97 തേജസ് യുദ്ധവിമാനങ്ങള്‍ക്കായി 62,370 കോടിയുടെ കരാര്‍; വിമാനങ്ങള്‍ നിര്‍മിക്കുക എച്ച്എഎല്‍, 105 കമ്പനികള്‍ പദ്ധതിയുടെ ഭാഗമാകും

മിഗ് വിമാനങ്ങള്‍ ഒഴിവാക്കിയതോടെ വ്യോമസേനയുടെ ഫൈറ്റര്‍ സ്‌ക്വാഡ്രണുകളുടെ എണ്ണം 31 ആയി കുറഞ്ഞിട്ടുണ്ട്. അനുവദിക്കപ്പെട്ട 42 സ്‌ക്വാഡ്രണുകളെക്കാള്‍ ഏറെ കുറവാണിത്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: Flickr / Wikipedia

പ്രതിരോധ മേഖലയ്ക്കാകെ ഉണര്‍വ് പകര്‍ന്ന് ഇന്ത്യന്‍ വ്യോമസേനയ്ക്കായി 97 തേജസ് ജെറ്റുകള്‍ വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡുമായി (എച്ച്എഎല്‍) 62,370 കോടി രൂപയുടെ വമ്പന്‍ കരാറില്‍ ഒപ്പുവെച്ചു. 2027-28 ല്‍ ഈ കരാര്‍ പ്രകാരമുള്ള തേജസ് ജെറ്റുകളുടെ വിതരണം ആരംഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ആറു വര്‍ഷം കൊണ്ട് വിതരണം പൂര്‍ത്തിയാകും. 68 യുദ്ധവിമാനങ്ങളും 29 ഇരട്ട സീറ്റ് വിമാനങ്ങളുമാണ് കരാറിലുള്ളത്.

വിമാനങ്ങളുടെ ഭാഗങ്ങളില്‍ 64 ശതമാനത്തിലധികം തദ്ദേശീയമായാണ് നിര്‍മിക്കുകയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2021 ജനുവരിയില്‍ ഒപ്പുവെച്ച മുന്‍ എല്‍സിഎ എംകെ1എ കരാറുമായി താരതമ്യം ചെയ്യുമ്പോള്‍ 67 ഇന്ത്യന്‍ നിര്‍മിത ഘടകങ്ങളാണ് പുതിയ തേജസ് വിമാനങ്ങളില്‍ ഉപയോഗിക്കുക. ഉത്തം എഇഎസ്എ റഡാര്‍, സ്വയം രക്ഷ കവച്, കണ്‍ട്രോള്‍ സര്‍ഫസ് ആക്യുവേറ്ററുകള്‍ തുടങ്ങിയ നൂതന തദ്ദേശീയ സംവിധാനങ്ങളുടെ സംയോജനം, പ്രതിരോധ മേഖലയിലെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്കും കൂടുതല്‍ കരുത്ത് പകരും.

105 ഇന്ത്യന്‍ കമ്പനികളുടെ പങ്കാളിത്തം

‘ഘടകങ്ങളുടെ നിര്‍മ്മാണത്തില്‍ നേരിട്ട് ഏര്‍പ്പെട്ടിരിക്കുന്ന ഏകദേശം 105 ഇന്ത്യന്‍ കമ്പനികളുടെ ശക്തമായ അടിത്തറയാണ് ഈ പദ്ധതിയെ പിന്തുണയ്ക്കുന്നത്. ആറ് വര്‍ഷത്തേക്ക് ഉല്‍പ്പാദനം, പ്രതിവര്‍ഷം 11,750 ഓളം നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ആഭ്യന്തര എയ്റോസ്പേസ് ആവാസവ്യവസ്ഥയ്ക്ക് വലിയ ഉത്തേജനം നല്‍കും,’ പ്രതിരോധ മന്ത്രാലയം പറഞ്ഞു.

കാലപ്പഴക്കം ചെന്ന് ഒഴിവാക്കുന്ന മിഗ്-21 യുദ്ധവിമാനങ്ങള്‍ക്ക് പകരമായിരിക്കും വ്യോമസേന സിംഗിള്‍ എഞ്ചിന്‍ എംകെ-1എ ഉള്‍പ്പെടുത്തുക. മിഗ് വിമാനങ്ങള്‍ ഒഴിവാക്കിയതോടെ വ്യോമസേനയുടെ ഫൈറ്റര്‍ സ്‌ക്വാഡ്രണുകളുടെ എണ്ണം 31 ആയി കുറഞ്ഞിട്ടുണ്ട്. അനുവദിക്കപ്പെട്ട 42 സ്‌ക്വാഡ്രണുകളെക്കാള്‍ ഏറെ കുറവാണിത്.

കാലതാമസം ഒഴിവാക്കുമെന്ന് എച്ച്എഎല്‍

അതേസമയം വിമാന വിതരണത്തിലെ കാലതാമസം ഒഴിവാക്കാമെന്നും വേഗത്തില്‍ ഡെലിവറികള്‍ നല്‍കാമെന്നും എച്ച്എഎല്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. യുഎസിലെ ജനറല്‍ ഇലക്ട്രിക്കില്‍ നിന്ന് വിമാന എഞ്ചിനുകള്‍ ലഭിക്കാനുള്ള കാലതാമസമാണ് എച്ച്എഎലിന്റെ വിതരണത്തെ ബാധിച്ചത്. കഴിഞ്ഞ മാസം മുതല്‍ പ്രതിമാസം രണ്ട് എഞ്ചിനുകള്‍ വീതം ജിഇ നല്‍കിത്തുടങ്ങിയിട്ടുണ്ട്.

ഓഹരികളില്‍ ഉണര്‍വ്

കരാര്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ പ്രതിരോധ ഓഹരികളില്‍ മികച്ച ഉണര്‍വ് ദൃശ്യമായി. എച്ച്എഎല്‍ ഓഹരികള്‍ 1.09% ഉയര്‍ന്നു. ഭാരത് ഇലക്ട്രോണിക്‌സ് 2.05% മുന്നേറി. കൊച്ചിന് ഷിപ്പ്യാര്‍ഡില്‍ 1.68% മുന്നേറ്റവും കണ്ടു.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version