യുഎസ് ബ്ലൂബെറി കൗണ്‍സിലുമായി കൈകോര്‍ത്ത് ബേക്ക്  

ഇന്ത്യയുടെ ഭക്ഷ്യ-ഹോസ്പിറ്റാലിറ്റി വ്യവസായത്തില്‍ ശക്തമായ പങ്കാളിയാകാന്‍ അമേരിക്ക ആഗ്രഹിക്കുന്നെന്നും യുഎസ് അറ്റാഷെ കേരന്‍ റിച്ചാര്‍ഡ്‌സ്

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
യുഎസ്എ ബ്ലൂബെറീസ്: ഇന്‍സ്പയറിംഗ് ആന്‍ഡ് കള്‍നിനറി ക്രിയേഷന്‍സ് എന്ന വിഷയത്തില്‍ യുഎസ് ഹൈബുഷ് ബ്ലൂബെറി കൗണ്‍സില്‍ കൊച്ചി മാരിയറ്റില്‍ സംഘടിപ്പിച്ച സെമിനാറില്‍ ന്യൂഡല്‍ഹിയിലെ യുഎസ് എംബസി സീനിയര്‍ അഗ്രികള്‍ച്ചറല്‍ അറ്റാഷെ കേരന്‍ റിച്ചാര്‍ഡ്‌സ് പ്രസംഗിക്കുന്നു

കൊച്ചി: യുഎസ് ബ്ലൂബെറി ഉള്‍പ്പടെ പോഷക സമൃദ്ധമായ ചേരുവകകള്‍ ഉള്‍ക്കൊള്ളിച്ചു ബേക്കറി വിഭവങ്ങള്‍ കൂടുതല്‍ രുചികരവും ആരോഗ്യപരവുമാക്കാന്‍ യുഎസ് ഹൈബുഷ് ബ്ലൂബെറി കൗണ്‍സിലുമായി (യുഎസ്എച്ച്ബിസി) കൈകോര്‍ത്ത് ബേക്കറി അസോസിയേഷന്‍ ഒഫ് കേരള (ബേക്ക്). ബേക്കറി വിഭവങ്ങളില്‍ യുഎസ് ബ്ലൂബെറിയുടെ വിവിധ ചേരുവകകള്‍ കൂടുതലായി ഉപയോഗിക്കുന്നതിനാണ് ധാരണയായത്.

യുഎസ്എ ബ്ലൂബെറീസ്: ഇന്‍സ്പയറിംഗ് ആന്‍ഡ് കള്‍നിനറി ക്രിയേഷന്‍സ് എന്ന വിഷയത്തില്‍ കൊച്ചി മാരിയറ്റില്‍ സംഘടിപ്പിച്ച സെമിനാറില്‍ ന്യൂഡെല്‍ഹിയിലെ യുഎസ് എംബസി സീനിയര്‍ അഗ്രികള്‍ച്ചറല്‍ അറ്റാഷെ കേരന്‍ റിച്ചാര്‍ഡ്‌സ് മുഖ്യാതിഥിയായിരുന്നു. കേരളത്തിനും ദക്ഷിണേന്ത്യയ്ക്കും തനതായ ഒരു പാചക പാരമ്പര്യമുണ്ടെന്നും അത് ഇന്ത്യയൊട്ടാകെയും ഇപ്പോള്‍ ലോകമെമ്പാടും പ്രശസ്തമാണെന്നും കേരന്‍ റിച്ചാര്‍ഡ്‌സ് പറഞ്ഞു. ദക്ഷിണേന്ത്യയിലെ ഭക്ഷണ സംരംഭകര്‍ നിരന്തരം പരീക്ഷണങ്ങള്‍ നടത്തുന്നവരാണ്. ഇന്ത്യയുടെ ഭക്ഷ്യ-ഹോസ്പിറ്റാലിറ്റി വ്യവസായത്തില്‍ ശക്തമായ പങ്കാളിയാകാന്‍ അമേരിക്ക ആഗ്രഹിക്കുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യുഎസ്എച്ച്ബിസി ഗ്ലോബല്‍ ബിസിനസ് ഡെവലപ്‌മെന്റ് മേധാവി ഹെയിങ് ഴാങ് വെര്‍ച്വലായി പങ്കെടുത്തു. യുഎസ്എച്ച്ബിസിയുടെ ഇന്ത്യന്‍ പ്രതിനിധി രാജ് കപൂര്‍, ബേക്ക്, ഐബിഎഫ് എന്നിവയുടെ സ്ഥാപക പ്രസിഡന്റ് പി എം ശങ്കരന്‍, ബേക്ക് പ്രസിഡന്റ് കിരണ്‍ എസ് പാലക്കല്‍, ജനറല്‍ സെക്രട്ടറി ബിജു പ്രേം ശങ്കര്‍, സിക ബോര്‍ഡ് മെമ്പര്‍ഷെഫ് ജോര്‍ജ്ജ് കെ ജോര്‍ജ്ജ്, ശ്രേയ ന്യൂട്രീഷ്യന്‍ സിഇഒയും സ്ഥാപകയുമായ ഡോ. കവിത റെഡ്ഢി എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു. ബേക്കറി വ്യവസായം അടുത്ത തലമുറയിലേക്ക് കൈമാറുന്നത് സംബന്ധിച്ച് ശ്രീജിത്ത് കുനിയില്‍ ക്ലാസ് നയിച്ചു. 

English Summary

BAKE Joins Hands with the US Blueberry Council
Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version