2027 ല്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് ജയിംസ് സള്ളിവന്‍

2030 ഓടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വലിപ്പം 7 ട്രില്യണ്‍ ഡോളറായി ഇരട്ടിക്കുമെന്നും അദ്ദേഹം പ്രവചിച്ചു

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

2027ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയേക്കുമെന്ന് ജെപി മോര്‍ഗനിലെ ഏഷ്യാ പസഫിക് ഇക്വിറ്റി റിസര്‍ച്ച് മാനേജിംഗ് ഡയറക്ടര്‍ ജയിംസ് സള്ളിവന്‍. 2030 ഓടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വലിപ്പം 7 ട്രില്യണ്‍ ഡോളറായി ഇരട്ടിക്കുമെന്നും അദ്ദേഹം പ്രവചിച്ചു.

ഇന്ത്യയുടെ കയറ്റുമതി 500 ബില്യണ്‍ ഡോളറിന് താഴെ നിന്ന് 1 ട്രില്യണ്‍ ഡോളറിലേക്ക് ഇരട്ടിക്കുന്നതാണ് കാണാനാവുന്നതെന്നും സള്ളിവന്‍ പറഞ്ഞു. ഉല്‍പ്പാദനമേഖലയുടെ സംഭാവന 17 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി ഉയരുകയും കയറ്റുമതി ഇരട്ടിയായി ഒരു ട്രില്യണ്‍ ഡോളറിലേക്ക് ഉയരുകയും ചെയ്യുന്നതിനാല്‍ ഇന്ത്യയുടെ ജിഡിപിയില്‍ ഈ വന്‍ വര്‍ദ്ധനവ് സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) മൂന്ന് മാസത്തിനിടെ ഇന്ത്യയുടെ 2023-24 ലെ ജിഡിപി വളര്‍ച്ചാ പ്രവചനം രണ്ടാം തവണയും ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് സള്ളിവന്‍ തന്റെ നീരീക്ഷണങ്ങള്‍ മുന്നോട്ടുവെച്ചത്.

ഒക്ടോബര്‍ 10 ന് പുറത്തിറങ്ങിയ ഐഎംഎഫിന്റെ ഏറ്റവും പുതിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയുടെ ജിഡിപി ഈ വര്‍ഷം 6.3 ശതമാനം വളരുമെന്ന് പ്രതീക്ഷിക്കുന്നു, ജൂലൈ അവസാനം പ്രവചിച്ചതിനേക്കാള്‍ 20 ബേസിസ് പോയിന്റ് കൂടുതലാണിത്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version