ചെറുകിട സംരംഭങ്ങള്‍ക്ക് ബാങ്കില്‍ പോകാതെ 15 മിനിറ്റില്‍ എസ്ബിഐ വായ്പ!

സംരംഭങ്ങളുടെ വിവരങ്ങള്‍ വിലയിരുത്തി 15 മിനിറ്റിനുള്ളില്‍ ഇന്‍വോയ്സ് ഫിനാന്‍സിംഗ് ലഭ്യമാക്കുന്ന പദ്ധതിയാണിത്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

ആവശ്യത്തിന് പണമില്ലെന്ന കാരണത്താല്‍ ഇനി സംരംഭകര്‍ നെട്ടോട്ടമോടില്ല, ഒരു പദ്ധതികളും മുടങ്ങുകയുമില്ല. രാജ്യത്തെ ചെറുകിട സംരംഭങ്ങള്‍ക്ക് കേവലം 15 മിനിറ്റിനുള്ളില്‍ വായ്പ ലഭ്യമാക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ). ഇതിനായി വെബ് അധിഷ്ഠിത ഡിജിറ്റല്‍ ബിസിനസ് വായ്പയായ എം.എസ്.എം.ഇ സഹജ് അവതരിപ്പിച്ചു. സംരംഭങ്ങളുടെ വിവരങ്ങള്‍ വിലയിരുത്തി 15 മിനിറ്റിനുള്ളില്‍ ഇന്‍വോയ്സ് ഫിനാന്‍സിംഗ് ലഭ്യമാക്കുന്ന പദ്ധതിയാണിത്.

വായ്പ അപേക്ഷ, ഡോക്യുമെന്റേഷന്‍, വായ്പ അനുവദിക്കല്‍, വിതരണം തുടങ്ങിയവയെല്ലാം ഈ പദ്ധതി പ്രകാരം ഡിജിറ്റലായാണ് നടത്തുക. വായ്പ അവസാനിപ്പിക്കുന്നതും ഓട്ടോമേറ്റഡ് രീതിയിലാണ്. നേരിട്ട് ബാങ്കില്‍ എത്തേണ്ട ആവശ്യമില്ല.ജി.എസ്.ടി ഇന്‍വോയ്സിന്റെ അടിസ്ഥാനത്തില്‍ ബാങ്കിന്റെ ഉപയോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. നൂതന സാങ്കേതിക വിദ്യയായ മെഷീന്‍ ലേണിംഗ് അടിസ്ഥാനമാക്കിയുള്ള പദ്ധതി വഴി ജി.എസ്.ടി.ഐ.എന്‍ ഉപഭോക്താവിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ്, സി.ഐ.സി ഡേറ്റബേസ് തുടങ്ങിയവ വിലയിരുത്തിയാണ് വായ്പ നല്‍കുന്നത്.

പുതിയ സ്‌കീം സംരംഭകര്‍ക്ക് വലിയ ആശ്വാസമായിരിക്കും എന്നാണ് എസ്ബിഐ വിലയിരുത്തല്‍. ജി.എസ്.ടിയുടെ കീഴിലുള്ള സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്ക് ഹ്രസ്വകാലത്തേക്ക് മൂലധനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഉത്പന്നമാണിത്. നിലവിലുള്ള എസ്.ബി.ഐ ഉപയോക്താക്കള്‍ക്ക് യോനോ ആപ്പ് വഴിയും ഈ സേവനം ലഭിക്കും.കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version