ വരെ ഇപ്പോള്‍ അപകടത്തിലാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്.

ആയിരക്കണക്കിന് പേരുടെ ആത്മഹത്യയിലേക്ക് വരെ നയിക്കാന്‍ സാധ്യതയുള്ള പൊതു പ്രശ്‌നമാണിതെന്ന് സുഹാസ് സോമന്‍ പറയുന്നു. എന്‍ബിഎഫ്‌സികളും നിധി കമ്പനികളുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകളില്‍ കൃത്യമായ നിയന്ത്രണങ്ങള്‍ വരേണ്ടതിന്റെ ആവശ്യകതയാണ് സുഹാസ് ചൂണ്ടിക്കാട്ടുന്നത്.

ധനലക്ഷ്മി ഹൈര്‍ പര്‍ച്ചേസ് ആന്‍ഡ് ലീസിംഗ് ലിമിറ്റഡിന് കീഴിലുള്ള ഗ്രാന്‍ഡ് ധനലക്ഷ്മി നിധി ലിമിറ്റഡുമായി ബന്ധപ്പെട്ടാണ് ആരോപണങ്ങള്‍. ക്രമക്കേടതിന്റെ തോത് 250 കോടി രൂപയോളം വരുമെന്ന് സുഹാസ് പറയുന്നു. 120 കോടി രൂപയുടെ കാഷ് സ്ഥാപനത്തില്‍ കുറവാണെന്നാണ് പ്രധാന ആരോപണങ്ങളിലൊന്ന്. ഭൂമി, ഫ്‌ളാറ്റ്, ഹോട്ടല്‍ തുടങ്ങി വിവിധ ഇടപാടുകളിലേക്ക് പണം വക മാറ്റിയെന്ന ആരോപണങ്ങളും സുഹാസ് ഉയര്‍ത്തിയിട്ടുണ്ട്. ധനലക്ഷ്മി കണ്‍സള്‍ട്ടന്‍സി, ശ്രീ ധനലക്ഷ്മി എന്റര്‍പ്രൈസസ് തുടങ്ങിയ സഅഥാപനങ്ങള്‍ വഴിയും സാമ്പത്തിക ക്രമക്കേട് നടന്നെന്നാണ് ആരോപണം.

കേരളത്തില്‍ 10,000 പേര്‍ക്കെങ്കിലും അടുത്ത ആറ് മാസത്തിനുള്ളില്‍ പണം നഷ്ടപ്പെടുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു.

സുഹാസ് സോമന്റെ വെളിപ്പെടുത്തല്‍ വിഡിയോ കാണാം

TAGGED:
Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version