ആനന്ദിന്റെ ദെഅസ്‌റ: പതിനായിരക്കണക്കിന് സംരംഭങ്ങളെ വളർത്തിയ ഒരേയൊരു സംരംഭം !

മഹാരാഷ്ട്രയിലെ മുന്‍നിര സംരംഭകരിൽ ഒരാളായ പെര്‍സിസ്റ്റന്റ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്റ്ററായ ആനന്ദ് ദേശ്പാണ്ഡെ ആരംഭിച്ച ഈ സ്ഥാപനം മികച്ച സംരംഭകാശയങ്ങൾ ഉള്ളവർക്ക് സംരംഭം തുടങ്ങാനുള്ള പിന്തുണയും അവസരവും ഒരുക്കുന്നു.

Lakshmi Narayanan
Coordinating Editor
Lakshmi Narayanan is a contributor to The Profit News, writing on business, economy, and current affairs. Her work reflects a keen eye for emerging trends and...
- Coordinating Editor
Photo Credit: Facebook / deAsra

2015 ല്‍ മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായി സ്ഥാപിതമായ ദെഅസ്‌റ എന്ന സ്ഥാപനം. സാമൂഹിക സംരംഭകത്വ രംഗത്തെ എക്കാലത്തെയും മികച്ച ഉദാഹരണങ്ങളില്‍ ഒന്നാണ്.

മഹാരാഷ്ട്രയിലെ മുന്‍നിര സംരംഭകരിൽ ഒരാളായ പെര്‍സിസ്റ്റന്റ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്റ്ററായ ആനന്ദ് ദേശ്പാണ്ഡെ ആരംഭിച്ച ഈ സ്ഥാപനം മികച്ച സംരംഭകാശയങ്ങൾ ഉള്ളവർക്ക് സംരംഭം തുടങ്ങാനുള്ള പിന്തുണയും അവസരവും ഒരുക്കുന്നു.

ഏകദേശം ഒരു ദശാബ്ദം മുൻപ് ഒരു വൈകുന്നേരം

ചായകുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആനന്ദ് ദേശ്പാണ്ഡെയും ഭാര്യയും പതിവ് പോലെ പൊതു കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചയുടെ ഭാഗമായി. സമൂഹത്തിന് ഗുണകരമാകുന്ന രീതിയില്‍ എന്തെങ്കിലും ചെയ്യണമെന്ന ചിന്ത വരുന്നത് അവിടെ നിന്നുമാണ്.ജീവിതത്തെ പഠിക്കുക, സമ്പാദിക്കുക, തിരിച്ച് നല്‍കുക എന്ന തത്വത്തിൽ അധിഷ്ഠിതമായി ജീവിതത്തെ കണ്ടിരുന്ന വ്യക്തിയായിരുന്നു ആനന്ദ്. തന്റെ പഠനകാലവും , സമ്പാദ്യകാലവും കഴിഞ്ഞു. നന്നായി പഠിക്കുകയും ബിസിനസിലൂടെ ധാരാളം പുതിയ അറിവ് നേടി പണം സമ്പാദിക്കുകയും ചെയ്തു. അപ്പോള്‍ 50 വയസ്സ് കഴിഞ്ഞ തനിക്കിനി സമൂഹത്തിന് തിരിച്ചുകൊടുക്കേണ്ട സമയമാണ് എന്ന് അദ്ദേഹം മനസിലാക്കി.

സമൂഹത്തെ ശക്തമാക്കുന്നതിനും ജനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിനും ഏറ്റവും മികച്ച മാർഗം സാരംഭകത്വമാണെന്നു അദ്ദേഹം മനസിലാക്കി. അങ്ങനെയാണ് ദെഅസ്‌റ എന്ന സ്ഥാപനത്തിന് തുടക്കമാകുന്നത്.

Photo Credit: Facebook / deAsra

എന്താണ് ദെഅസ്‌റ?

സംരംഭകരെ സഹായിക്കുന്നതിനും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുമായി നിരവധി സംരംഭങ്ങള്‍ സര്‍ക്കാരിന് കീഴിലും അല്ലാതെയും നിലവിലുണ്ട്. എന്നാൽ പലപ്പോഴും ഇത്തരം സംഘടനകളിൽ നിന്നും സംരംഭകർക്ക് ആവശ്യമായ നിർദേശങ്ങളും സഹകരണവും ലഭിക്കുന്നില്ല. സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് മനസിലാക്കി അവരെ സഹായിക്കുകയാണ് ആദ്യം ചെയ്യുന്നത്. സംരംഭകരോടും സര്‍ക്കാരിനോടും ബാങ്കുകളോടും ട്രെയിനിംഗ് സ്ഥാപനങ്ങളോടുമെല്ലാം അവസരങ്ങളെപ്പറ്റി സംസാരിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്ത് ശരിയായ ദിശയിലേക്ക് സംരംഭക മോഹികളെ കൈ പിടിച്ച് നടത്തുകയാണ് ദെഅസ്‌റ ചെയ്യുന്നത്. മൂലധനത്തിന്റെയും വിഭവങ്ങളുടെയും പോരായ്മകൊണ്ട് സംരംഭകത്വത്തിലേക്ക് ഇറങ്ങാന്‍ കഴിയാത്തവര്‍ക്ക് അതിനുള്ള സഹായങ്ങളും സംഘടന ചെയ്ത് കൊടുക്കുന്നു.ഈ ചുമതലയാണ് ദെഅസ്‌റ നിർവഹിക്കുന്നത്.

പ്രധാന പ്രവര്‍ത്തനങ്ങള്‍

2015 ലാണ് ദെഅസ്‌റ പ്രവർത്തനം ആരംഭിക്കുന്നത്. പുതുതായി സംരംഭകത്വത്തിലേക്ക് കടക്കുന്നവര്‍ക്ക് നിര്‍ദേശം നല്‍കാന്‍ വിദഗ്ധരുടെ ഒരു ടീം ഇവിടെ തുടക്കം മുതൽ പ്രവർത്തിക്കുന്നുണ്ട്. ചെറുതോ വലുതോ ആയ ഒരു സംരംഭം തുടങ്ങാനായി ഇറങ്ങിപ്പുറപ്പെടുന്ന ഒരു വ്യക്തി ആദ്യം നേരിടുന്ന പ്രതിസന്ധി മതിയായ മൂലധനം ലഭ്യമാകാത്തതായിരിക്കും. വിവിധ നാഷണലൈസ്ഡ് ബാങ്കുകളില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥരാണ് ദെഅസ്‌റ യുടെ കൗണ്‍സിലിംഗ് ടീമില്‍ ഉള്ളത്.അതിനാല്‍ മൂലധന ലഭ്യതയുമായി ബന്ധപ്പെട്ട വിദഗ്‌ദോപദേശം ഇവിടെ നിന്നും ലഭിക്കുന്നു. അപ്പോൾ തന്നെ സംരംഭകർക്ക് പകുതി ആശ്വാസമാകും. താല്പര്യമുള്ള സംരംഭകരിൽ നിന്നും മെമ്പര്‍ഷിപ്പ് ഫീസായി നിശ്ചിത തുക ഈടാക്കിയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. മെമ്പര്‍ഷിപ്പ് എടുക്കുന്നതിന്റെ ഫലമായി ദെഅസ്‌റയുടെ മാസികയായ യഷാസ്വി ഉദ്യോജക് സൗജന്യമായി ലഭിക്കും.

വരുമാനം വരുന്ന വഴി

ഒരു നിശ്ചിത പ്രോജക്ട് തുടങ്ങുമ്പോള്‍ സംരംഭകരില്‍നിന്ന് അവരുടെ നികേഷപത്തിന്റെ രണ്ട് ശതമാനം സര്‍വീസ് ചാര്‍ജായി ഈടാക്കും. ഇതിനു പകരമായി അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതോടെപ്പം സംരംഭത്തെ നിരീക്ഷിക്കുകയും ബിസിനസ് വളർത്തുന്നതിന് ആവശ്യമായ എല്ലാ സഹായവും നല്‍കുകയും ചെയ്യും. ബിസിനസ് ലാഭത്തിലെത്തുന്നതുവരെ സംരംഭകര്‍ക്ക് ദെഅസ്‌റയുടെ സഹായം ഉണ്ടാകും. പ്രവർത്തനം തുടങ്ങി പത്ത് വര്ഷത്തിനിപ്പുറവും സംരംഭക മോഹികള്‍ തങ്ങളുടെ സംരംഭക ആശയവുമായി ദെഅസ്‌റ ടീമിനോട് നേരിട്ട് സംസാരിക്കുന്നു. തുടര്‍ന്ന് പ്ലാന്‍, സ്റ്റാര്‍ട്ട്, ഫണ്ട്, സെറ്റ് അപ്, മാര്‍ക്കറ്റ്, റണ്‍ എന്നിങ്ങനെ ആറ് സ്റ്റേജുകളിലായാണ് ബിസിനസിനെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്.ഇതിനെല്ലാം പുറമെ, എങ്ങനെയാണ് ബിസിനസ് തുടങ്ങേണ്ടതെന്ന് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഏതൊരാള്‍ക്കും കണ്ട് മനസിലാക്കാം.

ഏത് ഭാഷയിലും പിന്തുണ

പല സംരംഭകരും നേരിടുന്ന പ്രധാന പ്രശ്‌നം ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യക്കുറവാണ്. ഇവര്‍ക്ക് സഹായത്തിന് മറാത്തി ഭാഷയിലും വൈബ്‌സൈറ്റില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. വീട്ടമ്മമാര്‍ക്കും സൈഡ് ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വരെ ഇവിടെ സേവനങ്ങള്‍ ലഭ്യമാണ്. ലാഭം മാത്രം പ്രതീക്ഷിച്ചല്ല ദെഅസ്‌റ പ്രവര്‍ത്തിക്കുന്നത്. സ്ഥാപനത്തിനുള്ള ഫണ്ട് ആനന്ദും തന്റെ കുടുംബാംഗങ്ങളും ചേര്‍ന്നാണ് സംഭാവന ചെയ്യുന്നത്.ഡിജിറ്റൽ, ടാക്സേഷൻ , മാനുഫാക്‌ചറിംഗ് തുടങ്ങി ഒട്ടനവധി മേഖലകളിൽ ഇവിടെ ദെഅസ്‌റ സ്ഥാപനങ്ങളെ വളർത്തിയെടുത്തിട്ടുണ്ട്.

Share This Article
Coordinating Editor
Lakshmi Narayanan is a contributor to The Profit News, writing on business, economy, and current affairs. Her work reflects a keen eye for emerging trends and analysis.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version