ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നതിലൂടെ ഒളിമ്പിക് പ്രസ്ഥാനത്തിന് ലോകത്ത് ആഴത്തിലുള്ള ഇടപെടല്‍ സൃഷ്ടിക്കാന്‍ കഴിയും: നിത അംബാനി

ഐഒസി അംഗമാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് നിത എം. അംബാനി

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

2028 ലോസ് ഏഞ്ചലസ് ഒളിമ്പിക്സ് ഗെയിംസിലെ സ്പോര്‍ട്സ് പ്രോഗ്രാമിലേക്ക് ക്രിക്കറ്റിനെ ഉള്‍പ്പെടുത്തിയതിനെ ഐഒസി അംഗമായ നിത എം. അംബാനി സ്വാഗതം ചെയ്തു. ഇതിലൂടെ ഒളിമ്പിക്‌സിന് ലോകത്തെ വിവിധ പ്രദേശങ്ങളിലേക്ക് സ്വീകാര്യതയും അവസരങ്ങളും ഒരുക്കാന്‍ കഴിയുമെന്ന് അവര്‍ അറിയിച്ചു. ഐഒസി അംഗമാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് നിത എം. അംബാനി.

”ഒരു ഐഒസി അംഗം എന്ന നിലയിലും ഇന്ത്യക്കാരിയായ കടുത്ത ക്രിക്കറ്റ് ആരാധക എന്ന നിലയിലും 2028 ലെ ലോസ് ഏഞ്ചലസ് സമ്മര്‍ ഒളിമ്പിക്സില്‍ ക്രിക്കറ്റ് ഒരു ഒളിമ്പിക് സ്പോര്‍ട്സ് ആയി ഉള്‍പ്പെടുത്താന്‍ ഐഒസി അംഗങ്ങള്‍ വോട്ട് ചെയ്തതില്‍ സന്തോഷമുണ്ട്”, മുംബൈയില്‍ നടന്നുകൊണ്ടിരിക്കുന്ന 141-ാമത് ഐഒസി സെഷനില്‍ ക്രിക്കറ്റ് ഔദ്യോഗികമായി ഒളിമ്പിക് സ്പോര്‍ട്സ് ആയി സ്ഥിരീകരിച്ചതിന് ശേഷം നിത എം അംബാനി പറഞ്ഞു.

1900-ല്‍ ഒളിമ്പിക്സിന്റെ ഒരു മുന്‍ പതിപ്പില്‍ മാത്രമേ രണ്ട് ടീമുകള്‍ മാത്രം പങ്കെടുത്ത ക്രിക്കറ്റ് ഇടംപിടിച്ചിട്ടുള്ളൂ. ”ആഗോളതലത്തില്‍ ഏറ്റവുമധികം ആളുകള്‍ ഇഷ്ടപ്പെടുന്ന കായിക ഇനങ്ങളില്‍ ഒന്നാണ് ക്രിക്കറ്റ്, ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന രണ്ടാമത്തെ കായിക വിനോദമാണ്. 1.4 ബില്യണ്‍ ഇന്ത്യക്കാര്‍ക്ക്, ക്രിക്കറ്റ് ഒരു കായിക വിനോദമല്ല, അതൊരു മതമാണ്’, നിത എം അംബാനി പറഞ്ഞു.

40 വര്‍ഷത്തിന് ശേഷം രാജ്യത്ത് തിരിച്ചെത്തുന്ന ഐഒസി സെഷന്‍ ചരിത്രത്തില്‍ രണ്ടാം തവണയാണ് ഇന്ത്യയില്‍ നടക്കുന്നത്. ഒളിമ്പിക്‌സില്‍ ക്രിക്കറ്റിനെ ഉള്‍പ്പെടുത്താനുള്ള ചരിത്രപരമായ തീരുമാനം, കായികരംഗത്തിന്റെ പ്രഭവകേന്ദ്രങ്ങളിലൊന്നായ ഇന്ത്യയിലാണ്. ‘നമ്മുടെ രാജ്യത്ത് മുംബൈയില്‍ നടക്കുന്ന നൂറ്റിനാല്‍പ്പത്തിയൊന്നാമത് ഐഒസി സെഷനില്‍ ഈ ചരിത്രപരമായ പ്രമേയം പാസാക്കിയതില്‍ ഞാന്‍ സന്തുഷ്ടയാണ്’.

ഈ പ്രഖ്യാപനത്തോടെ ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് കായികവിനോദങ്ങളോടുള്ള താല്പര്യം ഗണ്യമായി വര്‍ദ്ധിക്കുമെന്ന് നിത എം. അംബാനി പ്രത്യാശ പ്രകടിപ്പിച്ചു. ‘ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നത് വഴി ലോകമെമ്പാടും ഒളിമ്പിക് പ്രസ്ഥാനത്തിന് ആഴത്തിലുള്ള ഇടപെടല്‍ സൃഷ്ടിക്കാന്‍ കഴിയും. ഒപ്പം, ക്രിക്കറ്റിന്റെ വര്‍ദ്ധിച്ചുവരുന്ന അന്താരാഷ്ട്ര ജനപ്രീതിക്ക് ഒരു ഉത്തേജനവും നല്‍കും’, അവര്‍ കൂട്ടിച്ചേര്‍ത്തു.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version