സന്താരി പേൾ ബീച്ച് റിസോർട്ടിൽ സൗജന്യ രക്തപരിശോധന ക്യാമ്പ്

സന്താരി ദിനാഘോഷങ്ങളുടെ ഭാഗമായി മുത്തൂറ്റ് സ്നേഹാശ്രയയുമായി സഹകരിച്ച് സന്താരി പേൾ ബീച്ച് റിസോർട്ട് മാർച്ച് 25-ന് സൗജന്യ രക്തപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാരാരി പ്രദേശവാസികൾക്കും അതിഥികൾക്കുമായി ഒരുക്കുന്ന ഈ ക്യാമ്പിൽ ആരോഗ്യ ബോധവത്കരണ ക്ലാസും ഉണ്ടായിരിക്കും.

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

ആലപ്പുഴ, മാർച്ച് 23, 2026: സന്താരി ദിനാഘോഷങ്ങളുടെ ഭാഗമായി മുത്തൂറ്റ് ഫിനാൻസിൻ്റെ സി.എസ്.ആർ പദ്ധതിയായ ‘മുത്തൂറ്റ് സ്നേഹാശ്രയ’യുമായി സഹകരിച്ച് സന്താരി പേൾ ബീച്ച് റിസോർട്ട് സൗജന്യ രക്തപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. സന്താരി പേൾ ബീച്ച് റിസോർട്ടിൽ മാർച്ച് 25 ബുധനാഴ്ച രാവിലെ 7 മണി മുതൽ 9.30 വരെയായിരിക്കും സൗജന്യ രക്ത പരിശോധന. മാരാരി പ്രദേശവാസികൾക്കും സന്താരി റിസോർട്ടിലെ അതിഥികൾക്കും ജീവനക്കാർക്കും അടിസ്ഥാന ആരോഗ്യപരിശോധനകൾ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പ് സംഘടിപിക്കുന്നത്.

മാരാരിക്കുളം ഹെൽത്ത് ഇൻസ്പെക്ടർ സി.ടി. സനിൽ രാവിലെ 8 മണിക്ക് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഫാ. ആന്റണി ജേക്കബ് പനഞ്ചിക്കൽ (സെന്റ് ഓഗസ്റ്റിൻ പള്ളി, മാരാരിക്കുളം) ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കും. രാവിലെ നടത്തിയ പരിശോധനകളുടെ ഫലങ്ങൾ വൈകുന്നേരം 3 മണി മുതൽ വിതരണം ചെയ്യും, ഒപ്പം ബോധവത്കരണ ക്ലാസും സംഘടിപ്പിക്കുന്നുണ്ട്. ഇത് ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സ്വന്തം ആരോഗ്യനില മനസ്സിലാക്കാനും വിദഗ്ധ നിർദേശങ്ങൾ തേടാനും സഹായിക്കും. കേവലം ഒരു പ്രാഥമിക പരിശോധന എന്നതിലുപരി, ഈ പദ്ധതിയുടെ പ്രയോജനം ജനങ്ങളിലേക്ക് കൂടുതൽ ഫലപ്രദമായി എത്തിക്കാനും ഇതിലൂടെ സാധിക്കും.

English Summary

As part of the Santhari Day celebrations, Santhari Pearl Beach Resort in Alappuzha is organizing a free blood testing camp on March 25, 2026, in collaboration with Muthoot Finance’s CSR wing, Muthoot Snehashraya. The camp, scheduled from 7:00 AM to 9:30 AM at the resort, aims to provide essential health screenings for Mararikulam residents, resort guests, and staff. Inaugurated by Health Inspector C.T. Sanil, the event will also feature an awareness session and result distribution at 3:00 PM, helping participants understand their health status and seek expert medical guidance.
Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version