മികച്ച തൊഴില്‍ അന്തരീക്ഷം എങ്ങനെ സൃഷ്ടിക്കാം?

മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കപ്പെടുമ്പോള്‍ അത് തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നു. അതിലൂടെ ബിസിനസും വര്‍ധിക്കുന്നു

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

സംരംഭകന്റെ മികച്ച ആശയത്തെ പ്രവര്‍ത്തി പഥത്തില്‍ എത്തിക്കുന്നത് തൊഴിലാളികളാണ്. അതിനാല്‍ മികച്ച തൊഴില്‍ അന്തരീക്ഷം ഇവര്‍ക്കായി ഒരുക്കി നല്‍കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കപ്പെടുമ്പോള്‍ അത് തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നു. അതിലൂടെ ബിസിനസും വര്‍ധിക്കുന്നു.

എന്നാല്‍ പലവിധത്തില്‍പെട്ട തൊഴിലാളികളെ ഒരുമിച്ചൊരു കുടക്കീഴില്‍ സംതൃപ്തരായി കൊണ്ടുപോകുക എന്നത് ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം ഒരു ചലഞ്ച് ആണ്. എന്നാല്‍ ഇതില്‍ വിജയിക്കുന്ന ഒരു സംരംഭകന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വരില്ല. മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിച്ച് വിജയം നേടുന്നതിന് സഹായിക്കുന്ന ചില എളുപ്പ മാര്‍ഗങ്ങള്‍ പരിചയപ്പെടാം.

ഒരു വാഴക്കുലയിലെ ഒരു പഴം ചീഞ്ഞാല്‍ അത് മറ്റു പഴങ്ങളേയും കേടാക്കും എന്ന് കേട്ടിട്ടില്ലേ? സംരംഭകത്വത്തിന്റെ കാര്യത്തിലും ഈ ഉപമ അക്ഷരം പ്രതി വാസ്തവമാണ്. ഒരു സംരംഭത്തിന്റെ അധഃപതനത്തിന് കമ്പനിക്ക് എതിരായി ചിന്തിക്കുന്ന ഒരൊറ്റ വ്യക്തി മതി. ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രസ്തുത വ്യക്തിക്ക് തന്റെ സഹപ്രവര്‍ത്തകരെ സ്വാധീനിക്കാനും സ്ഥാപനത്തിനെതിരെ തിരിക്കാനും സാധിക്കും. ഈ ഒരു ഘട്ടത്തില്‍ ഒരു സംരംഭകനാവശ്യം ക്ഷമയാണ്. നെഗറ്റിവ് ആയ ഓഫീസ് അന്തരീക്ഷം സൃഷ്ടിക്കാതെ, ഇത്തരത്തിലുള്ള ഇത്തിള്‍കണ്ണികളെ സ്ഥാപനത്തില്‍ നിന്നും പുറത്താക്കി, ഊഷ്മളമായ സംരംഭകാന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിയണം.

ഇവിടെയാണ് പോസറ്റിവ് വര്‍ക്കിംഗ് അറ്റ്മോസ്ഫിയര്‍ എന്ന ആശയത്തിന് പ്രസക്തി ലഭിക്കുന്നത്. ഒരു സ്ഥാപനത്തിന്റെ ആശയം എത്ര മികച്ചതായാലും അതിനെ പ്രവര്‍ത്തിപഥത്തില്‍ എത്തിക്കുന്നത് സ്ഥാപനത്തിലെ തൊഴിലാളികളാണ്. അതിനാല്‍ അതൃപ്തരായ തൊഴിലാളികളുമായി ഒരു സ്ഥാപനത്തിന് അധികകാലം മുന്നോട്ട് പോകാനാകില്ല. ഈ ഒരു ഘട്ടത്തിലാണ് സ്ഥാപനത്തിനകത്ത് ഒരു പുതുക്കിപ്പണി അനിവാര്യമായി വരുന്നത്. എന്നാല്‍ എങ്ങനെ ഒരു മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കും എന്ന ചോദ്യം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. വ്യക്തി സന്തോഷം, പ്രൊഫഷണല്‍ സാറ്റിസ്ഫാക്ഷന്‍ ഇനീ രണ്ടു ഘടകങ്ങള്‍ ഒരേ പോലെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു സന്ദര്‍ഭം ഉണ്ടാക്കിയാല്‍ മാത്രമേ ഒരു തൊഴിലാളിയില്‍ നിന്നും ഏറ്റവും മികച്ച ഉല്‍പ്പാദനക്ഷമത ലഭിക്കുകയുള്ളൂ.

കാലം മാറുന്നതിനനുസരിച്ച് കാഴ്ചപ്പാടുകളും മാറണം. അതിനാല്‍ സ്വന്തം സ്ഥാപനമാണ് എന്ന് കരുതി, മുതലാളിത്ത മനോഭാവത്തോടെ, തൊഴിലാളികളെ അടക്കി ഭരിക്കാം എന്നാണ് ചിന്തയെങ്കില്‍ നിരാശയായിരിക്കും ഫലം. സ്ഥാപനം തന്റേതുകൂടിയാണ് എന്ന ചിന്ത തൊഴിലാളികളില്‍ ഉണ്ടാക്കിയെടുക്കുന്നിടത്താണ് ഒരു സംരംഭകന്റെ വിജയം. അങ്ങനെ വരുമ്പോള്‍ ജോലി കൃത്യമായി തീര്‍ക്കേണ്ടത് തന്റെ കൂടി ചുമതലയാണ് എന്ന ചിന്ത സ്വമേധയാ തൊഴിലാളികളില്‍ വരുന്നു. ഇത് സ്ഥാപനത്തിന്റെ തൊഴില്‍ അന്തരീക്ഷത്തില്‍ കൂടുതല്‍ മികവ് കൊണ്ട് വരുന്നതിന് സഹായിക്കുന്നു.

പരിചയസമ്പത്ത്, സ്മാര്‍ട്ട് വര്‍ക്ക് ചെയ്യുന്നതിനുള്ള കഴിവ്, സമചിത്തതയോടെ ആശയങ്ങളെ കൈകാര്യം ചെയ്യാനുള്ള പക്വത തുടങ്ങി നിരവധി ഘടകങ്ങള്‍ ഒരു വ്യക്തിയുടെ ജോലിയിലെ മികച്ച പ്രകടനത്തെ സ്വാധീനിക്കുന്നു.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version