ഇന്ന് മുതൽ ദിവസം 150 രൂപ മാറ്റി വെക്കാമോ? 2040ൽ ഒരു കോടി നേടാം

നിങ്ങളുടെ വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് ഓരോ വർഷവും നിക്ഷേപിക്കുന്ന തുകയിൽ 10% വീതം വർദ്ധനവ് വരുത്തണം

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Image:AI-generated

ദിവസവും ചെറിയൊരു തുക മാറ്റിവെച്ച് ഭാവിയിൽ വലിയൊരു സാമ്പത്തിക സുരക്ഷിതത്വം നേടാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്കുള്ള ലളിതമായ പദ്ധതി അറിയണോ?. പ്രതിദിനം 150 രൂപ വീതം മാറ്റിവെച്ചാൽ ഒരു മാസത്തിൽ 4,500 രൂപ നിക്ഷേപത്തിനായി ലഭിക്കും. ഈ തുക ബാങ്ക് ഡെപ്പോസിറ്റുകളിൽ ഇടുന്നതിന് പകരം, കൂടുതൽ ആദായം നൽകുന്ന ഓഹരി  മ്യൂച്വൽ ഫണ്ടുകളിൽ പ്രതിമാസ എസ്‌.ഐ.പി ആയി നിക്ഷേപിക്കുകയാണ് ചെയ്യേണ്ടത്. ദീർഘകാല നിക്ഷേപങ്ങളിൽ മ്യൂച്വൽ ഫണ്ടുകൾ സാധാരണയായി 12% മുതൽ 15% വരെ വാർഷിക റിട്ടേൺ നൽകാൻ സാധ്യതയുണ്ട്.

സ്റ്റെപ് അപ്പ് സിപ് 

എന്നാൽ വെറുതെ 4,500 രൂപ മാത്രം മാസം തോറും അടച്ചതുകൊണ്ട് 2040 ഓടെ 1 കോടി രൂപ തികയ്ക്കാനാകില്ല. അതിനായി സ്റ്റെപ്പ്-അപ്പ് സിപ്  ഉപയോഗിക്കണം. അതായത്, നിങ്ങളുടെ വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് ഓരോ വർഷവും നിക്ഷേപിക്കുന്ന തുകയിൽ 10% വീതം വർദ്ധനവ് വരുത്തണം. ഉദാഹരണത്തിന്, ആദ്യ വർഷം മാസം 4,500 രൂപയാണെങ്കിൽ രണ്ടാം വർഷം അത് 4,950 രൂപയായി ഉയർത്തണം.

മാന്ത്രിക ശക്തി 

ഇത്തരത്തിൽ അച്ചടക്കത്തോടെ തുടർച്ചയായി നിക്ഷേപിക്കുമ്പോൾ കൂട്ടുപലിശയുടെ  മാന്ത്രിക ശക്തി പ്രവർത്തിച്ചു തുടങ്ങും. തുടക്കത്തിൽ നിക്ഷേപം ചെറുതായി തോന്നുമെങ്കിലും, വർഷങ്ങൾ കഴിയുന്തോറും പലിശയ്ക്കും പലിശ ലഭിച്ച് സമ്പാദ്യം വേഗത്തിൽ വളരും. കൃത്യമായ പ്ലാനിംഗും ക്ഷമയും ഉണ്ടെങ്കിൽ സാധാരണക്കാർക്കും 2040 ആകുമ്പോഴേക്കും 1 കോടി രൂപ എന്ന വലിയ തുക കൈപ്പിടിയിലൊതുക്കാൻ ഇത് വഴി സാധിക്കും. വലിയ തുക ഒന്നിച്ച് നിക്ഷേപിക്കാൻ ഇല്ലാത്തവർക്ക് സാമ്പത്തിക ഭാരമില്ലാതെ കോടീശ്വരനാകാൻ സാധിക്കുന്ന മികച്ച വഴിയാണിത്.

Disclaimer: Mutual fund investments are subject to market risks. Past performance does not guarantee future returns. Please read all scheme-related documents carefully before investing.

English Summary

Start early, invest regularly, and stay invested for the long term to improve your chances of achieving your financial goals.
Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version