സൈബര്‍ തട്ടിപ്പുകളില്‍ ഇന്ത്യക്കാര്‍ക്ക് 6 വര്‍ഷത്തിനിടെ നഷ്ടപ്പെട്ടത് 52,976 കോടി രൂപ! മലയാളികളെ പറ്റിച്ച് കൊണ്ടുപോയത് 1800 കോടി

പ്രതിദിനം ശരാശരി 2 കോടി രൂപ വീതം സൈബര്‍ ക്രിമിനലുകള്‍ മലയാളികളില്‍ നിന്ന് തട്ടിയെടുത്തെന്ന് സാരം. 4500 സൈബര്‍ തട്ടിപ്പ് കേസുകളുമായി മലപ്പുറം ജില്ല ഒന്നാമതും 3250 പരാതികളുമായി എറണാകുളം സിറ്റി രണ്ടാമതുമുണ്ട്

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Photo credit: Freepik / AI-generated

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ സൈബര്‍ തട്ടിപ്പുകളില്‍ ഇന്ത്യക്കാര്‍ക്ക് നഷ്ടപ്പെട്ടത് 52,976 കോടി രൂപ! ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്ററാണ് ഇത് സംബന്ധിച്ച ഡാറ്റ പുറത്തുവിട്ടത്. നിക്ഷേപ കെണികള്‍, ഡിജിറ്റല്‍ അറസ്റ്റ്, ഓണ്‍ലൈന്‍ സ്‌കാം, ബാങ്ക് തട്ടിപ്പുകള്‍, സൈബര്‍ പിഷിംഗ് എന്നിവയിലൂടെയാണ് വലിയ തുക ആളുകള്‍ക്ക് നഷ്ടപ്പെട്ടത്. 2025 ല്‍ മാത്രം സൈബര്‍ തട്ടിപ്പിലൂടെ ഇന്ത്യക്കാര്‍ക്ക് 19,812 കോടി രൂപ നഷ്ടമായി. 21,77,524 പരാതികളാണ് 2025 ല്‍ സൈബര്‍ തട്ടിപ്പുകള്‍ സംബന്ധിച്ച് പൊലീസിന് ലഭിച്ചത്. ഇതില്‍ 77% പണവും നഷ്ടമായിരിക്കുന്നത് നിക്ഷേപ തട്ടിപ്പുകളിലാണ്. 8% പണം ഡിജിറ്റല്‍ അറസ്റ്റിലൂടെയും 7% പണം ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകളിലും നഷ്ടമായി.

2024 ല്‍ 22,849 കോടി രൂപയാണ് സൈബര്‍ തട്ടിപ്പുകാര്‍ ഇന്ത്യയില്‍ നിന്ന് തട്ടിയെടുത്തത്. 2023 ല്‍ 7,463 കോടി രൂപയും. സൈബര്‍ തട്ടിപ്പുകളും തട്ടിയെടുക്കുന്ന പണവും ക്രമേണ വര്‍ധിക്കുന്നെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇനി സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ 2025 ല്‍ ഏറ്റവുമധികം പണം സൈബര്‍ തട്ടിപ്പുകൡ നഷ്ടപ്പെട്ടത് മഹാരാഷ്ട്രക്കാര്‍ക്കാണ്, 3,203 കോടി രൂപ. കര്‍ണാടകക്കാര്‍ക്ക് 2,413 കോടി രൂപയും തമിഴ്‌നാട്ടുകാര്‍ക്ക് 1,897 കോടി രൂപയും തട്ടിപ്പുകളില്‍ നഷ്ടമായി.

മലയാളികളും കെണിയില്‍

മലയാളികളും ഒട്ടും പുറകിലല്ല. 814 കോടി രൂപയാണ് കേരളത്തില്‍ നിന്ന് 2025 ല്‍ സൈബര്‍ തട്ടിപ്പുകാര്‍ അടിച്ചുമാറ്റിയത്. പ്രതിദിനം ശരാശരി 2 കോടി രൂപ വീതം സൈബര്‍ ക്രിമിനലുകള്‍ മലയാളികളില്‍ നിന്ന് തട്ടിയെടുത്തെന്ന് സാരം. 4500 സൈബര്‍ തട്ടിപ്പ് കേസുകളുമായി മലപ്പുറം ജില്ല ഒന്നാമതും 3250 പരാതികളുമായി എറണാകുളം സിറ്റി രണ്ടാമതുമുണ്ട്. പാലക്കാട് 3200 കേസുകളും എറണാകുളം റൂറലില്‍ 3100 കോസുകളും രജിസ്റ്റര്‍ ചെയ്തു. നഷ്ടപ്പെട്ട പണത്തിന്റെ കണക്കില്‍ 187 കോടി രൂപയുമായി എറണാകുളമാണ് ഒന്നാമത്. തിരുവനന്തപുരംകാരുടെ 71 കോടി രൂപയും മലപ്പുറംകാരുടെ 57 കോടിയും പാലക്കാടുകാരുടെ 52 കോടി രൂപയും തട്ടിപ്പുകാര്‍ കൊണ്ടുപോയി.

ട്രേഡിംഗ് തട്ടിപ്പ്

2022 മുതലുള്ള കണക്കെടുത്താല്‍ 1800 കോടി രൂപയാണ് കേരളത്തില്‍ നിന്ന് സൈബര്‍ ഫ്രോഡുകള്‍ കൊണ്ടുപോയത്. കേരളത്തില്‍ കൂടുതല്‍ ഓഹരി വിപണി, ക്രിപ്‌റ്റോ കറന്‍സി എന്നിവയുമായി ബന്ധപ്പെട്ട സ്‌കാമുകളിലാണ് പണം നഷ്ടപ്പെട്ടിരിക്കുന്നത്. ആകെ കേസുകളുടെ 34.8% ട്രേഡിംഗ് സ്‌കാമുകളാണ്. തൊഴില്‍ തട്ടിപ്പുകള്‍ 33% വരും. 680 ആളുകള്‍ കേരളത്തിലെ സൈബര്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് അഴിക്കുള്ളിലായി. കംബോഡിയ, മ്യാന്‍മര്‍, ലാവോസ് തുടങ്ങിയ രാജ്യങ്ങളിലാണ് ഇന്ത്യക്കാരെ ലക്ഷ്യമിടുന്ന സൈബര്‍ തട്ടിപ്പുകാര്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ നാട്ടിലിരുന്ന് സ്വന്തം നാട്ടുകാരെ പറ്റിക്കുന്നവരും കുറവല്ല.

ജാഗ്രത തന്നെ രക്ഷാകവചം

തട്ടിപ്പുകള്‍ തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പല തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സൈബര്‍ തട്ടിപ്പുകാര്‍ക്ക് വാടകക്ക് നല്‍കിയിരുന്ന 34,781 ബാങ്ക് എക്കൗണ്ടുകള്‍ കണ്ടെത്തി ബ്ലോക്ക് ചെയ്തു. പണം ശേഖരിക്കാനാണ് വാടകക്ക് വാങ്ങിയ ഇത്തരം എക്കൗണ്ടുകള്‍ ഉപയോഗിക്കപ്പെട്ടിരുന്നത്. തട്ടിപ്പുകാര്‍ ഉപയോഗിച്ച 14,000 മൊബൈല്‍ ഫോണുകളും 4000 ല്‍ ഏറെ സിം കാര്‍ഡുകളും ബ്ലോക്ക് ചെയ്തു. എന്നിരുന്നാലും വ്യക്തിപരമായി നമ്മുടെ ജാഗ്രത തന്നെയാണ് ഈ തട്ടിപ്പുകളില്‍ നിന്നുള്ള യഥാര്‍ത്ഥ രക്ഷാകവചം. വലിയ തുക വായ്പയായും മറ്റും വാഗ്ദാനം ചെയ്തും ലോട്ടറിയോ സമ്മാനമോ അടിച്ചെന്ന വാഗ്ദാനവുമായും മറ്റും ഫോണിലേക്കും ഇ-മെയ്‌ലിലേക്കും വരുന്ന പിഷിംഗ് ലിങ്കുകളിലോ ഒന്നും ക്ലിക്ക് ചെയ്യാതിരിക്കുക. ഒടിപികള്‍ തിരക്കിയുള്ള വിളികളില്‍ വീഴാതിരിക്കുക. ഓഹരി വിപണിയില്‍ നിന്നോ ക്രിപ്‌റ്റോ കറന്‍സിയില്‍ നിന്നോ ഒക്കെ വലിയ തുക സൃഷ്ടിച്ചു നല്‍കാമെന്ന മോഹന സുന്ദര വാഗ്ദാനങ്ങളില്‍ വീഴാതിരിക്കുക. ഡിജിറ്റല്‍ അറസ്‌റ്റെന്ന പേരില്‍ വിളിക്കുന്ന ഏമാന്‍മാരെ യഥാര്‍ത്ഥ ഏമാന്‍മാരുടെ അടുത്തെത്തിക്കുക. പണം പലമടങ്ങ് വര്‍ധിപ്പിച്ചില്ലെങ്കിലും ഉള്ള പണം പോകാത്ത വര്‍ഷമായി 2026 മാറട്ടെ.

English Summary

Indians have lost ₹52,976 crore to cyber frauds over the past six years, with scammers duping Malayalis of ₹1,800 crore through online scams, investment frauds, and digital arrest traps, highlighting the growing threat of cyber crime.
Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version