കുട്ടികളിലെ ബുദ്ധിവികാസത്തിന് നല്‍കാം ചെറുമീനുകള്‍

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ മത്സ്യം കുട്ടികളുടെ ബുദ്ധി വളര്‍ച്ചയ്ക്കും തലച്ചോറിന്റെ മികച്ച പ്രവര്‍ത്തനത്തിനും സഹായിക്കും

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

ചെറുമീനുകള്‍ കുട്ടികള്‍ക്ക് നല്‍കുന്നത് അവരുടെ ആരോഗ്യത്തിനും ബുദ്ധിവളര്‍ച്ചയ്ക്കും ഒരു പോലെ സഹായകമാണ്. മത്സ്യങ്ങളുടെ കൂട്ടത്തില്‍ പ്രധാനമായും നല്‍കേണ്ട ഒന്നാണ് കേര. ഇത് ഒമേഗ 3 ഫാറ്റി ആസിഡിനാല്‍ സമ്പന്നമാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ മത്സ്യം കുട്ടികളുടെ ബുദ്ധി വളര്‍ച്ചയ്ക്കും തലച്ചോറിന്റെ മികച്ച പ്രവര്‍ത്തനത്തിനും സഹായിക്കും. മുതിര്‍ന്ന ആളുകള്‍ക്കും ഇത് ഗുണകരമാണ്.

ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. അവിശ്വസനീയമായ ഗുണഗണങ്ങളുള്ള ഇവ ശരീരത്തിനും തലച്ചോറിനും വളരെ പ്രയോജനം ചെയ്യുന്നവയാണ്. അയല, മത്തി, കോര മീനുകളിലും ചില ഫിഷ് ഓയില്‍ സപ്ലിമെന്റുകളിലും കക്കയിറച്ചിയിലും മുട്ട, ഫ്‌ലാക്‌സ് സീഡ് എന്നിവയിലും ഒമേഗ 3 ഫാറ്റി അആസിഡ് അടങ്ങിയിരിക്കുന്നു.

എഡിഎച്ച്ഡി ബാധിച്ച കുട്ടികളില്‍ ഏകാഗ്രതയും ശ്രദ്ധയും വര്‍ധിപ്പിക്കാന്‍ ഒമേഗ3ഫാറ്റി ആസിഡിനാകും. DHA ധാരാളം ലഭിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം ഗര്‍ഭിണികള്‍ ധാരാളമായി കഴിക്കുന്നത് നല്ലതാണ്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version