എല്ലാ മേഖലകള്‍ക്കും ആവശ്യമായ ചിപ്പുകള്‍ ടാറ്റ നല്‍കും: എന്‍ ചന്ദ്രശേഖരന്‍

വരും വര്‍ഷങ്ങളില്‍ 72,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ പ്ലാന്റുകള്‍ക്ക് സാധിക്കുമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

ടാറ്റ ഇലക്ട്രോണിക്‌സ് പ്ലാന്റുകള്‍ ഘട്ടംഘട്ടമായി എല്ലാ മേഖലകള്‍ക്കുമുള്ള സെമികണ്ടക്റ്റര്‍ ചിപ്പുകള്‍ വിതരണം ചെയ്യുമെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍. വരും വര്‍ഷങ്ങളില്‍ 72,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ പ്ലാന്റുകള്‍ക്ക് സാധിക്കുമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

ആസാമില്‍ ടാറ്റ ഇലക്ട്രോണിക്‌സിന്റെ 91,000 കോടി രൂപയുടെ ചിപ്പ് നിര്‍മ്മാണ പ്ലാന്റിന്റെയും 27,000 കോടി രൂപയുടെ ചിപ്പ് അസംബ്ലി ഫാക്റ്ററിയുടെയും തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ടാറ്റ സണ്‍സ് ചെയര്‍മാന്‍. ഓട്ടോമോട്ടീവ്, പവര്‍, ഇലക്ട്രോണിക്‌സ്, മെഡിക്കല്‍ തുടങ്ങി വിവിധ മേഖലകളുടെ ആവശ്യങ്ങള്‍ ടാറ്റ ഇലക്ട്രോണിക്‌സ് ചിപ്പുകള്‍ നിറവേറ്റുമെന്ന് അദ്ദേഹം പറഞ്ഞു.

‘ഒന്നാം ദിവസം തന്നെ ഞങ്ങള്‍ക്ക് എല്ലാ ഘടകങ്ങളും നിര്‍മ്മിക്കാന്‍ കഴിയില്ല. ഇത് ഘട്ടം ഘട്ടമായി സംഭവിക്കും, പക്ഷേ ഞങ്ങള്‍ എല്ലാ മേഖലകളിലും സേവനം നല്‍കും,’ ചന്ദ്രശേഖരന്‍ പറഞ്ഞു.

ആസാമില്‍ ടാറ്റ ഇലക്ട്രോണിക്‌സിന്റെ 91,000 കോടി രൂപയുടെ ചിപ്പ് നിര്‍മ്മാണ പ്ലാന്റിന്റെയും 27,000 കോടി രൂപയുടെ ചിപ്പ് അസംബ്ലി ഫാക്റ്ററിയുടെയും തറക്കല്ലിടല്‍ നടത്തി

ടാറ്റയുടെ ചിപ്പ് പ്ലാന്റിന് 28 നാനോമീറ്റര്‍ (എന്‍എം) മുതല്‍ 110 നാനോമീറ്റര്‍ നോഡുകള്‍ വരെയുള്ള വേഫറുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്ലെറ്റുകള്‍ തുടങ്ങിയ ഹൈടെക് ഗാഡ്‌ജെറ്റുകള്‍ക്ക് പ്രധാനമായും 3 എന്‍എം, 7 എന്‍എം, 14 എന്‍എം തുടങ്ങിയ ചെറിയ നോഡുകളില്‍ ചിപ്പുകള്‍ ആവശ്യമാണ്.

ചിപ്പ് നിര്‍മ്മാണത്തിനുള്ള സമയക്രമം കമ്പനി വേഗത്തിലാക്കുകയാണെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. സാധാരണയായി, ഒരു ഫാബ് പ്രവര്‍ത്തനസജ്ജമാവാന്‍ ഏകദേശം 4 വര്‍ഷമെടുക്കും. എന്നാല്‍ 2026 കലണ്ടര്‍ വര്‍ഷത്തില്‍ ചിപ്പുകള്‍ നിര്‍മ്മിക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version