ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടിക മുന്നില്‍ അംബാനി തന്നെ; മലയാളി സമ്പന്നരില്‍ ഒന്നാമത് മുത്തൂറ്റ്

ലോകത്തിലെ അതിസമ്പന്നരില്‍ 13-ാം സ്ഥാനവും അംബാനിയുടെ പേരിലാണ്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടിക ഫോബ്സ് മാഗസിന്‍ പുറത്തിറക്കി. റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനി തന്നെയാണ് പട്ടികയില്‍ ഒന്നാമതുള്ളത്. 108 ബില്യന്‍ ഡോളര്‍ (ഏകദേശം 8,93,760 കോടി രൂപ) ആണ് മുകേഷ് അംബാനിയുടെ നിലവിലെ ആസ്തി. ലോകത്തിലെ അതിസമ്പന്നരില്‍ 13-ാം സ്ഥാനവും അംബാനിയുടെ പേരിലാണ്. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയും കുടുംബവുമാണ് രണ്ടാം സ്ഥാനത്തുള്ളത്. 116 ബില്യന്‍ ഡോളറാണ് (ഏകദേശം 9.7 ലക്ഷം കോടി രൂപ) ആസ്തി.

പട്ടികയില്‍ തൊട്ടുപിന്നിലായി ഹരിയാന തിരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച സാവിത്രി ജിന്‍ഡാലാണ്ല്‍. ശിവ നാടാര്‍, ദിലീപ് ഷംഗ്വി, രാധാകൃഷ്ണന്‍ ധമാനി, സുനില്‍ മിത്തലും കുടുംബവും, കുമാര്‍ ബിര്‍ല, സൈറസ് പൂനേവാല, ബജാജ് കുടുംബം എന്നിവരും ആദ്യപത്തിലുണ്ട്.

മലയാളി സമ്പന്നരില്‍ മുത്തൂറ്റ് ആണ് മുന്നില്‍. ഫോബ്സിന്റെ അതിസമ്പന്നരുടെ പട്ടികയില്‍ ആദ്യ നൂറില്‍ 7 മലയാളികളും ഉള്‍പ്പെട്ടു. 7.8 ബില്യന്‍ ഡോളറിന്റെ (ഏകദേശം 65,499 കോടി രൂപ) ആസ്തിയുള്ള മുത്തൂറ്റ് കുടുംബമാണ് ഇത്തവണ സമ്പന്ന മലയാളികളില്‍ ഒന്നാമതെത്തിയത്. ഇന്ത്യയിലെ സമ്പന്നരില്‍ 37-ാം സ്ഥാനമാണ് മുത്തൂറ്റ് കുടുംബത്തിന് ലഭിച്ചത്. കഴിഞ്ഞ തവണ മലയാളി സമ്പന്നരില്‍ ഒന്നാമതെത്തിയ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യുസഫലി ഇത്തവണ ഇന്ത്യയിലെ സമ്പന്നരില്‍ 39-ാമതാണ്. 7.4 ബില്യന്‍ ഡോളര്‍ (ഏകദേശം 62,142 കോടി രൂപ)യാണ് യൂസഫലിയുടെ ആസ്തി. വ്യക്തിഗത ആസ്തിയില്‍ ഒന്നാം സ്ഥാനവും യൂസഫലിക്കാണ്. ലോകസമ്പന്നരില്‍ 412-ാം സ്ഥാനവും ഇദ്ദേഹത്തിന്റെ പേരിലാണ്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version