ഐടി ബിസിനസിലേക്കും ബാബ രാംദേവ്; കടക്കെണിയിലായ റോള്‍ട്ടയെ വാങ്ങാന്‍ പദ്ധതി

പൂനെ ആസ്ഥാനമായുള്ള അഷ്ദാന്‍ പ്രോപ്പര്‍ട്ടീസ് റോള്‍ട്ടയുടെ ഏറ്റവും ഉയര്‍ന്ന ബിഡറാണെന്ന പ്രഖ്യാപനം വന്തിന് പിന്നാലെയാണ് കമ്പനിയെ സ്വന്തമാക്കാന്‍ പതഞ്ജലിയും രംഗത്തെത്തിയിരിക്കുന്നത്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

കടക്കെണിയിലായ സാങ്കേതിക സ്ഥാപനമായ റോള്‍ട്ട ഇന്ത്യയെ വാങ്ങാന്‍ പതഞ്ജലി ആയുര്‍വേദ് താല്‍പര്യം പ്രകടിപ്പിച്ചു. 830 കോടി രൂപയുടെ ക്യാഷ് ഓഫറാണ് ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള കമ്പനി നല്‍കിയിരിക്കുന്നത്. പൂനെ ആസ്ഥാനമായുള്ള അഷ്ദാന്‍ പ്രോപ്പര്‍ട്ടീസ് റോള്‍ട്ടയുടെ ഏറ്റവും ഉയര്‍ന്ന ബിഡറാണെന്ന പ്രഖ്യാപനം വന്തിന് പിന്നാലെയാണ് കമ്പനിയെ സ്വന്തമാക്കാന്‍ പതഞ്ജലിയും രംഗത്തെത്തിയിരിക്കുന്നത്.

തങ്ങളുടെ ഓഫര്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ (എന്‍സിഎല്‍ടി) പതഞ്ജലി ആയുര്‍വേദ് സമീപിച്ചു. ലേല പ്രക്രിയയില്‍ സ്ഥാപനത്തെ ഉള്‍പ്പെടുത്തണോയെന്ന് എന്‍സിഎല്‍ടി പാനല്‍ തീരുമാനിക്കും.

830 കോടി രൂപയുടെ ക്യാഷ് ഓഫറാണ് ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള കമ്പനി നല്‍കിയിരിക്കുന്നത്

പ്രതിരോധ മേഖലയിലെ സോഫ്‌റ്റ്വെയര്‍ കമ്പനിയായ റോള്‍ട്ടയില്‍ 2023 ജനുവരിയിലാണ് പാപ്പരത്ത നടപടികള്‍ ആരംഭിച്ചത്. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 7,100 കോടി രൂപയും സിറ്റിഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള വിദേശ ബോണ്ട് ഉടമകള്‍ക്ക് 6,699 കോടി രൂപയും കമ്പനി നല്‍കാനുണ്ട്.

ഡിഫന്‍സ്, ഹോം ലാന്‍ഡ് സെക്യൂരിറ്റി, പവര്‍, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മാനുഫാക്ചറിംഗ്, റീട്ടെയില്‍, ഹെല്‍ത്ത് കെയര്‍ എന്നീ മേഖലകളില്‍ റോള്‍ട്ട സേവനങ്ങള്‍ നല്‍കുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിക്ക് 1000 കോടി രൂപയുടെ നഷ്ടമുണ്ടായി. ഇക്കാലയളവിലെ വരുമാനം 38 കോടി രൂപ മാത്രമായിരുന്നു.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version