സിയാലിന്റെ പുതിയ സംരംഭം ഡിസംബര്‍ 28 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

സിയാലിന്റെ പുതിയ സംരംഭമായ ‘താജ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്’ ഡിസംബര്‍ 28 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

ദക്ഷിണേന്ത്യയിലെ വ്യോമയാന ഹബ്ബായി മാറാന്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) ഊര്‍ജിത ശ്രമങ്ങളില്‍. സിയാലിന്റെ പുതിയ സംരംഭമായ ‘താജ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്’ ഡിസംബര്‍ 28 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. യാത്രക്കാര്‍ക്ക് പരമാവധി സേവനങ്ങള്‍ ഒരുക്കാനും പുതിയ സര്‍വീസുകള്‍ ആരംഭിക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും സിയാല്‍ നടപ്പിലാക്കിവരുന്ന മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമാണ് താജ് ഹോട്ടല്‍ സമുച്ചയം.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ 10 മെഗാ പ്രോജക്ടുകളും 163 ഇടത്തരം സംരംഭങ്ങളും സിയാല്‍ നടപ്പിലാക്കി. കോഴിക്കോട് അരിപ്പാറ ജലവൈദ്യുത നിലയം, കണ്ണൂരിലെ പയ്യന്നൂര്‍ സോളാര്‍ പ്ലാന്റ്, ബിസിനസ് ജെറ്റ് ടെര്‍മിനല്‍, ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍, 0484 എയ്‌റോ ലോഞ്ച്, എയര്‍പോര്‍ട്ട് എമര്‍ജന്‍സി സര്‍വീസ് പരിഷ്‌ക്കരണം എന്നിവ പ്രധാന നേട്ടങ്ങളാണ്.

ടെര്‍മിനലുകളില്‍ നിന്ന് 500 മീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന താജ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഹോട്ടലിലേയ്ക്ക് ലാന്‍ഡിംഗ് കഴിഞ്ഞ് 15 മിനിറ്റിനുള്ളില്‍ എത്തിച്ചേരാന്‍ സാധിക്കും. താജ് ക്ലബ് ലോഞ്ച്, ഒരു വശത്ത് റണ്‍വേയുടെയും മറുവശത്ത് ഹരിതശോഭയുടെയും കാഴ്ച നല്‍കുന്ന 111 മുറികള്‍, പ്രസിഡന്‍ഷ്യല്‍ സ്യൂട്ടുകള്‍, ബാങ്ക്വെറ്റ് ഹാളുകള്‍, ബോര്‍ഡ് റൂമുകള്‍, പ്രീ-ഫംഗ്ഷന്‍ ഏരിയ, സിമ്മിംഗ് പൂള്‍, വിസ്തൃതമായ ലോബി, ബാര്‍, ഫിറ്റ്നസ് സെന്റര്‍ എന്നിവ പഞ്ചനക്ഷത്ര നിലവാരത്തില്‍ കൊച്ചി വിമാനത്താവളത്തിലെ താജ് ഹോട്ടലിലുണ്ട്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version