മുത്തൂറ്റ് ഫിനാന്‍സിന് റെക്കോഡ് ലാഭം; ഓഹരി വിപണിയിലും കുതിപ്പ്

18 ശതമാനം വളര്‍ച്ചയാണ് ആസ്തികളില്‍ ഉണ്ടായിരിക്കുന്നത്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

കേരളത്തില്‍ നിന്നുള്ള ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് സ്വര്‍ണപ്പണയം അടക്കമുള്ള മേഖലകളില്‍ മിന്നും പ്രകടനം കാഴ്ചവച്ചുകൊണ്ട് 2023-24 സാമ്പത്തികവര്‍ഷം നികുതിക്കു ശേഷമുള്ള സംയോജിത ലാഭം 4,468 കോടി രൂപയായി ഉയര്‍ത്തി.2023-24 സാമ്പത്തികവര്‍ഷം സംയോജിതലാഭം 3,670 കോടി രൂപയായിരുന്നു. ഇതോടെ സ്ഥാപനത്തിന്റെ ആസ്തി 89,079 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 71,497 കോടി രൂപയായിരുന്നു. 18 ശതമാനം വളര്‍ച്ചയാണ് ആസ്തികളില്‍ ഉണ്ടായിരിക്കുന്നത്.

മാര്‍ച്ചില്‍ അവസാനിച്ച നാലാംപാദത്തില്‍ 17 ശതമാനം വളര്‍ച്ചയോടെ 1,056 കോടിയുടെ ലാഭം നേടാന്‍ മുത്തൂറ്റ് ഫിനാന്‍സിന് സാധിച്ചു. മുന്‍ വര്‍ഷത്തില്‍ സമാനപാദത്തില്‍ ഇത് 903 കോടി രൂപയായിരുന്നു. ഈ പാദത്തില്‍ വരുമാനം 3,409 രൂപയായിരുന്നു ഉയര്‍ന്നു. ഓഹരിയൊന്നിന് 24 രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വര്‍ണപ്പണയ ഇതര വായ്പാ വിഭാഗത്തിലും വളര്‍ച്ചയുണ്ട്. ടെക്നോളജി രംഗത്ത് മുത്തൂറ്റ് ഗ്രൂപ്പ് ഉണ്ടാക്കിയെടുത്ത വളര്‍ച്ചയാണ് ഈ നേട്ടത്തിന് പിന്നില്‍.

അഫോഡബിള്‍ ഹൗസിങ്, മൈക്രോ ഫിനാന്‍സ്, പേഴ്സണല്‍ ലോണ്‍, സ്മോള്‍ ബിസിനസ് ലോണ്‍, വാഹന വായ്പ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള വരുമാനം ആനുപാതികമായി വര്‍ധിക്കുന്നുണ്ട്. ഭവന വായ്പാ രംഗത്ത് 2023 വര്‍ഷത്തെ 223 കോടി രൂപയെ അപേക്ഷിച്ച് 2024 സാമ്പത്തിക വര്‍ഷം 815 കോടി രൂപയാണു വിതരണം ചെയ്തത്.

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് ഫിനാന്‍സിന്റെ ഉപകമ്പനിയായ ബെല്‍സ്റ്റാര്‍ മൈക്രോ ഫിനാന്‍സിന്റെ ഐ.പി.ഒ ഈ വര്‍ഷം തന്നെയുണ്ടാകും എന്നതും ഈ രംഗത്തെ ഒരു മുന്നേറ്റമായി കണക്കാക്കപ്പെടുന്നു.കഴിഞ്ഞ സാമ്പത്തികവര്‍ഷം 247 ശാഖകള്‍ പുതുതായി തുറക്കാനും സാധിച്ചു എന്നത് നേട്ടങ്ങള്‍ക്ക് ആക്കം കൂട്ടുന്നഘടകമാണ്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version