2023 ലെ ഏറ്റവും ബ്രാന്‍ഡ് മൂല്യമുള്ള സെലിബ്രിറ്റി വിരാട് കോലി; രണ്‍വീറിനെയും ഷാരൂഖിനെയും പിന്നിലാക്കി

കോഹ്ലി തന്റെ മൊത്തത്തിലുള്ള ബ്രാന്‍ഡ് മൂല്യം ഈ വര്‍ഷത്തില്‍ ഏകദേശം 29 ശതമാനം വര്‍ദ്ധിപ്പിച്ചു

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സെലിബ്രിറ്റികളുടെ പട്ടികയില്‍ തന്റെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് വിരാട് കോലി. ബോളിവുഡ് സൂപ്പര്‍താരങ്ങളായ രണ്‍വീര്‍ സിംഗ്, ഷാരൂഖ് ഖാന്‍ എന്നിവരെ മറികടന്നാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ നേട്ടം കൈവരിച്ചത്.

കോഹ്ലി തന്റെ മൊത്തത്തിലുള്ള ബ്രാന്‍ഡ് മൂല്യം ഈ വര്‍ഷത്തില്‍ ഏകദേശം 29 ശതമാനം വര്‍ദ്ധിപ്പിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) 2024 എഡിഷനില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി (ആര്‍സിബി) കോലി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ലീഗില്‍ അഭിമാനകരമായ ഓറഞ്ച് ക്യാപ്പ് നേടിയതിന് ശേഷമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ ടി20 ലോകകപ്പില്‍ കളിക്കാനെത്തിയത്.

കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ക്രോള്‍ പറയുന്നതനുസരിച്ച്, 2023 ല്‍ കോഹ്ലിയുടെ ബ്രാന്‍ഡ് മൂല്യം 227.9 മില്യണ്‍ ഡോളറാണ്

കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ക്രോള്‍ പറയുന്നതനുസരിച്ച്, 2023 ല്‍ കോഹ്ലിയുടെ ബ്രാന്‍ഡ് മൂല്യം 227.9 മില്യണ്‍ ഡോളറാണ്. 203.1 ദശലക്ഷം ഡോളര്‍ ബ്രാന്‍ഡ് മൂല്യമുള്ള ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിനാണ് രണ്ടാം സ്ഥാനം. സെലിബ്രിറ്റി ബ്രാന്‍ഡ് മൂല്യനിര്‍ണ്ണയ റിപ്പോര്‍ട്ട് 2023 അനുസരിച്ച്, ബോളിവുഡ് നടന്‍ ഷാരൂഖ് 2023 ല്‍ 120.7 ദശലക്ഷം യുഎസ് ഡോളറിന്റെ ബ്രാന്‍ഡ് മൂല്യവുമായി മൂന്നാം സ്ഥാനത്തുണ്ട്. 111.7 മില്യണ്‍ ഡോളര്‍ ബ്രാന്‍ഡ് മൂല്യവുമായി നടന്‍ അക്ഷയ് കുമാര്‍ നാലാം സ്ഥാനത്താണ്. 101.1 മില്യണ്‍ ഡോളര്‍ മൂല്യവുമായി നടി ആലിയ ഭട്ടാണ് അഞ്ചാം സ്ഥാനത്ത്.

ഇതിഹാസ ഇന്ത്യന്‍ ക്രിക്കറ്റ് താരം എംഎസ് ധോണി 95.8 മില്യണ്‍ ഡോളര്‍ ബ്രാന്‍ഡ് മൂല്യവുമായി പട്ടികയില്‍ ഒരു സ്ഥാനം മുന്നോട്ടു കയറി. ഐപിഎല്‍ 2024 ന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (സിഎസ്‌കെ) ഫ്രാഞ്ചൈസിയുടെ ലീഡര്‍ സ്ഥാനത്ത് നിന്ന് ധോണി പടിയിറങ്ങിയിരുന്നു. 91.3 മില്യണ്‍ ഡോളര്‍ ബ്രാന്‍ഡ് മൂല്യവുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version