രണ്ടാം പാദത്തില്‍ ഇന്ത്യയുടെ ജിഡിപി 6.7% വളരുമെന്ന് പ്രതീക്ഷ

ശക്തമായ ഉത്പാദനവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും രണ്ടാം പാദത്തില്‍ മികച്ച വളര്‍ച്ചക്ക് കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ജൂലൈ സെപ്റ്റംബര്‍ പാദത്തില്‍ 6.7% വളര്‍ന്നേക്കുമെന്ന് വിദഗ്ധര്‍. രണ്ടാം പാദത്തില്‍ വളര്‍ച്ചാ നിരക്ക് 6.5% എത്തുമെന്ന് ആര്‍ബിഐ പ്രവചിച്ചിരുന്നു. ഇതിനെ കവച്ചു വെക്കുന്ന വളര്‍ച്ചാ പ്രതീക്ഷയാണ് സാമ്പത്തിക വിദഗ്ധര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ശക്തമായ ഉത്പാദനവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും രണ്ടാം പാദത്തില്‍ മികച്ച വളര്‍ച്ചക്ക് കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സമ്പദ് വ്യവസ്ഥ 7.8% ആണ് വളര്‍ന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 6.2% ആയിരുന്നു സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച.

2024 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ജിഡിപി വളര്‍ച്ച 7% എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എയുടെ ചീഫ് സാമ്പത്തിക വിദഗ്ധ അദിതി നായര്‍ പറഞ്ഞു. ഇത് ജിഡിപി വളര്‍ച്ച 6.5% എത്തുമെന്ന് മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി)യുടെ പ്രവചനത്തെ കവച്ചു വെക്കുമെന്നും അദിതി പറഞ്ഞു.

സംസ്ഥാനങ്ങളുടെ ഉയര്‍ന്ന നിക്ഷേപവും ആഭ്യന്തര ഉപഭോഗവും വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സഹായകമായി. സേവന മേഖല രണ്ടാം പാദത്തില്‍ മികച്ച പ്രകടനമാണ് നടത്തിയത്. ഗ്രാമീണ ഉപഭോഗത്തെക്കാള്‍ നാഗരിക ഉപഭോഗം മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചു. പാക്ക് ചെയ്ത ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ മൂല്യത്തില്‍ 9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version