സെബി അധ്യക്ഷ മാധവി പുരി ബച്ചിനെ പിഎസി ചോദ്യം ചെയ്യും

ധനമന്ത്രാലയം, കമ്യൂണിക്കേഷന്‍ മന്ത്രാലയം എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരോടും ഹാജരാവാന്‍ പിഎസി ആവശ്യപ്പെട്ടിട്ടുണ്ട്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

രാജ്യത്തെ ഉന്നത റെഗുലേറ്ററി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി (പിഎസി) തീരുമാനിച്ചു. ഒക്ടോബര്‍ 24 ന് ഹാജരായി മൊഴി നല്‍കാന്‍ ഓഹരി വിപണി നിയന്ത്രാതാവായ സെബിയുടെയും ടെലികോം അതോറ്റിയുടെയും (ട്രായ്) മേധാവികളോട് പിഎസി നിര്‍ദേശിച്ചു.

ധനമന്ത്രാലയം, കമ്യൂണിക്കേഷന്‍ മന്ത്രാലയം എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരോടും ഹാജരാവാന്‍ പിഎസി ആവശ്യപ്പെട്ടിട്ടുണ്ട്.

അടുത്തിടെ വിവാദങ്ങളില്‍ പെട്ട സെബി അധ്യക്ഷ മാധബി പുരി ബച്ച്, ട്രായ് ചെയര്‍മാന്‍ അനില്‍ കുമാര്‍ ലഹോട്ടി എന്നിവര്‍ പാര്‍ലമെന്ററി സമിതിക്ക് മുന്നിലെത്തും. പിഎസി ആവശ്യപ്പെട്ടാല്‍ സ്ഥാപനങ്ങളുടെ മേധാവികള്‍ ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാണ് കീഴ്വഴക്കം.

യുഎസ് ഷോര്‍ട്ട്സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് സെബി അധ്യക്ഷ മാധബി പുരി ബച്ചിനെതിരെ അഴിമതി ആരോപണം ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് പിഎസിയുടെ നീക്കം. അദാനി ഗ്രൂപ്പുമായി അടുത്ത ബന്ധവും വിദേശ നിക്ഷേപവുമാണ് ബച്ചിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. അദാനി ഗ്രൂപ്പും മാധബി ബച്ചും ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version