ഊബറുമായി ചേര്‍ന്ന് ഇലക്ട്രിക് വാഹന വിപണിയിലേക്ക് അദാനി ഗ്രൂപ്പ്

അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി അടുത്തിടെ ഊബര്‍ സി.ഇ.ഒ ദാരാ ഖോസ്രോഷാഹിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

ഇലക്ട്രിക് വാഹന വിപണിയിലേക്ക് അദാനി ഗ്രൂപ്പ് എത്തുന്നു. വൈദ്യുത കാറുകള്‍ അവതരിപ്പിക്കുന്നതിന് റൈഡ്-ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ഊബറുമായി കൈകോര്‍ക്കാന്‍ അദാനി ഗ്രൂപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2022ല്‍ പ്രവര്‍ത്തനം ആരംഭിച്ച അദാനി വണ്ണിന്റെ കീഴില്‍ ഊബര്‍ സേവനങ്ങള്‍ കൊണ്ടുവരാനും ഈ പങ്കാളിത്തം പദ്ധതിയിടുന്നുണ്ട്.

അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി അടുത്തിടെ ഊബര്‍ സി.ഇ.ഒ ദാരാ ഖോസ്രോഷാഹിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഊര്‍ജ പരിവര്‍ത്തനം ഉള്‍പ്പെടെ വിവിധ ബിസിനസ് മേഖലകളില്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനാണ് അദാനി ഗ്രൂപ്പിന്റെ പദ്ധതി.

2040ന് മുമ്പ് മുഴുവന്‍ വാഹനങ്ങളും വൈദ്യുത വാഹനങ്ങളാക്കി മാറ്റാനുള്ള പദ്ധതികള്‍ ഊബര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version