കേരള ബാങ്ക് 176 കോടി നഷ്ടത്തിലെന്നു നബാര്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ട്

ആര്‍ബിഐയുടെ കീഴിലുള്ള കേരള ബാങ്കിന്റെ നിരീക്ഷണവും മേല്‍നോട്ടവും കേന്ദ്ര ഏജന്‍സിയായ നബാര്‍ഡിനാണ്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

1200 കോടിയുടെ ലാഭത്തിലാണെന്ന കണക്കുമായി ഓഡിറ്റ് റിപ്പോര്‍ട്ട് തയാറാക്കിയ കേരള ബാങ്ക് യഥാര്‍ഥത്തില്‍ 176 കോടിയുടെ നഷ്ടത്തിലാണെന്ന് നബാര്‍ഡിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട്. ആര്‍ബിഐയുടെ കീഴിലുള്ള കേരള ബാങ്കിന്റെ നിരീക്ഷണവും മേല്‍നോട്ടവും കേന്ദ്ര ഏജന്‍സിയായ നബാര്‍ഡിനാണ്.

സാമ്പത്തികമായി തകര്‍ന്ന കരുവന്നൂര്‍, കണ്ടല, പുല്‍പ്പള്ളി സഹകരണ സംഘങ്ങള്‍ക്ക് കേരള ബാങ്ക് നല്‍കിയതും കടബാധ്യതയായ 140 കോടിയുള്‍പ്പെടെ 1160 കോടി രൂപ നബാര്‍ഡ് ചെലവിനത്തിലേക്ക് മാറ്റി. ഇതുള്‍പ്പെടുത്തിയാണ് കേരള ബാങ്ക് ലാഭം കാണിച്ചിരുന്നത്. ഇങ്ങനെയുള്ള തുക ചെലവിനത്തിലേക്ക് കാണിക്കണം എന്നാണ് നിയമം.

മാര്‍ച്ച് 31ന് മുന്‍പ് കിട്ടാക്കടം പരാമവധി പിരിച്ചെടുക്കുമെന്ന് ആണ് കേരളം ബാങ്ക് പറയുന്നത്.കെഎസ്ആര്‍ടിസിക്ക് വായ്പ നല്‍കാനായി കെടിഡിഎഫ്‌സി പാലക്കാട് ജില്ലാ സഹകരണ ബാങ്കില്‍ നിന്നെടുത്ത 200 കോടിയും എറണാകുളം ജില്ലാ സഹകരണ ബാങ്കില്‍ നിന്നെടുത്ത 150 കോടിയും ലയനത്തിനു ശേഷം കേരള ബാങ്കിന്റെ കടമായി മാറി എന്നതും ബാങ്കിന് മേല്‍ ഏറ്റ ആഘാതമാണ്. ഇത് പിഴപ്പലിശയുള്‍പ്പെടെ 504 കോടിയായി.

ഇതെല്ലാം ഉള്‍പ്പെടുത്തിയാണ് 1160 കോടി ആസ്തി കാണിച്ചത്. കേരള ബാങ്കിന്റെ കീഴിലുള്ള ജില്ലാ ബാങ്കുകളിലും നബാര്‍ഡ് ഇപ്രാവശ്യം ഓഡിറ്റ് നടത്തി.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version