സ്വര്‍ണവായ്പ തിളക്കത്തില്‍ ധനലക്ഷ്മി ബാങ്ക്

കഴിഞ്ഞ വാരാന്ത്യത്തില ക്ലോസിങ് വിലയായ 29.93ല്‍ നിന്ന് മുന്നേറി 31 രൂപയില്‍ ഇന്ന് വ്യാപാരം തുടങ്ങിയ ഓഹരി, ഒരുഘട്ടത്തില്‍ 5 ശതമാനത്തോളം ഉയര്‍ന്ന് 31.64 രൂപവരെയെത്തി

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

തൃശൂര്‍ ആസ്ഥാനമായ ധനലക്ഷ്മി ബാങ്കിന്റെ ഓഹരികള്‍ ഇന്ന് വ്യാപാരം ചെയ്യുന്നത് മികച്ച നേട്ടത്തില്‍. കഴിഞ്ഞ വാരാന്ത്യത്തില ക്ലോസിങ് വിലയായ 29.93ല്‍ നിന്ന് മുന്നേറി 31 രൂപയില്‍ ഇന്ന് വ്യാപാരം തുടങ്ങിയ ഓഹരി, ഒരുഘട്ടത്തില്‍ 5 ശതമാനത്തോളം ഉയര്‍ന്ന് 31.64 രൂപവരെയെത്തി. നിലവില്‍ എന്‍എസ്ഇയില്‍ ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോള്‍ ഓഹരിയുള്ളത് 3.11% ഉയര്‍ന്ന് 30.86 രൂപയില്‍.

നിലവിലെ കണക്കുപ്രകാരം 1,218 കോടി രൂപ വിപണിമൂല്യമുള്ള ബാങ്കിന്റെ ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം കഴിഞ്ഞവര്‍ഷം ജൂലൈ 31ലെ 46.20 രൂപയാണ്. 52-ആഴ്ചത്തെ താഴ്ച ഈ വര്‍ഷം ജനുവരി 28ലെ 22 രൂപയും. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 28% താഴേക്കിറങ്ങിയ ഓഹരി, കഴിഞ്ഞ 3 മാസത്തിനിടെ 8% ഉയര്‍ന്നിട്ടുണ്ട്.

ഓഹരിക്കുതിപ്പിലെ ‘സ്വര്‍ണ’ത്തിളക്കം ധനലക്ഷ്മി ബാങ്ക് പുറത്തുവിട്ട നടപ്പുവര്‍ഷത്തെ (2025-26) ആദ്യപാദമായ ഏപ്രില്‍-ജൂണിലെ പ്രാഥമിക ബിസിനസ് വളര്‍ച്ചാക്കണക്കുകളാണ് ഓഹരികള്‍ക്ക് ആവേശമായത്. ബാങ്കിന്റെ മൊത്തം ബിസിനസ് മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 25,084 കോടി രൂപയില്‍ നിന്നുയര്‍ന്ന് 29,054 കോടി രൂപയായി; വളര്‍ച്ച 15.8%.

മൊത്തം നിക്ഷേപം 14,441 കോടി രൂപയില്‍ നിന്ന് 14.7% ഉയര്‍ന്ന് 16,570 കോടി രൂപയുമായെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബാങ്ക് വ്യക്തമാക്കി. കറന്റ് അക്കൗണ്ട് സേവിങ്‌സ് അക്കൗണ്ട് (കാസ) നിക്ഷേപം 4,504 കോടി രൂപയില്‍ നിന്ന് 4,675 കോടി രൂപയായതും നേട്ടമാണ്. 3.8 ശതമാനമാണ് വര്‍ധന.

മൊത്തം വായ്പകള്‍ 17.3% മെച്ചപ്പെട്ട് 12,484 കോടി രൂപയിലെത്തി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ഇതു 10,643 കോടി രൂപയായിരുന്നു. സ്വര്‍ണപ്പണയ വായ്പകള്‍ 3,151 കോടി രൂപയില്‍ നിന്ന് 4,039 കോടി രൂപയിലേക്ക് ഉയര്‍ന്നതാണ് ശ്രദ്ധേയനേട്ടം. 28.1 ശതമാനമാണ് വളര്‍ച്ച.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version