ബൈജൂസിന്റെ മൂല്യം 1 ബില്യണ്‍ ഡോളറായി വെട്ടിക്കുറച്ച് ബ്ലാക്ക് റോക്ക്

2022 ലെ 4,660 ഡോളര്‍ മൂല്യത്തില്‍ നിന്നാണ് ഈ വീഴ്ച. 95% ഇടിവാണ് ഇതുവരെ ബൈജൂസ് ഓഹരികള്‍ക്ക് സംഭവിച്ചിരിക്കുന്നത്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

22 ബില്യണ്‍ ഡോളര്‍ വരെ മൂല്യമുണ്ടായിരുന്ന എഡ്‌ടെക് സ്ഥാപനമായ ബൈജൂസിന്റെ മൂല്യം അസറ്റ് മാനേജിംഗ് സ്ഥാപനമായ ബ്ലാക്ക് റോക്ക് 1 ബില്യണ്‍ ഡോളറായി താഴ്ത്തി. 2023 ഒക്ടോബര്‍ പാദത്തില്‍ യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനില്‍ നടത്തിയ റെഗുലേറ്ററി ഫയലിംഗില്‍ ബൈജൂസ് ഓഹരികള്‍ക്ക് ഏകദേശം 209.6 ഡോളര്‍ മൂല്യമാണ് ബ്ലാക്ക് റോക്ക് നല്‍കിയിരിക്കുന്നത്. 2022 ലെ 4,660 ഡോളര്‍ മൂല്യത്തില്‍ നിന്നാണ് ഈ വീഴ്ച. 95% ഇടിവാണ് ഇതുവരെ ബൈജൂസ് ഓഹരികള്‍ക്ക് സംഭവിച്ചിരിക്കുന്നത്.

ഇത് മൂന്നാം തവണയാണ് ബ്ലാക്ക് റോക്ക് ബൈജൂസിന്റെ ഓഹരികളുടെ മൂല്യം കുറയ്ക്കുന്നത്. ഏകദേശം 9 ശതമാനം ഓഹരികള്‍ കൈവശമുള്ള പ്രോസസും ബൈജൂസിന്റെ മൂല്യം 3 ബില്യണ്‍ ഡോളറില്‍ താഴെയാണെന്ന് കഴിഞ്ഞ വര്‍ഷം പ്രസ്താവിച്ചിരുന്നു

ലോകത്തിലെ ഏറ്റവും വലിയ അസറ്റ് മാനേജറായ ബ്ലാക്ക് റോക്കിന് എഡ്‌ടെക് സ്ഥാപനത്തില്‍ 1 ശതമാനത്തില്‍ താഴെ മാത്രം ഓഹരിയാണുള്ളത്. ഇത് മൂന്നാം തവണയാണ് ബ്ലാക്ക് റോക്ക് ബൈജൂസിന്റെ ഓഹരികളുടെ മൂല്യം കുറയ്ക്കുന്നത്. ഏകദേശം 9 ശതമാനം ഓഹരികള്‍ കൈവശമുള്ള പ്രോസസും ബൈജൂസിന്റെ മൂല്യം 3 ബില്യണ്‍ ഡോളറില്‍ താഴെയാണെന്ന് കഴിഞ്ഞ വര്‍ഷം പ്രസ്താവിച്ചിരുന്നു.

ഇന്ത്യന്‍ സ്റ്റാര്‍ട്ട്-അപ്പ് ഇക്കോസിസ്റ്റത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായി മുമ്പ് കണക്കാക്കപ്പെട്ടിരുന്ന ബൈജൂസ് കഴിഞ്ഞ ഒരു വര്‍ഷമായി കടം തിരിച്ചടവ്, വരുമാനക്കുറവ് തുടങ്ങിയ വെല്ലുവിളികളുമായി പോരാടുകയാണ്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version