പിക്സല്‍ 8, പിക്സല്‍ 8 പ്രോ ഫോണുകള്‍ ലോഞ്ച് ചെയ്ത് ഗൂഗിള്‍

പിക്‌സല്‍ 7 ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രൂപകല്‍പ്പനയാണ് പിക്‌സല്‍ 8 നും ഉള്ളത്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

നവീകരിച്ച കോര്‍ പ്രോസസറും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഫോട്ടോഗ്രാഫി സവിശേഷതകളും ഉള്‍ക്കൊള്ളുന്ന പിക്‌സല്‍ 8 സ്മാര്‍ട്ട്ഫോണുകള്‍ ലോഞ്ച് ചെയ്ത് ഗൂഗിള്‍. ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച ഗൂഗിളിന്റെ വാര്‍ഷിക ഹാര്‍ഡ്വെയര്‍ ലോഞ്ച് പരിപാടിയായ മെയ്ഡ് ബൈ ഗൂഗിള്‍ ഇവന്റിലാണ് പുതിയ ഗാഡ്ജറ്റുകള്‍ അവതരിപ്പിച്ചത്. ഫോണുകള്‍ക്കൊപ്പം പുതിയ സ്മാര്‍ട്ട് വാച്ചും കമ്പനി ലോഞ്ച് ചെയ്തിട്ടുണ്ട്.


പിക്‌സല്‍ 7 ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രൂപകല്‍പ്പനയാണ് പിക്‌സല്‍ 8 നും ഉള്ളത്. കൂടുതല്‍ പരിഷ്‌ക്കരിച്ച ആകാരവും പിക്സല്‍ 7 നേക്കാള്‍ വലിപ്പക്കുറവും ആദ്യ ലുക്കിലെ പ്രത്യേകതയാണ്. അതേസമയം പ്രീമിയം കളര്‍ ഓപ്ഷനുകളും മാറ്റ് ഗ്ലാസ് ബാക്കുമാണ് പിക്സല്‍ 8 പ്രോയുടെ ഡിസൈനിലെ പ്രത്യേകത. ഇയര്‍ ബഡ്ഡായ പിക്സല്‍ ബഡ്സ് പ്രോ ഏറ്റവും പുതിയ പിക്സല്‍ സ്മാര്‍ട്ട്ഫോണുകളുടെ സൗന്ദര്യത്തെ പൂരകമാക്കുന്നതിന് അവയോടു ചോര്‍ന്ന പുതിയ കളര്‍ ചോയിസുകളും വാഗ്ദാനം ചെയ്യുന്നു.


മെച്ചപ്പെടുത്തിയ എഐ ശേഷികളോട് കൂടിയ ടെന്‍സര്‍ ഏ3 ചിപ്‌സെറ്റ് പിക്സല്‍ 8 ഫോണുകളുടെ കരുത്ത് വര്‍ധിപ്പിക്കുന്നു. 48 മെഗാപിക്സല്‍ ക്യാമറയാണ് ഫോണുകളിലുള്ളത്. പിക്സല്‍ 8 ഫോണുകളുടെ വില 699 ഡോളറാണ്. പിക്സല്‍ 8 പ്രോ ഫോണുകളുടെ വില 999 ഡോളറിലും ആരംഭിക്കുന്നു. ഒക്ടോബര്‍ 12 മുതല്‍ ഫോണുകള്‍ വിപണിയില്‍ ലഭ്യമാകും.


നവീകരിച്ച പിക്സല്‍ വാച്ച് 2 ന് പുതിയ ക്വാഡ് കോര്‍ സിപിയുവിന്റെ കരുത്തുണ്ട്. ഒറ്റ ചാര്‍ജില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കും. ഗൂഗിള്‍ മാപ്‌സും ജിമെയിലും വാച്ചില്‍ ലഭ്യമാണ്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version