ഇന്ത്യയിലെ ആദ്യ മിഡില്‍ ലീഡര്‍ പ്രോഗ്രാമുമായി ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടും ഇസിഐഎസും

2024 ജൂണ്‍ 10-നും 14-നും ഇടയിലാണ് ഇത് പ്രോഗ്രാം നടത്തുക

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

ഇന്ത്യയിലെ അദ്ധ്യാപകര്‍ക്കും അക്കാദമിക് പ്രൊഫഷണലുകള്‍ക്കും ഇസിഐഎസിന്റെ ‘മിഡില്‍ ലീഡര്‍ പ്രോഗ്രാമില്‍’ നേരിട്ട് പങ്കെടുക്കാനുള്ള അവസരം ഒരുക്കി ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട്. ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടും ലണ്ടനിലെ ദി എജ്യുക്കേഷണല്‍ കൊളാബറേറ്റീവ് ഫോര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍സും (ഇസിഐഎസ്) പങ്കാളികളായി കെ-12 സ്‌കൂളുകള്‍ക്കായി ‘ദി മിഡില്‍ ലീഡര്‍ പ്രോഗ്രാം’ നടത്തും. ഇന്റര്‍നാഷണല്‍, ഐസിഎസ്ഇ, സിബിഎസ്ഇ, മറ്റ് ബോര്‍ഡ് സ്‌കൂളുകള്‍ എന്നിവയിലെ അധ്യാപകര്‍ക്ക് അവരുടെ സ്‌കൂളുകളില്‍ നേതൃസ്ഥാനത്തെത്താന്‍ സഹായിക്കുന്നു. 2024 ജൂണ്‍ 10-നും 14-നും ഇടയിലാണ് ഇത് പ്രോഗ്രാം നടത്തുക.

വൈസ് പ്രിന്‍സിപ്പല്‍മാര്‍, ഡിപ്പാര്‍ട്ട്മെന്റ് ഹെഡ്മാര്‍, കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലിംഗ് ഡയറക്ടര്‍മാര്‍, ആക്റ്റിവിറ്റീസ് & അത്ലറ്റിക്സ് തുടങ്ങി എല്ലാ തലങ്ങളിലുമുള്ള സ്‌കൂള്‍ ലീഡര്‍മാരെ ശാക്തീകരിക്കുന്നതിനാണ് ഈ അഞ്ച് ദിവസത്തെ റെസിഡന്‍ഷ്യല്‍ പ്രോഗ്രാം പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് ആത്യന്തികമായി സഹായിക്കുന്ന ആവശ്യമായ സ്‌കില്ലുകള്‍ പങ്കെടുക്കുന്നവര്‍ക്ക് സ്വായത്തമാകും. 1965 ല്‍ സ്ഥാപിതമായ സ്ഥാപനമാണ് ഇസിഐഎസ്. അധ്യാപകര്‍ക്ക് പ്രൊഫഷണല്‍ വികസന പരിശീലനം നല്‍കുന്ന ഇസിഐസിന് 85 രാജ്യങ്ങളിലായി 50,000-ത്തിലധികം അദ്ധ്യാപകരുടെ ഒരു കമ്മ്യൂണിറ്റി ഉണ്ട്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version