MGNREGA മുതൽ വികസിത് ഭാരത് വരെ : ഗ്രാമീണ മുന്നേറ്റം സാധ്യമാക്കുന്ന മോദി നയം

“വികസിത് ഭാരത് 2047” എന്ന ബൃഹത്തായ ദേശീയ ലക്ഷ്യത്തിന്റെ പശ്ചാത്തലത്തിൽ, ഗ്രാമീണർക്ക് അടിസ്ഥാന തൊഴിൽ സുരക്ഷ നൽകുന്ന ഒരു പദ്ധതിക്കൊപ്പം അവരുടെ കഴിവുകൾ വികസിപ്പിച്ച് സ്ഥിരമായ വരുമാനം ഉറപ്പാക്കുന്ന മറ്റൊരു പദ്ധതിയിലേക്കുള്ള ഇന്ത്യയുടെ കാൽവയ്പ്പാണ് VB-G RAM G .

Lakshmi Narayanan
Coordinating Editor
Lakshmi Narayanan is a contributor to The Profit News, writing on business, economy, and current affairs. Her work reflects a keen eye for emerging trends and...
- Coordinating Editor
Photo Credit: Wikimedia Commons / Rawpixel / pexels

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (MGNREGA) റദ്ദാക്കി പകരം വികസിത് ഭാരത്–ഗാരൻ്റി ഫോർ റോസ്‌ഗർ ആൻഡ് ആജീവക മിഷൻ (ഗ്രാമിൻ) (Viksit Bharat-Guarantee for Rozgar and Ajeevika Mission, VB-G RAM G) ബിൽ, 2025 എന്ന പുതിയ ഗ്രാമീണ തൊഴിൽ നിയമം കൊണ്ടുവരാനുള്ള കരട് ബിൽ ലോക്സഭാ അംഗങ്ങൾക്കിടയിൽ വിതരണം ചെയ്തിരിക്കുകയാണ് കേന്ദ്രം. ഗ്രാമീണ ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക പുരോഗതി ലക്ഷ്യമിടുന്ന രണ്ട് സുപ്രധാന സർക്കാർ പദ്ധതികളാണ് രണ്ടുമെങ്കിലും. വികസിത് ഭാരത് പദ്ധതി ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ ഗുണകരമാകും. “വികസിത് ഭാരത് 2047” എന്ന ബൃഹത്തായ ദേശീയ ലക്ഷ്യത്തിന്റെ പശ്ചാത്തലത്തിൽ, ഗ്രാമീണർക്ക് അടിസ്ഥാന തൊഴിൽ സുരക്ഷ നൽകുന്ന ഒരു പദ്ധതിക്കൊപ്പം അവരുടെ കഴിവുകൾ വികസിപ്പിച്ച് സ്ഥിരമായ വരുമാനം ഉറപ്പാക്കുന്ന മറ്റൊരു പദ്ധതിയിലേക്കുള്ള ഇന്ത്യയുടെ കാൽവയ്പ്പാണ് VB-G RAM G .

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി (MGNREGA): ഗ്രാമീണ ഇന്ത്യയുടെ സുരക്ഷാ വലയം

2005-ൽ ആരംഭിച്ച ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം, ഓരോ ഗ്രാമീണ കുടുംബത്തിനും ഒരു സാമ്പത്തിക വർഷത്തിൽ 100 ദിവസത്തെ വേതന തൊഴിൽ നിയമപരമായി ഉറപ്പുനൽകുക എന്നതാണ്.വരൾച്ച പോലുള്ള ദുരിതകാലങ്ങളിൽ ഗ്രാമീണർക്ക് താൽക്കാലിക വരുമാനം ഉറപ്പാക്കാൻ ഈ പദ്ധതി സഹായിക്കുന്നു. റോഡുകൾ, കുളങ്ങൾ, മണ്ണ് സംരക്ഷണം തുടങ്ങിയ പൊതുവായ നിർമ്മാണ പ്രവർത്തനങ്ങളിലൂടെയാണ് തൊഴിൽ നൽകുന്നത്.ഗ്രാമീണ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിലും ഗ്രാമീണ മേഖലയിലെ ഉപഭോഗം നിലനിർത്തുന്നതിലും MGNREGA നിർണായക പങ്കുവഹിച്ചു.

എന്നാൽ ഈ പദ്ധതി പ്രധാനമായും വൈദഗ്ധ്യമില്ലാത്ത (unskilled) കായിക തൊഴിലാണ് നൽകുന്നത്. അതിനാൽ, തൊഴിലാളികളുടെ കഴിവുകൾ വളർത്തുന്നതിനോ ദീർഘകാലത്തേക്ക് സ്ഥിരമായ വരുമാനം ഉറപ്പാക്കുന്നതിനോ ഇത് പൂർണ്ണമായി സഹായിക്കുന്നില്ല.ഇത് പദ്ധതിയുടെ പ്രധാന പരിമിതിയാണ്.ഈ പരിമിതിയെ മറികടന്ന്, തൊഴിലാളികളെ നൈപുണ്യശേഷിയുള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പുതിയൊരു ആശയം ഉയർന്നുവന്നത്.

വികസിത് ഭാരത് ഗ്യാരണ്ടി മിഷൻ (VB-GRAMG): വളർച്ചയിലേക്കുള്ള പുതിയ പാത

വേതനത്തിൽ നിന്ന് ആജീവികയിലേക്ക്’ എന്ന സുപ്രധാന മാറ്റമാണ് വികസിത് ഭാരത് ഗ്യാരണ്ടി മിഷന്റെ കാതൽ. ദിവസക്കൂലി എന്നതിനപ്പുറം, ഗ്രാമീണർക്ക് സ്ഥിരമായ വരുമാനം നേടാനാവശ്യമായ കഴിവുകളും അവസരങ്ങളും സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. മാറുന്ന കാലത്തിനനുസരിച്ച് പുതിയ തൊഴിൽ വൈദഗ്ധ്യം നൽകുക, സ്വന്തമായി സംരംഭങ്ങൾ തുടങ്ങാൻ ഗ്രാമീണരെ പ്രോത്സാഹിപ്പിക്കുക, ഗ്രാമീണ യുവാക്കൾ, സ്ത്രീകൾ, സ്വയംസഹായ സംഘങ്ങൾ, കർഷകർ, കരകൗശലക്കാർ എന്നിവർക്ക് സാമ്പത്തികവും സാങ്കേതികവുമായ സഹായങ്ങൾ നൽകി അവരെ ശാക്തീകരിക്കുക,കാർഷിക ഉൽപ്പന്നങ്ങൾക്ക് മികച്ച വില ലഭിക്കുന്നതിനും വിപണനത്തിനുമുള്ള ശൃംഖലകൾ ശക്തിപ്പെടുത്തുക. എന്നതെല്ലാമാണ് വികസിത് ഭാരത് ഗ്യാരണ്ടി മിഷൻ വഴി ഉദ്ദേശിക്കുന്നത്.

MGNREGA യുടെ പ്രധാന ലക്ഷ്യം 100 ദിവസത്തെ തൊഴിൽ ഉറപ്പുനൽകി സാമൂഹിക സുരക്ഷ നൽകുക എന്നതാണെങ്കിൽ VB-GRAMG ലക്ഷ്യമിടുന്നത് കഴിവുകൾ വികസിപ്പിച്ച് സ്ഥിരമായ ആജീവനാന്ത വരുമാനം ഉറപ്പാക്കുക എന്നതാണ്.പ്രധാനമായും വൈദഗ്ധ്യമില്ലാത്ത കായിക തൊഴിൽ നൽകുന്ന MGNREGA പദ്ധതിയിൽ നിന്നും ഗുണകരമാണ് നൈപുണ്യ വികസനം, സംരംഭകത്വം, സ്വയം തൊഴിൽ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന VB-GRAMG .MGNREGA യുടെ ലക്ഷ്യം ദുരിതകാലങ്ങളിൽ താൽക്കാലിക വരുമാനം നൽകുക എന്നതാണെങ്കിൽ VB-GRAMG ലക്ഷ്യമിടുന്നത് സാമ്പത്തിക വളർച്ചയിലേക്കും സ്വയംപര്യാപ്തതയിലേക്കുമുള്ള ഒരു പാത സൃഷ്ടിക്കുകയും അതിലൂടെ ദീർഘകാല വരുമാനം ഉണ്ടാക്കുകയുമാണ്.

ഒരുമിച്ച് ഒരു ലക്ഷ്യത്തിലേക്ക്: വികസിത ഭാരതം

MGNREGA ഗ്രാമീണ ജനതയ്ക്ക് ഒരു സുരക്ഷിതമായ അടിത്തറ നൽകുമ്പോൾ, VB-GRAMG ആ അടിത്തറയിൽ നിന്നുകൊണ്ട് സാമ്പത്തിക ശാക്തീകരണത്തിന്റെ പുതിയ ഉയരങ്ങൾ പടുത്തുയർത്തുന്നു. ഒന്ന് അതിജീവനത്തിന് സഹായിക്കുമ്പോൾ, മറ്റൊന്ന് അഭിവൃദ്ധിയിലേക്ക് നയിക്കുന്നു. MGNREGA ജീവൻ നിലനിർത്താനുള്ള പദ്ധതിയാണെങ്കിൽ, VB-GRAMG ജീവിത നിലവാരം ഉയർത്താനുള്ള മാർഗനിർദേശമാണ്.വ്യത്യാസങ്ങളുണ്ടെങ്കിലും, ഈ രണ്ട് പദ്ധതികളും പരസ്പരം മത്സരിക്കുന്നവയല്ല, മറിച്ച് പൂരകങ്ങളാണ്.ചുരുക്കത്തിൽ, MGNREGA ഒരു അടിയന്തര സഹായമായും സുരക്ഷാ വലയമായും പ്രവർത്തിക്കുന്നു. എന്നാൽ VB-GRAMG, കഴിവുകളും അവസരങ്ങളും നൽകി ഗ്രാമീണ ഇന്ത്യയുടെ ഭാവിക്കുവേണ്ടിയുള്ള ഒരു നിക്ഷേപമാണ് ഉറപ്പാക്കുന്നത്. തൊഴിലുറപ്പിൽ നിന്ന് ആജീവിക സുരക്ഷയിലേക്കുള്ള ഇന്ത്യയുടെ ഈ ഗ്രാമീണ മുന്നേറ്റം രാജ്യത്തിന്റെ സമഗ്രവികസനത്തിന് അത്യന്താപേക്ഷിതമാണ്.

“വികസിത് ഭാരത് 2047” എന്ന വലിയ ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നേറുമ്പോൾ, ആരും പിന്നിലാകരുതെന്ന ഉറപ്പ് MGNREGA നൽകുമ്പോൾ, എല്ലാവർക്കും മുന്നേറാനുള്ള അവസരം VB-GRAMG ഒരുക്കുന്നു.

English Summary

The Indian government is replacing MGNREGA with the Viksit Bharat-Guarantee for Rozgar and Ajeevika Mission (VB-G RAM G) 2025 bill, aiming to provide rural employment, skill development, and sustainable income as part of the long-term “Viksit Bharat 2047” vision.
Share This Article
Coordinating Editor
Lakshmi Narayanan is a contributor to The Profit News, writing on business, economy, and current affairs. Her work reflects a keen eye for emerging trends and analysis.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version