കരാര്‍ തനിക്ക് പിടിച്ചില്ലെങ്കില്‍ ഇറാനില്‍ വീണ്ടും ബോംബ് വീഴുമെന്ന് ട്രംപ്; സമാധാന കരാര്‍ ഒപ്പിടാന്‍ വെള്ളിയാഴ്ച നിര്‍ണായക യോഗം, പ്രധാന ബിസിനസ് വാര്‍ത്തകള്‍

ഇറാന് ഒരിക്കലും ആണവായുധം ഉണ്ടാകില്ലെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image: AI-generated

വീണ്ടും ട്രംപിന്റെ ഭീഷണി

ഇറാനുമായുള്ള ധാരണ അന്തിമമല്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കരാര്‍ തനിക്ക് ഇഷ്ടമായില്ലെങ്കില്‍ വീണ്ടും ഇറാനില്‍ ബോംബുകള്‍ വര്‍ഷിക്കുമെന്ന് ഫ്രാന്‍സില്‍ ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കവെ ട്രംപ് പറഞ്ഞു. ഇറാന് ഒരിക്കലും ആണവായുധം ഉണ്ടാകില്ലെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡില്‍ യുഎസിന്റെയും ഇറാന്റെയും ഉന്നത നേതൃത്വം യുദ്ധം അവസാനിപ്പിക്കാനുള്ള കരാര്‍ ഒപ്പിടാന്‍ യോഗം ചേരാനിരിക്കെയാണ് ട്രംപിന്റെ പ്രസ്താവന.

ഇറാന്‍ ഇറങ്ങിയാല്‍ നേട്ടം ഇന്ത്യക്ക്

വിലക്കുകളെല്ലാം അവസാനിച്ച് ഇറാന്‍ ആഗോള എണ്ണ വിപണിയിലേക്ക് തിരികെയെത്തിയാല്‍ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ഇന്ത്യയാകുമെന്ന് വിലയിരുത്തല്‍. സമാധാന കരാര്‍ ഒപ്പിടുന്നതിന് പിന്നാലെ ഇറാന്റെ മേലുള്ള യുഎസ് ഉപരോധം അവസാനിക്കും. നിരോധനം നിലനില്‍ക്കെ പോലും ആഗോള ക്രൂഡ് വിപണിയിലേക്ക് 4.5% എണ്ണ എത്തിക്കുന്നത് ഇറാനാണ്. വെനസ്വേലക്കും സൗദിക്കും പിന്നില്‍ ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ നിക്ഷേപവും ഇറാനിലാണുള്ളത്, 209 ബില്യണ്‍ ബാരല്‍! ലോകത്തെ ഏറ്റവും വലിയ എണ്ണ നിക്ഷേപം വെനസ്വേലയിലാണുള്ളത്, 303 ബില്യണ്‍ ബാരല്‍. 2008 വരെ ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണ രാഷ്ട്രമായിരുന്നു ഇറാന്‍. ഇന്ത്യയുടെ എണ്ണ ആവശ്യകതയുടെ 15 ശതമാനത്തോളം നിര്‍വഹിച്ചിരുന്നത് ഇറാനായിരുന്നു. ക്രൂഡ് ഓയില്‍ വില താഴുകയും ഇറാനില്‍ നിന്ന് കുറഞ്ഞ ചെലവില്‍ എണ്ണ എത്തിക്കുകയും ചെയ്യുന്നതോടെ ഇന്ത്യക്ക് വലിയതോതില്‍ വിദേശനാണ്യം ലാഭിക്കാനാവും.

ക്രൂഡും സ്വര്‍ണവും താഴേക്ക്

ക്രൂഡ് ഓയില്‍ വില 80 ഡോളറിന് താഴേക്കെത്തിയതോടെ ഇന്ത്യയടക്കം എണ്ണ ഇറക്കുമതി രാഷ്ട്രങ്ങള്‍ക്ക് ആശ്വാസം. ബ്രൈന്റ് ക്രൂഡ് വില 79.83 ഡോളറിലും യുഎസ് ഡബ്ല്യുടിഐ ക്രൂഡ് വില 76.79 ഡോളറിലുമാണ് ട്രേഡ് ചെയ്യുന്നത്. സ്വര്‍ണവില അതേസമയം ഇടിയുകയാണ്. അന്താരാഷ്ട്ര സ്വര്‍ണവില 4330 ഡോളറിലേക്ക് താഴ്ന്നു. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 25 രൂപ താഴ്ന്ന് 13,850 രൂപയിലെത്തി. പവന് 200 രൂപ കുറഞ്ഞ് 1,10,800 രൂപയായി. യുഎസ് ഫെഡ് അടിസ്ഥാന പലിശ നിരക്കില്‍ മാറ്റം വരുത്തില്ലെന്ന സൂചനകളാണ് സ്വര്‍ണത്തിന്റെ തളര്‍ച്ചക്ക് കാരണം.

ഫോണ്‍ പേയ്ക്കും ഗൂഗിള്‍ പേയ്ക്കും വെല്ലുവിളി

യുപിഐ പേമെന്റുകളുടെ കുത്തക കൈവശം വെച്ചിരിക്കുന്ന ഫോണ്‍ പേയുടേയും ഗൂഗിള്‍ പേയുടേയും സംയുക്ത വിപണി വിഹിതം ഇതാദ്യമായി 80% ല്‍ താഴേക്ക് വീണു. മേയില്‍ 79 ശതമാനമാണ് ഫോണ്‍ പേ, ഗൂഗിള്‍ പേ കമ്പനികളുടെ സംയോജിത വിപണി വിഹിതം. എന്‍പിസിഐയുടെ ഭീം ആപ്പ്, സച്ചിന്‍ ബന്‍സാലിന്റെ പിന്തുണയുള്ള നാവി, ഫ്‌ളിപ്കാര്‍ട്ടിന്റെ സൂപ്പര്‍.മണി, വാട്‌സ്ആപ്പ് പേ തുടങ്ങിയ യുപിഐ ആപ്പുകളാണ് പതിയെ വിപണിയിലേക്ക് ഇടിച്ചു കയറാനാരംഭിച്ചിരിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള പേടിഎമ്മിന് 7.9% വിപണി വിഹിതമുണ്ട്.

Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version