ആദായ നികുതി റീഫണ്ട് കിട്ടിയില്ലേ? കാരണം ഇതാണ്!

കൃത്യമായി ടാക്സ് അടച്ച വ്യക്തിയാണെങ്കിൽ ആദായനികുതി വകുപ്പില്‍ നിന്നും റീഫണ്ടുമായി ബന്ധപ്പെട്ട ഇ-മെയില്‍ ലഭിക്കും

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സസ് (സിബിഡിടി) അടുത്തിടെ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഏപ്രില്‍ 30നുള്ളില്‍ ആദായ നികുതി റീഫണ്ട് ലഭിക്കും. എന്നാൽ ഇത് വരെ ആ തുക കൈപ്പറ്റാൻ കഴിഞ്ഞിട്ടില്ല എങ്കിൽ ഐടിആര്‍ ഫയലിങ് ആയിറ്റി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പ്രശ്നനങ്ങൾ ആകാം ഒരു പരിധിവരെയുള്ള കാരണം. കൃത്യമായി ടാക്സ് അടച്ച വ്യക്തിയാണെങ്കിൽ ആദായനികുതി വകുപ്പില്‍ നിന്നും റീഫണ്ടുമായി ബന്ധപ്പെട്ട ഇ-മെയില്‍ ലഭിക്കും.

ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്ത് കഴിഞ്ഞാല്‍, അത് സെന്‍ട്രലൈസ്ഡ് പ്രൊസസിങ് സെന്ററില്‍ (സിപിസി) പ്രോസസ് ചെയ്ത ശേഷം ആദായനികുതി വകുപ്പ് നികുതിദായകനെ ഇ-മെയില്‍ വഴി അറിയിക്കും എന്നതാണ് രീതി. അത്തരത്തിലൊരു നോട്ടീസ് ലഭിച്ചാല്‍ ഐടിആര്‍ ഫയലിങ് പ്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു എന്ന് ഉറപ്പാക്കാം . ഇതിന് തൊട്ടുപിന്നാലെ റീഫണ്ട് തുക അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകുകയും ചെയ്യും. എന്നാൽ ഈ സ്ഥിരം രീതിക്ക് വിപരീതമായി 2020-21 സാമ്പത്തിക വര്‍ഷം ഐടിആര്‍ ഫയല്‍ ചെയ്ത നിരവധി പേര്‍ക്ക് റീഫണ്ടോ ആദായനികുതി വകുപ്പില്‍ നിന്ന് അറിയിപ്പോ ലഭിച്ചിട്ടില്ല.

കൃത്യസമയത്ത് റിട്ടേണ്‍ ഫയല്‍ ചെയ്‌തെങ്കിലും റീഫണ്ട് ലഭിക്കാത്ത ഇവര്‍ക്കായിരിക്കും ഏപ്രില്‍ 30നുള്ളില്‍ തുക ലഭിക്കുക. സാങ്കേതിക കാരണങ്ങളാലാണ് ചിലര്‍ക്ക് റീഫണ്ട് ലഭിക്കാതിരുന്നത്. ഇത് നികുതിദായകരുടെ ഭാഗത്തുനിന്നുള്ള പ്രശ്‌നമല്ലെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version