തലനാട് ഗ്രാമ്പു; ഭൗമസൂചികയിലൂടെ ലോകം അറിഞ്ഞ മേന്മ

ഭൗമ സൂചിക പദവി ലഭിക്കുന്നത് പ്രധാനമായും കാര്‍ഷികോല്പന്നങ്ങള്‍ക്കാണ് എന്നിരിക്കെ ഈ രംഗത്തെ സാധ്യതകളും അനന്തമാണ്. അത്തരത്തിലൊരു അഭിമാന വിലയാണ് തലനാട് ഗ്രാമ്പു.

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

ഉല്‍പ്പന്നം ഏതുമാവട്ടെ, അതിനു ഭൗമ സൂചിക പദവി ലഭിക്കുന്നതിലൂടെ ആഗോളതലത്തില്‍ തന്നെ അംഗീകാരം ലഭിക്കുകയാണ് ചെയ്യുന്നത്. ഈ വിഭാഗത്തില്‍ കേരളത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വളരെ മുന്നിലാണ് എന്നത് അങ്ങേയറ്റം സന്തോഷമുളവാക്കുന്ന കാര്യമാണ്. ഭൗമ സൂചിക പദവി ലഭിക്കുന്നത് പ്രധാനമായും കാര്‍ഷികോല്പന്നങ്ങള്‍ക്കാണ് എന്നിരിക്കെ ഈ രംഗത്തെ സാധ്യതകളും അനന്തമാണ്. അത്തരത്തിലൊരു അഭിമാന വിലയാണ് തലനാട് ഗ്രാമ്പു.

മീനച്ചില്‍ താലൂക്കിലെ തലനാട് ഗ്രാമപ്പഞ്ചായത്ത് മേഖലയില്‍ കൃഷിചെയ്യുന്ന ഒരിനം ഗ്രാമ്പൂ അഥവാ കരയാമ്പൂവാണ് തലനാട് ഗ്രാമ്പൂ. ഭൗമസൂചിക പദവി ലഭിച്ച ഒന്നാണിത്. സമുദ്രനിരപ്പില്‍നിന്നും 3000 അടി ഉയരത്തില്‍ ഗ്രാമ്പൂ കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ്. ഇതിന് ഉണങ്ങിയാല്‍ ഇരുണ്ട സ്വര്‍ണ്ണവര്‍ണ്ണവും എണ്ണസമ്പുഷ്ടവുമാണ്. തലനാട് ഇനം ഗ്രാമ്പൂ ചെടികള്‍ തലനാട് പഞ്ചായത്തിലെ 130 ഹെക്ടര്‍ സ്ഥലത്തായി കൃഷിചെയ്യുന്നുണ്ട്.

ഈ പ്രത്യേകതകള്‍ ഇവിടത്തെ ഗ്രാമ്പൂവിന്റെ സുഗന്ധം, രുചി, നിറം, ഔഷധഗുണം എന്നിവ വര്‍ധിപ്പിക്കുന്നു. അതിനാല്‍ തന്നെ ആവശ്യക്കാര്‍ ഏറെയാണ്. ഡിസംബര്‍-ജനുവരിയാണ് വിളവെടുപ്പ്. ഈരാറ്റുപേട്ട ബ്ലോക്കിലെ തലനാട്, തീക്കോയി, മേലുകാവ്, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തലപ്പലം, തിടനാട്, മൂന്നിലവ് എന്നീ പഞ്ചായത്തുകളിലും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലും തലനാടന്‍ ഗ്രാമ്പൂ കൃഷി ചെയ്യുന്നു.

2025 ലാണ് തളനാട് ഗ്രാമ്പുവിന് ഭൗമസൂചിക പദവി ലഭിക്കുന്നത്. സവിശേഷ വിളകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഈ പദവി, കേരള കാര്‍ഷിക സര്‍വകലാശാല ബൗദ്ധിക സ്വത്തവകാശ സെന്റര്‍, കൃഷിവകുപ്പ്, തലനാടന്‍ ക്ലോവ് ഗ്രോവേഴ്‌സ് ആന്‍ഡ് പ്രോസസ്സിങ് ഇന്‍ഡസ്ട്രിയല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്, തലനാട് ഗ്രാമപ്പഞ്ചായത്ത് എന്നിവയുടെ കൂട്ടായശ്രമഫലമായാണ് ലഭിച്ചത്.

തലനാടന്‍ ക്ലോവ് ഗ്രോവേഴ്‌സ് ആന്‍ഡ് പ്രോസസ്സിങ് ഇന്‍ഡസ്ട്രിയല്‍ കോഓപ്പറേറ്റീവ് സൊസൈറ്റി ‘തലനാടന്‍ ഗ്രാമ്പൂ’ എന്ന ബ്രാന്‍ഡില്‍ ഇത് വിപണിയില്‍ എത്തിക്കുന്നുണ്ട്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version