ഒരു സംരംഭകന്‍ പതിനായിരക്കണക്കിന് സംരംഭങ്ങള്‍

2015 ല്‍ മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായി സ്ഥാപിതമായ ദെഅസ്റ എന്ന സ്ഥാപനം

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

ഒരു നിമിഷത്തെ വ്യത്യസ്തമായ ഒരു ചിന്തയില്‍ നിന്നുമാണ് ലോകത്തെ തന്നെ മാറ്റിമറിക്കാന്‍ കഴിവുള്ള ആശയങ്ങള്‍ പിറക്കുക. 2015 ല്‍ മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായി സ്ഥാപിതമായ ദെഅസ്റ എന്ന സ്ഥാപനം. മഹരാഷ്ട്രയിലെ മുന്‍നിര സംരംഭകാരിലെ ഒരാളായ പെര്‍സിസ്റ്റന്റ് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്റ്ററായിരുന്ന ആനന്ദ് ദേശ്പാണ്ഡെ എന്ന സംരംഭകന്‍ ആരംഭിച്ച ഈ സ്ഥാപനം സംസ്ഥാനത്തെ സാമൂഹിക സംരംഭകത്വ രംഗത്തെ എക്കാലത്തെയും മികച്ച ഉദാഹരണങ്ങളില്‍ ഒന്നാണ്.

ഒരു ദിവസം വൈകുന്നേരം ചായകുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആനന്ദും ഭാര്യയും പതിവ് പോലെ പൊതു കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ ഓരോന്നായി പറയവേ, തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചയുടെ ഭാഗമായി. സമൂഹത്തിന് ഗുണകരമാകുന്ന രീതിയില്‍ എന്തെങ്കിലും ചെയ്യണമെന്ന ചിന്ത വരുന്നത് അവിടെ നിന്നുമാണ്.

അങ്ങനെ ചിന്തകള്‍ മനസിലേക്ക് കാട് കയറിയ വേളയിലാണ് സുഹൃത്തായ ശ്രീധര്‍ ജഗന്നാഥന്‍ അവിടേക്ക് വന്നത്. താനും ഭാര്യയും ചര്‍ച്ച ചെയ്തുകൊണ്ടിരുന്ന കാര്യങ്ങള്‍ ആനന്ദ് ദേശ്പാണ്ഡെ സുഹൃത്തിനോട് പറഞ്ഞു. ജീവിതത്തെ പഠിക്കുക, സമ്പാദിക്കുക, തിരിച്ച് നല്‍കുക എന്നിങ്ങനെ മൂന്നായി വിഭജിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. ജഗന്നാഥന്റെ വാക്കുകള്‍ ശരിയായി വിലയിരുത്തിയപ്പോള്‍ ആനന്ദ് ദേശ്പാണ്ഡെക്കും അതാണ് ശരിയെന്ന് തോന്നി.

തന്റെ പഠനകാലവും, സമ്പാദ്യകാലവും കഴിഞ്ഞു. നന്നായി പഠിക്കുകയും ബിസിനസിലൂടെ ധാരാളം പുതിയ അറിവ് നേടി പണം സമ്പാദിക്കുകയും ചെയ്തു. അപ്പോള്‍ 50 വയസ്സ് കഴിഞ്ഞ തനിക്കിനി സമൂഹത്തിന് തിരിച്ചുകൊടുക്കേണ്ട സമയമാണ്.സ്വന്തമായി ഏതെങ്കിലും ഒരു ബിസിനസ് സംരംഭം തുടങ്ങാനാഗ്രഹിക്കുന്ന എല്ലാവരെയും ലക്ഷ്യമിട്ടാണ് ആനന്ദ് ദെഅസ്റ പൂനയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

എന്താണ് ദെഅസ്റ?

സംരംഭകരെ സഹായിക്കുന്നതിനും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുമായി നിരവധി സംരംഭങ്ങള്‍ സര്‍ക്കാരിന് കീഴിലും അല്ലാതെയും നിലവിലുണ്ട്. എന്നാല്‍ പലപ്പോഴും ഇവ സംഘടനകളായി മാത്രം അവശേഷിക്കുന്നു. സംരംഭകര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശവും ഉപദേശങ്ങളും നല്‍കാന്‍ ആരും ഉണ്ടാകില്ലെന്നതാണ് പലപ്പോഴും വെല്ലുവിളിയാകുന്നത്. സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് മനസിലാക്കി അവരെ സഹായിക്കുകയാണ് ആദ്യം ചെയ്യുന്നത്.

സംരംഭകരോടും സര്‍ക്കാരിനോടും ബാങ്കുകളോടും ട്രെയിനിംഗ് സ്ഥാപനങ്ങളോടുമെല്ലാം അവസരങ്ങളെപ്പറ്റി സംസാരിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്ത് ശരിയായ ദിശയിലേക്ക് സംരംഭക മോഹികളെ കൈ പിടിച്ച് നടത്തുകയാണ് ദെഅസ്റ ചെയ്യുന്നത്. മൂലധനത്തിന്റെയും വിഭവങ്ങളുടെയും എല്ലാം പോരായ്മകൊണ്ട് സംരംഭകത്വത്തിലേക്ക് ഇറങ്ങാന്‍ കഴിയാത്തവര്‍ക്ക് അതിനുള്ള സഹായങ്ങളും സംഘടന ചെയ്ത് കൊടുക്കുന്നു.

ദെഅസ്റ എന്ന പേര് തിരഞ്ഞെടുത്തതിന് പിന്നില്‍ ഒരു കഥയുണ്ട്. അസ്റ എന്നവാക്ക് ആനന്ദ് എന്ന പേരിന്റെ എ, ഭാര്യ സൊണാലിയുടെ എസ്, മക്കളായ റിയ എന്ന പേരിന്റെ ആര്‍, അരുള്‍ എന്ന പേരിന്റെ എ എന്നിവ ചേര്‍ന്നുണ്ടായതാണ്. ഡെ എന്ന ആദ്യത്തെ ആക്ഷപം കുടുംബ പേരായ ദേഷ്പാണ്ഡെയില്‍നിന്ന് ഉണ്ടായതാണ്.

പ്രധാന പ്രവര്‍ത്തനങ്ങള്‍

2015 ദെഅസ്റ രൂപീകരിച്ച ശേഷം ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിനായി മികച്ച ഒരു ടീമിനെ ആനന്ദ് ദേശ്പാണ്ഡെ സജ്ജമാക്കി. പുതുതായി സംരംഭകത്വത്തിലേക്ക് കടക്കുന്നവര്‍ക്ക് നിര്‍ദേശം നല്‍കാന്‍ വിദഗ്ധരുടെ ഒരു ടീം തന്നെ ഇന്നിവിടെയുണ്ട്. സംരംഭം തുടനായി ഇറങ്ങിപ്പുറപ്പെടുന്ന ഒരു വ്യക്തി ആദ്യം നേരിടുന്ന പ്രതിസന്ധി മതിയായ മൂലധനം ലഭ്യമാകാത്തതായിരിക്കും.

വിവിധ നാഷണലൈസ്ഡ് ബാങ്കുകളില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥരാണ് ഡെഅസ്രയുടെ കൗണ്‍സിലിംഗ് ടീമില്‍ ഉള്ളത്.അതിനാല്‍ മൂലധന ലഭ്യതയുമായി ബന്ധപ്പെട്ട വിദഗ്ദോപദേശം ഇവിടെ നിന്നും ലഭിക്കുന്നു. താല്പര്യമുള്ള സംരംഭക മൊഴികളില്‍ നിന്നും മെമ്പര്‍ഷിപ്പ് ഫീസായി 1000 രൂപ ഈടാക്കും. മെമ്പര്‍ഷിപ്പ് എടുക്കുന്നതിന്റെ ഫലമായി അവരുടെ മാസികയായ യഷാസ്വി ഉദ്യോജക് സൗജന്യമായി ലഭിക്കും.

ഒരു നിശ്ചിത പ്രോജക്ട് തുടങ്ങുമ്പോള്‍ സംരംഭകരില്‍നിന്ന് അവരുടെ നികേഷപത്തിന്റെ രണ്ട് ശതമാനം സര്‍വീസ് ചാര്‍ജായി ഈടാക്കും. ഇതിനു പകരമായി അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതോടെപ്പം സംരംഭത്തെ നിരീക്ഷിക്കുകയും പോസിറ്റീവ് ബിസിനസ് ഉണ്ടാക്കിയെടുക്കുന്നതിന് എല്ലാ സഹായവും നല്‍കുകയും ചെയ്യും. ബിസിനസ് ലാഭത്തിലെത്തുന്നതുവരെ സംരംഭകര്‍ക്ക് ദെഅസ്റയുടെ സഹായം ഉണ്ടാകും.

തുടക്കം മുതല്‍ക്ക് ഈ പദ്ധതിക്ക് മികച്ച പിന്തുണയാണ് ലഭിച്ചത്. സംരംഭക മോഹികള്‍ തങ്ങളുടെ സംരംഭക ആശയവുമായി ദെഅസ്റ ടീമിനോട് നേരിട്ട് സംസാരിക്കുന്നു. തുടര്‍ന്ന് പ്ലാന്‍, സ്റ്റാര്‍ട്ട്, ഫണ്ട്, സെറ്റ് അപ്, മാര്‍ക്കറ്റ്, റണ്‍ എന്നിങ്ങനെ ആറ് സ്റ്റേജുകളിലായാണ് ബിസിനസിനെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്.ഇതിനെല്ലാം പുറമെ, എങ്ങനെയാണ് ബിസിനസ് തുടങ്ങേണ്ടതെന്ന് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഏതൊരാള്‍ക്കും കണ്ട് മനസിലാക്കാം.

പല സംരംഭകരും നേരിടുന്ന പ്രധാന പ്രശ്നം ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യക്കുറവാണ്. ഇവര്‍ക്ക് സഹായത്തിന് മറാത്തി ഭാഷയിലും വൈബ്സൈറ്റില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. വീട്ടമ്മമാര്‍ക്കും സൈഡ് ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വരെ ഇവിടെ സേവനങ്ങള്‍ ലഭ്യമാണ്. ഒരിക്കലും ലാഭം പ്രതീക്ഷിച്ചല്ല ദെഅസ്റ പ്രവര്‍ത്തിക്കുന്നത്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version