ഉയരപ്പെരുമയില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പിന്നിലാക്കി ചിറക്കല്‍ കാളിദാസന്‍

ഇതോടെ പേരാമംഗലത്തിന്റെ വല്യാന എന്ന വിശേഷണം രാമന് നഷ്ടമായി

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

നാട്ടാനകളുടെ കൂട്ടത്തിലെ ഉയരക്കേമന്‍ എന്ന വിശേഷണം തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് നഷ്ടമാകുന്നു. 314 സെന്റീമീറ്റര്‍ ഉയരത്തോടെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നാട്ടാന എന്ന പട്ടത്തിന് ഉടമയായിരുന്ന തെച്ചിക്കോട്ട്കാവ് ദേവസ്വം ആന രാമചന്ദ്രനെ പിന്നിലാക്കി ഉയരക്കേമാനായിരിക്കുന്നത് ചിറക്കല്‍ കാളിദാസനാണ്.

ബാഹുബലി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാളിദാസന്റെ ഉയരം ഓണര്‍ഷിപ്പ് പുതുക്കുന്നതിന് ഭാഗമായി വനംവകുപ്പ് അളന്നപ്പോള്‍ ആണ് 317 സെന്റീമീറ്റര്‍ ഉയരത്തോടെ കാളി, രാമചന്ദ്രനെ പിന്നിലാക്കിയത്. ഇതോടെ പേരാമംഗലത്തിന്റെ വല്യാന എന്ന വിശേഷണം രാമന് നഷ്ടമായി.

ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും ഓണര്‍ഷിപ്പ് പുതുക്കുന്നതിന് ഭാഗമായി ആനകളുടെ കാഴ്ച, കേള്‍വി, ഉയരം ആരോഗ്യം എന്നിവയെല്ലാം പരിശോധിച്ച ശേഷം ഡാറ്റ ബുക്കില്‍ അടയാളപ്പെടുത്തിയാണ് ഫിറ്റ്‌നസ് നല്‍കുന്നത്. ഇത്തരത്തില്‍ പരിശോധിച്ചപ്പോഴാണ് കാളിദാസന്റെ ഉയരം വര്‍ധിച്ചതായി കണ്ടത്. ചിറക്കല്‍ മധുവിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് കാളിദാസന്‍. 42 വയസ്സാണ് കാളിയുടെ ഏകദേശ പ്രായം.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version