ശമ്പളം കൂടിയാലും പോക്കറ്റ് കാലിയാണോ?  ഇതാണ് കാരണം

ഉയർന്ന വരുമാനം ലഭിക്കുമ്പോഴും പഴയ ലളിതമായ ജീവിതശൈലി തുടരുകയും, അധികമായി ലഭിക്കുന്ന തുക സമ്പാദ്യത്തിലേക്കും സുരക്ഷിതമായ നിക്ഷേപങ്ങളിലേക്കും മാറ്റി വെക്കുന്നവരും ഭാവിയിൽ സാമ്പത്തിക ഭദ്രത കൈവരിക്കുന്നു.

Suma Sunny
Financial Expert & Certified Wealth Manager
Suma Sunny is a financial analyst and wealth manager. Certified by NISM (National Institute of Securities Markets) and CRISIL, she specializes in personal finance management, investment...
- Financial Expert & Certified Wealth Manager
Image:AI-generated

ഓരോ തവണ ശമ്പളം കൂടുമ്പോഴും നമ്മൾ വിചാരിക്കും, ഇനിമുതൽ കുറച്ചുകൂടി സാമ്പത്തിക ഭദ്രത ഉണ്ടാകുമെന്ന്. എന്നാൽ മാസം ഒടുങ്ങുമ്പോൾ പഴയതുപോലെ തന്നെ ബാങ്ക് അക്കൗണ്ട് ശൂന്യമാകുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?

കൈയിൽ കിട്ടുന്ന പണം കൂടുമ്പോൾ അതിനൊപ്പം നമ്മുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അറിയാതെ വർദ്ധിക്കുന്ന ഒരു സാമ്പത്തിക കെണിയാണിത്. ഇതിനെയാണ് സാമ്പത്തിക വിദഗ്ധർ ‘ലൈഫ് സ്റ്റൈൽ ഇൻഫ്ലേഷൻ’ എന്ന് വിളിക്കുന്നത്. ഒരേ വരുമാനം വാങ്ങുന്ന രണ്ടുപേർ വർഷങ്ങൾക്ക് ശേഷം വ്യത്യസ്ത സാമ്പത്തിക നിലയിലാകുന്നതിന്റെ പ്രധാന കാരണവും ഇതാണ്. 

അനാവശ്യ ചെലവുകൾ അറിയാതെ വരുന്നു

തുടക്കത്തിൽ ചെറിയ ശമ്പളത്തിൽ ജീവിച്ചുപോന്ന ഒരാൾക്ക് ശമ്പളവർദ്ധനവോ പ്രൊമോഷനോ ലഭിക്കുമ്പോൾ, പഴയ ജീവിതരീതിയിൽ തുടരുന്നതിന് പകരം ആഡംബരങ്ങൾ കൂട്ടാൻ തുടങ്ങുന്നു. ഇതോടെ വരുമാനം കൂടിയെങ്കിലും മാസാവസാനം കയ്യിൽ പണമില്ലാത്ത അവസ്ഥയിലേക്ക് പലരും അറിയാതെ വീണുപോകുന്നു.

സാധാരണയായി വരുമാനം കൂടുമ്പോൾ ആളുകൾ അവരുടെ ദിനചര്യകളിലും ഉപഭോഗ ശീലങ്ങളിലുമാണ് മാറ്റം വരുത്തുന്നത്. സാധാരണ വീടിന് പകരം ഉയർന്ന വാടകയുള്ള വൻകിട ഫ്ലാറ്റുകളിലേക്ക് മാറുക, ലളിതമായ വാഹനങ്ങൾക്ക് പകരം ഉയർന്ന ഇ.എം.ഐ  നൽകേണ്ടി വരുന്ന വിലകൂടിയ പ്രീമിയം കാറുകൾ വാങ്ങുക, വിലകൂടിയ ബ്രാൻഡഡ് വസ്ത്രങ്ങളും ഗാഡ്‌ജറ്റുകളും ശീലമാക്കുക എന്നിവയെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്.

അവശ്യ കാര്യങ്ങൾക്കും സൗകര്യങ്ങൾക്കും അപ്പുറത്തേക്ക്, മറ്റുള്ളവരുടെ മുന്നിൽ തങ്ങളുടെ സാമ്പത്തിക ശേഷി കാണിക്കാനുള്ള പ്രവണതയും ഇത്തരം അനാവശ്യ ചെലവുകളെ പ്രോത്സാഹിപ്പിക്കുന്നു.

തീരുമാനങ്ങൾ പ്രധാനം

ഒരേ വരുമാനം ലഭിച്ചു തുടങ്ങുന്ന രണ്ട് വ്യക്തികൾ വർഷങ്ങൾക്ക് ശേഷം തീർത്തും വ്യത്യസ്തമായ സാമ്പത്തിക നിലയിലെത്തുന്നതിന്റെ പ്രധാന കാരണം അവർ എടുക്കുന്ന സാമ്പത്തിക തീരുമാനങ്ങളാണ്. ഉയർന്ന വരുമാനം ലഭിക്കുമ്പോഴും പഴയ ലളിതമായ ജീവിതശൈലി തുടരുകയും, അധികമായി ലഭിക്കുന്ന തുക സമ്പാദ്യത്തിലേക്കും സുരക്ഷിതമായ നിക്ഷേപങ്ങളിലേക്കും മാറ്റി വെക്കുന്നവരും ഭാവിയിൽ സാമ്പത്തിക ഭദ്രത കൈവരിക്കുന്നു.

എന്നാൽ, വരുമാന വർദ്ധനവിന് ആനുപാതികമായി ക്രെഡിറ്റ് കാർഡുകളും പേഴ്സണൽ ലോണുകളും എടുത്ത് ചെലവുകൾ കൂട്ടുന്നവർ ഒടുവിൽ വലിയ കടക്കെണിയിലേക്കാണ് ചെന്നെത്തുന്നത്. ലൈഫ് സ്റ്റൈൽ ഇൻഫ്ലേഷൻ സൃഷ്ടിക്കുന്ന ഏറ്റവും വലിയ ഭീഷണി, അത് വ്യക്തികളുടെ അടിയന്തര ഫണ്ടിനെയും  വിരമിക്കൽ കാലത്തേക്കുള്ള സമ്പാദ്യത്തെയും ബാധിക്കുന്നു എന്നതാണ്.

പെട്ടെന്ന് തൊഴിൽ നഷ്ടപ്പെടുകയോ ആരോഗ്യപരമായ അടിയന്തിരാവസ്ഥകൾ വരികയോ ചെയ്യുമ്പോൾ, വലിയ ജീവിതച്ചെലവുകളും ഇ.എം.ഐകളും നിലനിർത്തിക്കൊണ്ടുപോകാൻ ഇക്കൂട്ടർ പ്രയാസപ്പെടും. സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിന് പകരം, വരുമാനത്തിനൊപ്പം ചെലവുകളും വർദ്ധിക്കുന്ന കട ചുഴിയിൽ  ഇവർ ജീവിതകാലം മുഴുവൻ അകപ്പെട്ടുപോകുന്നു.

ഈ സാമ്പത്തിക കെണിയിൽ നിന്ന് രക്ഷപ്പെടാൻ ആദ്യം നിക്ഷേപിക്കുക എന്ന തത്ത്വം പിന്തുടരാവുന്നതാണ്. അതായത്, ശമ്പള വർദ്ധനവോ അധിക വരുമാനമോ ലഭിക്കുമ്പോൾ, ആ തുകയിൽ കുറഞ്ഞത് 50 ശതമാനമെങ്കിലും ആദ്യം  ഇൻഡക്സ് ഫണ്ടുകളിലോ, മ്യൂച്വൽ  ഫണ്ടുകളിലോ നിക്ഷേപിക്കുക. ബാക്കി വരുന്ന തുക മാത്രം ജീവിതശൈലി മെച്ചപ്പെടുത്താനായി മാറ്റിവെക്കുക.

ആഗ്രഹങ്ങളും  ആവശ്യങ്ങളും  തമ്മിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞ് സമചിത്തതയോടെ സാമ്പത്തിക തീരുമാനങ്ങൾ എടുത്താൽ മാത്രമേ ലൈഫ് സ്റ്റൈൽ ഇൻഫ്ലേഷനെ പ്രതിരോധിച്ച് സുരക്ഷിതമായ ഒരു ഭാവി പടുത്തുയർത്താൻ സാധിക്കൂ.

English Summary

Every time we get a salary hike, we tend to believe that we will finally enjoy greater financial security. But have you noticed that by the end of the month, your bank account often looks just as empty as it did before? This happens because as our income increases, our needs and desires often grow alongside it—sometimes without us even realizing it. Financial experts call this phenomenon "lifestyle inflation." It is one of the biggest financial traps people fall into and a key reason why two individuals earning the same income can end up in vastly different financial positions over time.
Share This Article
Financial Expert & Certified Wealth Manager
Suma Sunny is a financial analyst and wealth manager. Certified by NISM (National Institute of Securities Markets) and CRISIL, she specializes in personal finance management, investment strategies, and financial planning.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version