പൊണ്ണത്തടി ദിനത്തില്‍ സൗജന്യ ചികിത്സയുമായി വെല്‍മോണ്ട് ഹോസ്പിറ്റല്‍

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് പൊണ്ണത്തടി എന്ന് വിളിക്കുന്നത്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

ലോകം വിരല്‍ത്തുമ്പിലേക്ക് ഒതുങ്ങിയതോടെ, മനുഷ്യ ശരീരത്തിന് കാര്യമായ അനക്കം ഇല്ലാതെയായി. ഫലമോ പൊണ്ണത്തടിയും. ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് പൊണ്ണത്തടി എന്ന് വിളിക്കുന്നത്. രോഗങ്ങള്‍ വര്‍ദ്ധിക്കാനും ആയുര്‍ദൈര്‍ഘ്യം കുറയാനും പൊണ്ണത്തടി കാരണമാകുന്നു.

ബോഡി മാസ് ഇന്‍ഡക്‌സ് (BMI) എന്ന അളവുപയോഗിച്ചാണ് ഒരു വ്യക്തി പൊണ്ണത്തടിയനാണോ എന്ന് തീരുമാനിക്കുന്നത്. ഒരാളുടെ BMI 25-നും 30-നും ഇടയിലാണെങ്കില്‍ അയാള്‍ക്ക് അമിതവണ്ണമുണ്ടെന്നും BMI 30-ന് 30-ന് മുകളിലാണെങ്കില്‍ പൊണ്ണത്തടിയുണ്ടെന്നും പറയുന്നു. പൊണ്ണത്തടി ഇല്ലാതാക്കാനുള്ള ബോധവത്കരണം എന്ന നിലയ്ക്കാണ് മാര്‍ച്ച് 4 വേള്‍ഡ് ഒബീസിറ്റി ഡേ ആയി ആചരിക്കാന്‍ തുടങ്ങിയത്.

വരുന്ന മാര്‍ച്ച് നാലിന് കൊച്ചി കലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെല്‍മോണ്ട് ഹോസ്പിറ്റല്‍ പൊണ്ണത്തടിയുമായി എത്തുന്നവര്‍ക്ക് സൗജ്യന്യ ഒബീസിറ്റി ചെക്കപ്പ് ലഭ്യമാക്കുന്നു. ബിഎംഐ പരിശോധന, ഡയറ്റിഷ്യന്‍, ഫിസിഷ്യന്‍ എന്നിവരുമായി സൗജന്യ കണ്‍സള്‍ട്ടേഷന്‍, ആരോഗ്യകരമായ ജീവിതശൈലി, ദിനചര്യ എന്നിവയ്ക്കുള്ള വിദഗ്‌ദോപദേശങ്ങള്‍, പൊണ്ണത്തടി ചികിത്സ എന്നിവ ആശുപത്രിയില്‍ ലഭ്യമാണ്.

ലോകത്ത് ഒഴിവാക്കാനാകുന്ന മരണങ്ങളില്‍ വലിയൊരു പങ്കും പൊണ്ണത്തടി മൂലമുണ്ടാകുന്നതാണ്. അതിനാല്‍ ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് മാറേണ്ടതിന്റെ ആവശ്യം വിളിച്ചറിയിക്കുകയാണ് ഇത്തവണത്തെ ഒബീസിറ്റി ഡേ.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version