അന്ന് ഗൂഗിള്‍ ജീവനക്കാരന്‍, ഇന്ന് ഗൂഗിള്‍ ക്രോം വാങ്ങാന്‍ പദ്ധതി; ആ ഇന്ത്യക്കാരനിതാണ്

പെര്‍പ്ലെക്‌സിറ്റി എഐ കമ്പനിയുടെ സ്ഥാപകനും സിഇഒയുമാണ് അരവിന്ദ്. 2017ല്‍ മദ്രാസ് ഐഐടിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഇരട്ട ഡിഗ്രി എടുത്ത അരവിന്ദ് കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നിന്ന് കംപ്യൂട്ടര് സയന്‍സില്‍ പിഎച്ച്ഡിയും എടുത്തിട്ടുണ്ട്.

Veena M A
Senior Content Writer
Veena M A is a journalist with The Profit News, specializing in economy, business, and social affairs. She brings clarity, precision, and strong analytical depth to...
- Senior Content Writer

ലോകത്ത് തന്നെ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന ബ്രൗസറാണ് ഗൂഗിള്‍ ക്രോം. വെറും മൂന്നുവര്‍ഷം മുമ്പ് മാത്രം സ്ഥാപിതമായ ഒരു കമ്പനി അതിനെ വാങ്ങാനുള്ള ശ്രമത്തിലാണെന്ന് പറയുമ്പോള്‍ എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നമെന്നെല്ലാം ചിലര്‍ പറയും. പക്ഷേ അങ്ങനെയൊരു കഥയാണ് ഇത്. ഇടപാടുമൂല്യം കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ ആരും ഇതൊരു കെട്ടുകഥയായി കരുതിയേക്കില്ല. 34.5 ബില്യണ്‍ ഡോളര്‍ അഥവാ 302216 കോടി രൂപയ്ക്കാണ് ഈ ഇടപാട് പദ്ധതിയിടുന്നത്. ഇനിയിത് വാങ്ങുന്നത് ആരാണെന്ന് കേട്ടാല്‍ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് കുറച്ചുകൂടി സന്തോഷമായേക്കും. ഇന്ത്യന്‍ വംശജനായ, ഗൂഗിളിലെ മുന്‍ ജീവനക്കാരനായ അരവിന്ദ് ശ്രീനിവാസ് സ്ഥാപിച്ച പെര്‍പ്ലെക്‌സിറ്റി എഐ ആണ് ക്രോമിന് വേണ്ടി ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റുമായി ഈ ഇടപാടിന് ശ്രമിക്കുന്നത്. റോയിട്ടേഴ്‌സ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനുവരിയില്‍ ടിക്‌ടോക് യുഎസ് വാങ്ങാനും പെര്‍പ്ലെക്‌സിറ്റി ശ്രമം നടത്തിയിരുന്നവത്രേ.

എന്തിനാണ് ഇവര്‍ ക്രോം വാങ്ങുന്നത്

എന്തിനാണ് ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി ഗൂഗിള്‍ ക്രോം വാങ്ങുന്നത്? എഐ സെര്‍ച്ചില്‍ വമ്പന്‍ പോരാട്ടം നടക്കുന്ന ഈ സമയത്ത് ക്രോം വാങ്ങിയാല്‍ 3 ശതകോടി ഉപയോക്താക്കളെയാണ് പെര്‍പ്ലെക്‌സിറ്റിക്ക് ഒറ്റയടിക്ക് ലഭിക്കുക. നിലവില്‍ പെര്‍പ്ലെക്‌സിറ്റിക്ക് കോമെറ്റ് എന്നൊരു ബ്രൗസര്‍ സ്വന്തമായുണ്ട്. പക്ഷേ ക്രോം വാങ്ങുന്നത് ഓപ്പണ്‍ എഐ പോലുള്ള വമ്പന്‍ എതിരാളികളോട് മത്സരിക്കുമ്പോള്‍ കൂടുതല്‍ കരുത്താകുമെന്നാണ് പെര്‍പ്ലെക്‌സിറ്റി കരുതുന്നത്.

ആരാണ് അരവിന്ദ് ശ്രീനിവാസ്

പെര്‍പ്ലെക്‌സിറ്റി എഐ കമ്പനിയുടെ സ്ഥാപകനും സിഇഒയുമാണ് അരവിന്ദ്. 2017ല്‍ മദ്രാസ് ഐഐടിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഇരട്ട ഡിഗ്രി എടുത്ത അരവിന്ദ് കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നിന്ന് കംപ്യൂട്ടര് സയന്‍സില്‍ പിഎച്ച്ഡിയും എടുത്തിട്ടുണ്ട്.

2018ല്‍ ഓപ്പണ്‍എഐയില്‍ റിസര്‍ച്ച് ഇന്റേണ്‍ ആയാണ് അരവിന്ദ് തന്റെ കരിയര്‍ ആരംഭിച്ചത്. ശേഷം ഗൂഗിള്‍ അടക്കമുള്ള മുന്‍നിര ടെക്ക് കമ്പനികളില്‍ സമാനപദവിയില്‍ ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. പെര്‍പ്ലെക്‌സിറ്റി ആരംഭിക്കുന്നതിന് മുമ്പായി റിസര്‍ച്ച് സൈന്റിസ്റ്റായി ഇദ്ദേഹം ഓപ്പണ്‍എഐയില്‍ തിരിച്ചെത്തിയിരുന്നു.

എന്‍വിഡിയ അടക്കം വളരെ ശക്തരായ നിക്ഷേപകരുടെ പിന്തുണയും പെര്‍പ്ലെക്‌സിറ്റിക്കുണ്ട്. 2022ലാണ് ആന്‍ഡി കോണ്‍വിന്‍സ്‌കി, ഡെനിസ് യാരറ്റ്‌സ്, ജോണി ഹോ എന്നിവര്‍ക്കൊപ്പം അരവിന്ദ് പെര്‍പ്ലെക്‌സിറ്റി സ്ഥാപിക്കുന്നത്. നിലവില്‍ പല നിക്ഷേപകരില്‍ നിന്നുമായി 1 ബില്യണ്‍ ഡോളര്‍ നിക്ഷേപം കമ്പനി സമാഹരിച്ചിട്ടുണ്ട്. ജപ്പാനിലെ സോഫ്റ്റ്ബാങ്കിനും കമ്പനിയില്‍ നിക്ഷേപമുണ്ട്. 1 4 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ നിലവിലെ വിപണിമൂല്യം.

Share This Article
Senior Content Writer
Veena M A is a journalist with The Profit News, specializing in economy, business, and social affairs. She brings clarity, precision, and strong analytical depth to her reporting.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version