14,922 കോടി രൂപയുടെ നിക്ഷേപം, 5 ലക്ഷം തൊഴില്‍ നേട്ടത്തിളക്കത്തില്‍ സംരംഭക വര്‍ഷം പദ്ധതി

ഇത് കേരളത്തിന്റെ ബിസിനസ് രംഗത്തെ വളര്‍ച്ചാ സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷം പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. സംരഭക വര്‍ഷം പദ്ധതിയിലൂടെ കേരളത്തില്‍ 5 ലക്ഷം തൊഴിലുകള്‍ സൃഷ്ടിച്ചതെന്ന് മന്ത്രി പറയുന്നു. ഈ കാലയളവില്‍ മാത്രം കേരളത്തില്‍ 2,36,384 സംരംഭങ്ങളാരംഭിച്ചു. സംരംഭക വര്‍ഷം പദ്ധതിയിലൂടെ 14,922 കോടി രൂപയുടെ നിക്ഷേപം കേരളത്തിലുണ്ടായി. ഇത് കേരളത്തിന്റെ ബിസിനസ് രംഗത്തെ വളര്‍ച്ചാ സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

5 ലക്ഷം തൊഴിലും 2.3 ലക്ഷത്തിലധികം സംരംഭങ്ങളുമെന്ന ചരിത്രനേട്ടത്തിലൂടെ കേരളത്തിന്റെ ആഭ്യന്തര ഉല്‍പാദനവും വരുമാനവും വര്‍ധിക്കുന്നുണ്ട്. പദ്ധതിയുടെ പുരോഗതി കൂടുതല്‍ സംരംഭങ്ങള്‍ ഉണ്ടാകുന്നതിനും പുതിയ സംരംഭകര്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നതിനും സഹായിക്കും.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version